Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയ്ക്കെതിരെ കേരള പൊലീസ് തുടരുന്ന ഓപ്പറേഷൻ തൂഫാൻ കൊടുങ്കാറ്റായി ആഞ്ഞടിക്കുകയാണെന്നും കേരളത്തെ മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

video
play-sharp-fill

വലിയ അളവിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ തുടരുന്ന ഓപ്പറേഷൻ തൂഫാന് ജനങ്ങളുടെ വലിയ സഹായം ലഭിക്കുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി ലക്ഷ്യംവെച്ചിരിക്കുന്ന സംസ്ഥാനമാണ് കേരളം. പൊലീസിൻ്റേത് ആരംഭ ശൂരത്വമാണെന്ന് കണക്കാക്കി അവർ ഇപ്പോള്‍ പതുങ്ങിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മയക്കുമരുന്ന് ലോബിയുടെ അടിവേര് തകർക്കാതെ കേരള പൊലീസ് പിന്നോട്ടുപോകില്ല. കേരളത്തെ ഡ്രഗ് ഫീ സംസ്ഥാനമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.