Monday, September 20, 2021

സത്യമംഗലം കാടുകളില്‍ കോടികളുടെ നിധി സൂക്ഷിച്ചിട്ടുണ്ടെന്ന് വീരപ്പന്റെ മകള്‍ വിജയലക്ഷ്മി; എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ച സ്ഥലം അറിയൂ എന്നും വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍ ചെന്നൈ: വീരപ്പന്‍ വിഹരിച്ച സത്യമംഗലം കാടുകളില്‍ കോടിക്കണക്കിന് രൂപയുടെ നിധിശേഖരമുണ്ടെന്ന് മകള്‍ വിജയലക്ഷ്മി. എന്നാല്‍ വീരപ്പനും സുഹൃത്ത് ഗോവിന്ദനും മാത്രമേ നിധി സൂക്ഷിച്ചിരിക്കുന്ന സ്ഥലം അറിയൂ. ഇവര്‍ രണ്ട് പേരും ഇന്ന് ജീവിച്ചിരിപ്പില്ലതാനും. വനഭാഗങ്ങളില്‍ പലയിടത്തും നിധി ഉണ്ടെന്നാണ് വിജയലക്ഷ്മി പറയുന്നത്. വിജയലക്ഷ്മി അഭിനയിച്ച മാവീരന്‍ പിള്ളൈ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സിനിമയുടെ അണിയറ...

സമൂസ നല്‍കാമെന്ന് പറഞ്ഞ് മുറിയില്‍ കൊണ്ടുപോയി; ആറുവയസ്സുകാരിയെ മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ക്രൂര ബലാത്സംഘത്തിന് ഇരയാക്കി; പീഡനം മൂന്ന് വയസ്സുള്ള സഹോദരന്റെ മുന്നില്‍ വച്ച്; സംഭവം പുറത്ത് പറയാതിരിക്കാന്‍ കുട്ടിക്ക് ഇരുപത് രൂപയും നല്‍കി

സ്വന്തം ലേഖകന്‍ ഭോപ്പാല്‍: മധ്യപ്രദേശില്‍ ആറുവയസുകാരിയെ മുത്തച്ഛനും അമ്മാവനും ചേര്‍ന്ന് ക്രൂരബലാത്സംഘത്തിന് ഇരയാക്കി. മൂന്ന് വയസുകാരനായ സഹോദരന്റെ മുന്നില്‍ വച്ചാണ് ഇരുവരും ചേര്‍ന്ന് ആറു വയസുകാരിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം പുറത്തുപറയാതിരിക്കാന്‍ 20 രൂപ നല്‍കി പെണ്‍കുട്ടിയെ ഇരുവരും ഭീഷണിപ്പെടുത്തിയതായും പൊലീസ് പറയുന്നു. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അമ്മ കാര്യം തിരക്കിയതോടെയാണ് സംഭവം അറിഞ്ഞത്. എട്ടുദിവസം മുന്‍പാണ് പീഡനം നടന്നത്. സമൂസ നല്‍കാമെന്ന് പറഞ്ഞ്...

മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന് സൂചന; ആന്തരിക അവയവങ്ങള്‍ക്ക് മര്‍ദ്ദനത്തില്‍ ക്ഷതമേറ്റെന്നും ശ്വാസം മുട്ടിച്ചെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; ഡോക്ടറുടെ മൊഴിയെടുത്തു; കേസ് അന്വേഷിക്കുന്നത് പുതിയ സംഘം; അന്വേഷണ ചുമതല കണ്ണൂര്‍ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി

സ്വന്തം ലേഖകന്‍ കോഴിക്കോട്: മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിന്റെ മരണം കൊലപാതകമെന്ന്സൂചന. ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റൂറല്‍ എസ്പി നേരിട്ടെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തി. കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാന്‍ സാധ്യതയുണ്ടോ എന്ന് സ്ഥലം കൂടി കണ്ട് നേരിട്ടു മനസ്സിലാക്കുകയാണ് ലക്ഷ്യം. രതീഷിന്റെ ദുരൂഹ മരണത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ഡിവൈഎസ്പി ഷാജ് ജോര്‍ജിനാണ് അന്വേഷണ ചുമതല. രതീഷിന്റെ മരണം...

ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി; ഭരണഘടന മുന്നിലിരിക്കെ മനുസ്മൃതിയിലെ ഉദ്ധരണികള്‍ ചൂണ്ടിക്കാട്ടി കോടതി മാതൃത്വത്തിന്റെ മഹത്വം പറഞ്ഞു

സ്വന്തം ലേഖകൻ കൊച്ചി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് .   'ഒപ്പം ജീവിച്ചിരുന്ന പുരുഷന്‍ ഉപേക്ഷിച്ച ഘട്ടത്തില്‍ കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുകയും പിന്നീട് മറ്റൊരു ദമ്പതികള്‍ക്ക് ദത്ത് എടുക്കാന്‍ അനുവദിക്കുകയും ചെയ്ത നടപടികള്‍ റദ്ദാക്കിയാണ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക്, കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ സുപ്രധാന വിധി.   2018ല്‍...

ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു; വേര്‍പാടിന്റെ ദുഃഖം മറക്കാന്‍ ജോലിയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു; മക്കളോടൊപ്പം തനിച്ചുള്ള താമസവും ജോലിഭാരവും സമ്മര്‍ദ്ദത്തിലാക്കി; ആരെയും കുറ്റപ്പെടുത്താതെ ജോലിയില്‍ ശോഭിക്കാനായില്ലെന്ന് മാത്രം ആത്മഹത്യാ കുറിപ്പില്‍ എഴുതി; അച്ഛനും അമ്മയും ഒരു വര്‍ഷത്തിനുള്ളില്‍...

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സ്വപ്നയുടെ വേര്‍പാടില്‍ തളര്‍ന്ന് ബന്ധുക്കളും നാട്ടുകാരും. എന്തിനാണ് സ്വപ്ന ജീവനൊടുക്കിയത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച സ്വപ്നയ്ക്ക് കുടുംബത്തില്‍ പ്രത്യേക സ്നേഹവും കരുതലും ഉണ്ടായിരുന്നു. രണ്ട് മക്കളോടൊപ്പം നിര്‍മലഗിരിയിലായിരുന്നു താമസം. ഇടയ്ക്ക് അമ്മയെത്തി കുട്ടിരിക്കും. ഭര്‍ത്താവിന്റെ വേര്‍പാട് സ്വപ്നയെ മാനസിക സമ്മര്‍ദത്തിലാക്കിയിരുന്നു....

കൂലിപ്പണിക്കാരന്‍ 2000 രൂപ കുടിശ്ശിക വരുത്തിയാല്‍ കുത്തിന്പിടിച്ച് വാങ്ങും; കോടികള്‍ തട്ടിക്കുന്നവരെ എസി മുറിയില്‍ ഇരുത്തി സല്‍ക്കരിക്കും; പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പ് പുറത്ത് വരുന്നത് വരെ ന്യൂജെന്‍ ബങ്കുകളെ കണ്ണടച്ച് വിശ്വസിച്ച ജനങ്ങള്‍; സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യാതെ വനിതാ...

സ്വന്തം ലേഖകന്‍ കണ്ണൂര്‍: കണ്ണൂര്‍ തൊക്കിലങ്ങാടി കനറാ ബാങ്ക് ശാഖയിലെ വനിതാ മാനേജര്‍ കെ എസ് സ്വപ്ന ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്ത സംഭവത്തോടെ ന്യൂജെന്‍ ബാങ്കുകളുടെ സുന്ദരമല്ലാത്ത മുഖം വീണ്ടും മറനീക്കി പുറത്ത് വരികയാണ്. സ്വപ്നയുടെ ദുരന്തം ഓര്‍മ്മിപ്പിക്കുന്നത് തൊഴില്‍ പീഡനത്തിന്റെ ഇരയായി ജീവിതം നയിക്കുന്ന എം. സി പ്രയംവദയെയാണ്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പുകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന സമയം. എന്നാല്‍ കണ്ണൂര്‍...

സ്വകാര്യ ഭാഗങ്ങളില്‍ നിരവധി മുറിവുകള്‍; കുടല്‍ പൊട്ടിക്കീറിയ നിലയില്‍; മൂവാറ്റുപുഴയിലെ അഞ്ച് വയസ്സുകാരിയെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയയാക്കി

സ്വന്തം ലേഖകന്‍ കോട്ടയം: ശരീരമാസകലം ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അസം സ്വദേശിയായ അഞ്ച് വയസ്സുകാരിയെ ഗൈനക്കോളജി വിഭാഗത്തില്‍ പരിശോധനയ്ക്ക് വിധേയയാക്കി. 27ാം തീയതിയാണ് അസം സ്വദേശികളും മൂവാറ്റുപുഴയില്‍ വാടകക്ക് താമസിക്കുന്നവരുമായ ദമ്പതികളുടെ അഞ്ച് വയസ്സുകാരിയെ മകളെയാണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടല്‍ പൊട്ടി, സ്വകാര്യ ഭാഗങ്ങളില്‍ നിരവധി മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ്...

