പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ സൂക്ഷിക്കാം; പുതുവിദ്യ വികസിപ്പിച്ച് ഐഐടി ഗുവാഹത്തി

ഗുവാഹത്തി: പഴങ്ങളും പച്ചക്കറികളും ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഫ്രിഡ്ജിൽ സൂക്ഷിച്ചാലും അതിന് പരിമിതിയുണ്ട്. എന്നാൽ, ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി) പഴങ്ങളും പച്ചക്കറികളും രണ്ട് മാസം വരെ കേടുകൂടാതെ സൂക്ഷിക്കാൻ ഒരു പുതിയ സംവിധാനം കണ്ടെത്തി. പഴങ്ങളും പച്ചക്കറികളും പൊതിഞ്ഞ് സൂക്ഷിക്കാവുന്ന കോട്ടിംഗ് ആണ് വികസിപ്പിച്ചെടുത്തത്. പഴങ്ങളും പച്ചക്കറികളും പൊതിഞ്ഞ് സൂക്ഷിക്കാൻ കഴിയുന്ന മണ്ണിൽ ലയിക്കുന്നതും ഭക്ഷ്യയോഗ്യവുമായ സംവിധാനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐഐടി) ഗവേഷകർ വികസിപ്പിച്ചെടുത്തത്. ഉരുളക്കിഴങ്ങ്, തക്കാളി, പച്ചമുളക്, സ്ട്രോബെറി, ഓറഞ്ച്, ആപ്പിൾ, കൈതച്ചക്ക, […]

വാട്ട്സ്ആപ്പിൽ പലചരക്ക് സാധനങ്ങള്‍ വാങ്ങാം; സേവനം ആരംഭിച്ച് ജിയോമാര്‍ട്ട്

മുംബൈ: മെറ്റയും ജിയോ പ്ലാറ്റ്ഫോമ്സും സംയുക്തമായി വാട്ട്സ്ആപ്പിൽ ഷോപ്പിംഗ് സൗകര്യം ആരംഭിച്ചു. ഇതോടെ ഉപഭോക്താക്കൾക്ക് ജിയോമാർട്ടിൽ നിന്ന് വാട്ട്സ്ആപ്പ് ചാറ്റ് വഴി സാധനങ്ങൾ വാങ്ങാൻ കഴിയും. ജിയോമാർട്ടിലെ എല്ലാ പലചരക്ക് സാധനങ്ങളും ഈ സൗകര്യം ഉപയോഗിച്ച് വാങ്ങാം. വാട്ട്സ്ആപ്പ് ചാറ്റിലൂടെ,സാധനങ്ങൾ തിരഞ്ഞെടുത്ത് കാർട്ടിൽ ഇടാനും പണം നൽകി സാധനങ്ങൾ വാങ്ങാനും സാധിക്കും. “ഇന്ത്യയിൽ ജിയോയുമായി ഒരു പങ്കാളിത്തം ആരംഭിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വാട്ട്സ്ആപ്പിലെ ആദ്യ എൻഡ്-ടു-എൻഡ് ഷോപ്പിംഗ് അനുഭവമാണിത്. ചാറ്റില്‍ തന്നെ ജിയോമാര്‍ട്ടില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഇത്തരത്തിലുള്ള ചാറ്റ് അധിഷ്ഠിത സേവനങ്ങള്‍ക്ക് […]

ഇന്നോവ ക്രിസ്റ്റ ഡീസൽ വേരിയന്റിന്റെ ബുക്കിംഗ് നിർത്തിവെച്ചു

ടൊയോട്ട കിർലോസ്കർ മോട്ടോർ തങ്ങളുടെ ഡീലർഷിപ്പുകൾ ഇന്നോവ ക്രിസ്റ്റയുടെ ഡീസൽ വേരിയന്‍റുകളുടെ ബുക്കിംഗ് താൽക്കാലികമായി നിർത്തിവച്ചതായി സ്ഥിരീകരിച്ചു. വളരെ ഉയർന്ന ഡിമാൻഡ് കാരണം എംപിവിയുടെ കാത്തിരിപ്പ് കാലയളവ് വർദ്ധിക്കുന്നതിനാലാണ് ഇത് ചെയ്തിരിക്കുന്നത്. ഡീലർഷിപ്പിൽ ഇതിനകം ബുക്കിംഗ് നടത്തിയ ഉപഭോക്താക്കൾക്ക് ഡീസൽ ഇന്നോവകൾ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ടൊയോട്ട പ്രഖ്യാപിച്ചു.

