മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5 ജി ; പ്രഖ്യാപനവുമായി അംബാനി

ദീപാവലിയോടെ രാജ്യത്തുടനീളമുള്ള മെട്രോ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. ആഗോളതലത്തിലെ മികച്ച കമ്പനികളെ ഇന്ത്യയിൽ നിർമ്മിക്കുക എന്ന ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞുവെന്ന്, അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം 5 ജി ലഭ്യമാക്കുന്നതിന് 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, എറിക്സൺ, നോക്കിയ, സാംസങ്, സിസ്കോ തുടങ്ങിയ കമ്പനികളുമായി റിലയൻസ് 5ജിക്കായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ളത്.

ടെസ്‌ല കാർ തുറക്കാൻ കൈയിൽ ചിപ്പ് ഘടിപ്പിച്ച് ഉടമ

ടെസ്‌ല കാർ തുറക്കാനായി കൈയുടെ തൊലിക്കടിയിൽ ചിപ്പ് ഘടിപ്പിച്ച് യുവാവ്. അമേരിക്കൻ പൗരനായ ബ്രാൻഡൻ ദലാലിയാണ് കാർ തുറക്കാനായി കൈയിൽ ചിപ്പ് ഘടിപ്പിച്ചത്. ചിപ്പിന്‍റെ പ്രവർത്തനം കാണിക്കുന്ന വീഡിയോ ദലാലി ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്. എലോൺ മസ്കിനെ ടാഗ് ചെയ്യുന്ന വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. വിവോകീ അപെക്സ് ചിപ്പാണ് ദലാലി കൈയിൽ ഘടിപ്പിച്ചത്. 

നാസയുടെ മെഗാ മൂണ്‍ റോക്കറ്റ് ഇന്ന് ബഹിരാകാശത്തേക്ക് കുതിക്കും

യുഎസ്: നാസയുടെ ആർട്ടെമിസ് 1 മൂൺ റോക്കറ്റിന്‍റെ ആദ്യ പരീക്ഷണ വിക്ഷേപണം ഇന്ന് നടക്കും. റോക്കറ്റിന് 40 ടൺ ഭാരമുണ്ട്. എട്ട് മുതൽ 14 ദിവസത്തിനുള്ളിൽ റോക്കറ്റ് ചന്ദ്രനിലെത്തും. മൂന്നാഴ്ചത്തെ ഭ്രമണത്തിന് ശേഷം ഇത് പസഫിക് സമുദ്രത്തിൽ പതിക്കും. നാസയുടെ ദൗത്യങ്ങളുടെ വലിയ പ്രതീക്ഷകൾക്കിടയിൽ വളരെയധികം ശ്രദ്ധ ആകർഷിച്ച ഒരു പ്രോജക്റ്റാണ് ആർട്ടെമിസ് 1. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് വിക്ഷേപണം നടക്കുന്നത്. അപ്പോളോ ദൗത്യം പൂർത്തിയായി 50 വർഷത്തിന് ശേഷമാണ് മനുഷ്യനെ ചന്ദ്രനിലേക്ക് തിരികെ കൊണ്ടുവരാനുള്ള ദൗത്യം വീണ്ടും വരുന്നത്. ഒരു […]

നാസയുടെ ആർട്ടെമിസ് 1 ആദ്യ ഫ്ലൈറ്റ് പരീക്ഷണം ഇന്ന്

അമേരിക്ക: അപ്പോളോ ചാന്ദ്രദൗത്യം കഴിഞ്ഞ് 50 വർഷത്തിലേറെ പിന്നിടുമ്പോൾ, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്ന് ആർട്ടെമിസ്-1 വിക്ഷേപിക്കും. ചന്ദ്രനിലേക്കുള്ള മനുഷ്യ യാത്രയ്ക്കായി രൂപകൽപ്പന ചെയ്ത ഓറിയോൺ ബഹിരാകാശ പേടകത്തിന്‍റെയും അതിനായി ഉപയോഗിക്കുന്ന ബഹിരാകാശ വിക്ഷേപണ സംവിധാനമായ റോക്കറ്റിന്‍റെയും പ്രവർത്തനക്ഷമത പരിശോധിക്കുക എന്നതാണ് വിക്ഷേപണത്തിന്‍റെ ലക്ഷ്യം. ഓറിയോൺ പേടകം ഭൂമിയിലേക്ക് മടങ്ങുമ്പോൾ ഉണ്ടാകുന്ന 3,000 ഡിഗ്രി സെൽഷ്യസ് ചൂടിനെ […]

