ടെസ്‌ല കാർ തുറക്കാൻ കൈയിൽ ചിപ്പ് ഘടിപ്പിച്ച് ഉടമ
ടെസ്‌ല കാർ തുറക്കാനായി കൈയുടെ തൊലിക്കടിയിൽ ചിപ്പ് ഘടിപ്പിച്ച് യുവാവ്. അമേരിക്കൻ പൗരനായ ബ്രാൻഡൻ ദലാലിയാണ് കാർ തുറക്കാനായി കൈയിൽ ചിപ്പ് ഘടിപ്പിച്ചത്. ചിപ്പിന്‍റെ പ്രവർത്തനം കാണിക്കുന്ന വീഡിയോ ദലാലി ട്വിറ്ററിൽ പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്. എലോൺ മസ്കിനെ ടാഗ് ചെയ്യുന്ന വീഡിയോ ഇതിനോടകം നിരവധി പേർ കണ്ടുകഴിഞ്ഞു. വിവോകീ അപെക്സ് ചിപ്പാണ് ദലാലി കൈയിൽ ഘടിപ്പിച്ചത്.
Third Eye News K
0