Spread the love

പാലക്കാട്: താരസംഘടനയായ അമ്മയുടെ അഡ്ഹോക്ക് കമ്മറ്റി യോഗം ഇന്നലെ ചേർന്നുവെന്നും സ്ഥിരം കമ്മറ്റി താമസിയാതെ വരുമെന്നും എംഎല്‍എയും അഡ്ഹോക്ക് കമ്മിറ്റി അധ്യക്ഷനുമായ രമേശ് പിഷാരടി.

video
play-sharp-fill

സ്ഥിരം കമ്മറ്റിയുടെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ല. ശ്വേത മേനോൻ, അൻസിബ, മമ്മൂട്ടി, മോഹലാല്‍ തുടങ്ങി എല്ലാവരോടും താൻ സംസാരിച്ചു. രാജിവെച്ചവരെ അമ്മയില്‍ തിരിച്ച്‌ എത്തിക്കുമെന്നും രമേശ് പിഷാരടി പറഞ്ഞു. പാലക്കാട് മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു രമേശ് പിഷാരടി.

 

ജൂണ്‍ 21നായിരുന്നു അമ്മ സംഘടനയില്‍ നടകീയ രംഗങ്ങളും കൂട്ടരാജിയും ഒക്കെ നടന്നത്. സംഘടനയുടെ വാർഷിക ബോഡി മീറ്റിംഗ് നടക്കുന്നതിനിടെ വാർഷ കണക്ക് അവതരിപ്പിക്കുന്നതിനെ അപാകത വലിയ ചർച്ചകള്‍ക്കും തർക്കങ്ങള്‍ക്കും വഴിവയ്ക്കുകയായിരുന്നു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരൻ ഉള്‍പ്പെടുന്ന ഭരണസമിതി രാജിവയ്ക്കുകയും ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് ഉണ്ടായത്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ അറിയിക്കുകയായിരുന്നു. നിലവില്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ എട്ട് പേരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റി തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group