‘രാവിലെ എഴുന്നേറ്റയുടനെ വയറിൽ ശക്തമായ ഇടി കിട്ടുന്നത് പോലെ’; സക്കർബർഗ്

മെറ്റ സിഇഒ മാർക്ക് സുക്കർബർഗ് ലോകത്തിലെ ഏറ്റവും സമ്പന്നരിൽ ഒരാളാണ്. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയുൾപ്പെടെ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ തലവനാണ് അദ്ദേഹം. സാങ്കേതികവിദ്യാ രംഗത്തെ ഒരു സെലിബ്രിറ്റിയും ആഗോളതലത്തിൽ അറിയപ്പെടുന്ന വ്യക്തികളിൽ ഒരാളും ആയിരുന്നിട്ടും, തന്‍റെ സോഷ്യൽ മീഡിയ കരിയർ വളരെ കഠിനമാണെന്ന് സുക്കർബർഗ് പറയുന്നു. മെറ്റാ പ്ലാറ്റ്‌ഫോമിന്റെ ചീഫ് എക്‌സിക്യൂട്ടീവായി എല്ലാ ദിവസവും ഉണരുന്നത് വയറ്റിൽ ശക്തമായ ഇടികിട്ടുന്നതിന് തുല്യമാണെന്ന് മാർക്ക് സക്കർബർഗ് പറയുന്നു. ‘രാവിലെ എഴുന്നേറ്റ് ഫോണിലേക്ക് നോക്കിയാൽ, ദശലക്ഷക്കണക്കിന് സന്ദേശങ്ങൾ കുമിഞ്ഞുകൂടിയതായി […]

ടെസ്ല കാറുകൾക്ക് നേരിട്ട് ഉപഗ്രഹത്തിൽ നിന്ന് സ്റ്റാർലിങ്ക് കണക്റ്റിവിറ്റി ലഭിക്കും

സ്റ്റാർലിങ്ക് ജെൻ 2 ഉപഗ്രഹങ്ങളുടെ സഹായത്തോടെ ടെസ്ല ഇലക്ട്രിക് കാറുകൾക്ക് നേരിട്ട് ഉപഗ്രഹത്തിലേക്ക് കണക്ടിവിറ്റി ലഭിക്കും. “ടെലികോം സേവന ദാതാവും സ്പേസ്എക്സും തമ്മിലുള്ള ബന്ധത്തിന്‍റെ ഭാഗമായി, ടെസ്ല ഇലക്ട്രിക് വാഹനങ്ങളും ടി-മൊബൈൽ ഫോണുകളും തമ്മിൽ നേരിട്ടുള്ള കണക്ഷനുകൾ അനുവദിക്കും,” മസ്ക് ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് 6ജി പ്രഖ്യാപനവുമായി നരേന്ദ്ര മോദി

ഡൽഹി: 4ജിയെക്കാൾ 10 മടങ്ങ് ഇന്‍റർനെറ്റ് വേഗതയുള്ള 5ജി ഇന്ത്യയുടെ പടിവാതിൽക്കൽ നിൽക്കെ സെല്ലുലാർ സാങ്കേതികവിദ്യയുടെ ആറാം തലമുറയായ 6ജി പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് ​പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദശകത്തിന്‍റെ അവസാനത്തോടെ 6 ജി അവതരിപ്പിക്കുമെന്ന് മോദി അവകാശപ്പെട്ടു. സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ 2022ന്‍റെ ഗ്രാൻഡ് ഫിനാലെയെ അഭിസംബോധന ചെയ്യവേ, ഈ ദശകത്തിന്‍റെ അവസാനത്തോടെ 6ജി സേവനങ്ങൾ ഇന്ത്യയിൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, രാജ്യത്ത് 5 ജി സേവനങ്ങൾ ചെലവുകുറഞ്ഞതും വിശാലവുമായ ശ്രേണിയിൽ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. അടുത്ത രണ്ടോ മൂന്നോ […]

