Spread the love

കോട്ടയം: തിടനാട് പതിനൊന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി. തിടനാട് ടൗണില്‍ വാടകയ്ക്ക് താമസിക്കുന്ന സുഭാഷിന്റെ മകന്‍ ആമോസ് ആണ് മരിച്ചത്.

video
play-sharp-fill

ഫുട്‌ബോള്‍ കളിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ആത്മഹത്യചെയ്‌തെന്നാണ് സൂചന. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്.

വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ സഹോദരനുമായി തര്‍ക്കം ഉണ്ടാകുകയായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് കുട്ടി വീട്ടിലേക്ക് മടങ്ങിപ്പോയി. ശേഷം ജീവനൊടുക്കിയെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫുട്‌ബോള്‍ കളി കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരനും ആ സമയത്ത് വീട്ടിലേക്ക് മടങ്ങിയെത്തിയ കുട്ടിയുടെ പിതാവുമാണ് ആമോസ് മരിച്ച്‌ കിടക്കുന്നതായി കണ്ടെത്തിയത്.

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടേഴ്‌സ് മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആമോസിന്റെ സംസ്‌കാരചടങ്ങുകള്‍ ഇന്ന് നടക്കും.