മണര്‍കാട് പള്ളിയില്‍ റിസീവറെ നിയമിക്കണം എന്നാവശ്യപ്പെട്ട് ഒരു അപേക്ഷ പോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല; പള്ളി മലങ്കര സഭയുടെ ഭാഗമല്ലെന്ന് വിധിന്യായത്തില്‍ വ്യക്തം; അന്യന്റെ മുതല്‍ ആഗ്രഹിയ്ക്കരുതെന്നും മോഷ്ടിയ്ക്കരുതെന്നുമുള്ള കല്‍പ്പന മറന്ന് പരസ്പരം പോരടിക്കുന്നവരോട് പറയാനുള്ളത്

തേര്‍ഡ് ഐ ന്യൂസ് ബ്യൂറോ കോട്ടയം: മണര്‍കാട് പള്ളിക്കേസില്‍ കോട്ടയം മുന്‍സിഫ് കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തത വരാത്തവരെ വാട്‌സ് ആപ് മെസേജുകളും ആധികാരികത ഇല്ലാത്ത കുറിപ്പുകളും പങ്ക് വച്ച് ആശങ്കയിലാക്കുന്ന സംഘങ്ങള്‍ കൂടിവരികയാണ്. മണര്‍കാട് പള്ളി ഭരണത്തിന് ഒരു റിസീവറെ വയ്ക്കുന്നതിനാണ് മുന്‍സിഫ് കോടതിയില്‍ കേസ് കൊടുത്തതെന്ന് പറയുന്നവര്‍ അറിയുക- റിസീവറെ നിയമിയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഒരു അപേക്ഷപോലും മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നില്ല. സബ് കോടതി...

എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരനെ മിശിഹായായി കാണുന്ന ഗോത്രസമൂഹം; ഊരിന്റെ കാവലാളെന്ന് അവര്‍ വിശ്വസിക്കുന്ന മിശിഹ നാടുനീങ്ങിയ വാര്‍ത്തയറിയുമ്പോള്‍ നിലവിളികള്‍ ഉയരും; ഒന്നിച്ചുകൂടി വിലാപ നൃത്തം ചെയ്യും; വനവാടുവിലെ വനവാസികളും ബ്രിട്ടീഷ് രാജകുടുംബവും തമ്മിലുള്ള അപൂര്‍വ്വ ഇഴയടുപ്പത്തിന്റെ കഥ

സ്വന്തം ലേഖകന്‍ യു.കെ: തെക്കന്‍ പസഫിക്ക് ദ്വീപായ വനുവാടു ടന്നയിലെ ഗോത്രവര്‍ഗ്ഗനിവാസികള്‍ ഫിലിപ്പ് രാജകുമാരന്റെ വിയോഗവാര്‍ത്ത വൈകിയേ അറിയൂ. കാരണം ആശയവിനിമയ സംവിധാനങ്ങളുടെ അഭാവം തന്നെ. 29,000 പേരുണ്ട് ഈ ദ്വീപില്‍. അതില്‍ ഏകദേശം 700 പേര്‍ വിശ്വസിക്കുന്നത് ഫിലിപ്പ് രാജകുമാരന്‍ മിശിഹായാണെന്നാണ്. തങ്ങളുടെ പൂര്‍വികരില്‍ ഒരാളുടെ ആത്മാവില്‍ നിന്ന് പിറവി കൊണ്ടതാണ് എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവെന്നും അയാള്‍ ഗോത്രസമൂഹത്തിന്റെ കാവല്‍ ദൈവമാണെന്നും അവര്‍...

ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായി; തലയില്‍ നിന്നും രക്തം ചീറ്റി; ഭാഗ്യം കൊണ്ട് മാത്രം ജീവന്‍ തിരിച്ച് കിട്ടിയ പാലായിലെ യുവതിക്ക് അറുപത്തിയൊന്നുകാരനായ കാമുകനെ അറിയില്ലെന്ന് മൊഴി; കൂട്ടുകാരിയുടെ വീട്ടില്‍ പോകുന്നുവെന്ന് പറഞ്ഞ് ഒളിച്ചോടാന്‍ പോയ യുവതി ഇപ്പോള്‍ മെഡിക്കല്‍...

സ്വന്തം ലേഖകന്‍ പാലാ : തന്നെ ഉപദ്രവിച്ചത് ആരാണെന്നറിയില്ലെന്ന് പാലായില്‍ ക്രൂരമായ അക്രമണം നേരിട്ട യുവതി. അക്രമിയെ തിരിച്ചറിഞ്ഞില്ലെന്ന് യുവതി വെളിപ്പെടുത്തിയതിന് പിന്നില്‍ എന്തായിരിക്കാം എന്നതാണ് സംഭവത്തില്‍ ചോദ്യചിഹ്നമായിരിക്കുന്നത്. സംഭവത്തില്‍ അമ്മാവന്‍ സന്തോഷ് എന്നറിയപ്പെടുന്ന പാലാ കടപ്പാട്ടൂര്‍ പുറ്റുമഠത്തില്‍ സന്തോഷി(61)നെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. കമ്പിപ്പാരകൊണ്ട് തലങ്ങുംവിലങ്ങുമുള്ള പ്രഹരത്തില്‍ യുവതിയുടെ മുന്‍വശത്തെ പല്ലുകള്‍ തെറിച്ചുപോയി. ചുണ്ടും മുഖവുമെല്ലാം മുറിഞ്ഞ് ചിഹ്നഭിന്നമായ അവസ്ഥ. തലയുടെ...