വമ്പൻ ബാറ്ററിയുമായി ടെക്നോ പോവാ നിയോ 2 ഫോണുകൾ ഉടനെത്തും

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ടെക്നോ പുതിയ ഫോണുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. ഈ വർഷം ജൂണിലാണ് ടെക്നോ പോവ 2 ഫോണുകൾ പുറത്തിറക്കിയത്. ടെക്നോ പോവ നിയോ 2 എന്ന ഫോൺ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടെക്നോ ഇപ്പോൾ. ടെക്നോ പോവ 2 ഫോണുകളുടെ പുതുക്കിയ പതിപ്പായിരിക്കും ടെക്നോ പോവ നിയോ 2. 7,000 എംഎഎച്ച് ബാറ്ററിയും ക്വാഡ് ക്യാമറ സെറ്റപ്പുമായിരുന്നു ടെക്നോ പോവ 2 ഫോണുകളുടെ പ്രധാന ഹൈലൈറ്റ്സ്. ടെക്നോ പോവ നിയോ 2 ഫോണുകളിലും സമാനമായ സവിശേഷതകൾ പ്രതീക്ഷിക്കുന്നു. ടെക്നോ പോവ നിയോ 2 […]

മുംബൈയുടെ ഡബിൾ ഡെക്കർ ബസുകൾ ഇലക്ട്രിക് രൂപത്തിൽ തിരിച്ചുവരുന്നു

മുംബൈ: മുംബൈയിലെ ഡബിൾ ഡെക്കർ ബസുകൾ ഇലക്ട്രിക് രൂപത്തിൽ തിരിച്ചെത്തുമെന്ന് ബ്രിഹത് മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർടേക്കിംഗ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇലക്ട്രിക് ഡബിൾ ഡെക്കർ ബസുകളുടെ എണ്ണം 1990 കളിൽ ഉണ്ടായിരുന്നതിന് തുല്യമായിരിക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു. നിലവിൽ, നഗരത്തിന്‍റെ തെക്കൻ ഭാഗത്ത് 50 ഓളം ഡബിൾ ഡെക്കർ ബസുകൾ ഓടുന്നുണ്ട്. ഇവയിൽ ചിലത് പൈതൃക ടൂറുകൾ നൽകാനാണ് ഉപയോഗിക്കുന്നത്. 2007 ൽ അവതരിപ്പിച്ച ഈ ബാച്ച് ബസുകൾ ഉടൻ നിരത്തിലിറങ്ങും. 

ട്വിറ്റർ ഇന്ത്യ ഉദ്യോഗസ്ഥരെ പാർലമെന്ററി സമിതി ചോദ്യം ചെയ്തു

ന്യൂഡൽഹി: ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ തങ്ങളുടെ ഏജന്‍റുമാരെ ട്വിറ്ററിൽ തിരുകിക്കയറ്റിയെന്ന വെളിപ്പെടുത്തലിന്‍റെ വെളിച്ചത്തിൽ പാർലമെന്‍ററി ഉന്നത സമിതി ട്വിറ്റർ ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ഡാറ്റാ സുരക്ഷ, സ്വകാര്യതാ നയം എന്നിവ സംബന്ധിച്ച കമ്പനിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ശശി തരൂർ എംപിയുടെ നേതൃത്വത്തിലുള്ള സമിതി മുന്നറിയിപ്പ് നൽകിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിന്‍റെ സംവിധാനങ്ങളും ഉപയോക്തൃ വിവരങ്ങളും കൈക്കലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ സർക്കാർ തങ്ങളുടെ ഏജന്‍റുമാരെ കമ്പനി ഉദ്യോഗസ്ഥരായി ഉൾപ്പെടുത്തിയതെന്ന് ട്വിറ്ററിന്‍റെ മുൻ സുരക്ഷാ കാര്യ മേധാവി […]