എൻജിൻ തകരാർ; ആർട്ടെമിസ്-1 ദൗത്യം മാറ്റി

കേപ് കനവെറൽ: ചന്ദ്രനിലേക്ക് മനുഷ്യരെ തിരികെ കൊണ്ടുവരുന്ന ആർട്ടെമിസ് മിഷൻ സീരീസിലെ നാസയുടെ ആദ്യ വിക്ഷേപണം മാറ്റിവച്ചു. എഞ്ചിൻ തകരാർ കാരണം ആർട്ടെമിസ് 1 വിക്ഷേപണം മാറ്റിവച്ചതായി നാസ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും നാസ പറഞ്ഞു. ഇന്ത്യൻ സമയം വൈകിട്ട് 6.04ന് ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നാണ് ആർട്ടെമിസ് 1 പുറപ്പെടേണ്ടിയിരുന്നത്. റോക്കറ്റിന്‍റെ ഇന്ധനം നിറയ്ക്കുന്ന ഘട്ടത്തിലാണ് തകരാർ ശ്രദ്ധയിൽപ്പെട്ടത്. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ പരീക്ഷണ ദൗത്യത്തിൽ മനുഷ്യ യാത്രക്കാർ ആരുമില്ല. ആദ്യ ദൗത്യത്തിൽ ഓറിയോൺ ബഹിരാകാശ പേടകത്തെ […]

12,000 രൂപയിൽ താഴെ വിലയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കില്ലെന്ന് കേന്ദ്രം

ഡൽഹി: ഇന്ത്യയിൽ 12,000 രൂപയിൽ താഴെയുള്ള ചൈനീസ് ഫോണുകളുടെ വിൽപ്പന നിരോധിക്കില്ലെന്ന് കേന്ദ്രം അറിയിച്ചു. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ചൈനീസ് ബജറ്റ് മൊബൈൽ ഫോണുകൾ നിരോധിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിലെ ചൈനീസ് ഭീമൻമാരുടെ കുത്തക തകർക്കാനാണ് ഈ നീക്കം. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തിയത്. ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ ചൈനീസ് മൊബൈൽ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 12,000 രൂപയിൽ താഴെയുള്ള ഇത്തരം സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഹാൻഡ്സെറ്റുകളുടെ വിൽപ്പന നിരോധിക്കാൻ ഒരു നീക്കവുമില്ലെന്നും […]

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാൻ ആൽകോ സ്കാൻ വാൻ; രാജ്യത്ത് ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ മെഡിക്കൽ പരിശോധന ഉടൻ പൂർത്തിയാക്കുന്നതിന് വേണ്ടി ആൽകോ സ്കാൻ വാൻ പദ്ധതിയുമായി കേരള പോലീസ്. വാഹന പരിശോധന സമയത്ത് തന്നെ ഡ്രൈവർ മദ്യമോ മറ്റു ലഹരിവസ്തുക്കളോ  ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള പരിശോധനയ്ക്കായി മെഡിക്കൽ സെന്ററിൽ കൊണ്ട് പോകാതെ ഈ വാനിൽ വെച്ച് തന്നെ വേഗത്തിൽ ഫലം അറിയാൻ സാധിക്കും. ഉമിനീർ സാമ്പിളായി സ്വീകരിച്ച് ഉപയോ​ഗിച്ച ലഹരി പദാർത്ഥത്തെ വേ​ഗത്തിൽ തിരിച്ചറിയുവാൻ ആൽകോ സ്കാൻ സംവിധാനത്തിലൂടെ കഴിയും. സാധാരണയായി ഊതിപ്പിക്കുന്ന പോലീസ് മെഷനുകളിൽ മദ്യപിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് മാത്രമേ അറിയാൻ […]

കോവിഡ് വ്യാപനത്തെ ചെറുക്കാൻ ഇലക്ട്രോണിക്സ് മാർക്കറ്റ് അടച്ചുപൂട്ടി ചൈന

ചൈന: ചൈനയിലെ തെക്കൻ നഗരമായ ഷെൻഷെനിലെ അധികൃതർ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് മാർക്കറ്റായ ഹുവാകിയാങ്ബെയ് അടച്ചുപൂട്ടുകയും കോവിഡ് -19 ന്‍റെ വ്യാപനം തടയുന്നതിനായി തിങ്കളാഴ്ച 24 സബ്‌വേ സ്റ്റേഷനുകളിലെ സേവനം താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. മൈക്രോചിപ്പുകൾ, ടെലിഫോൺ ഭാഗങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവ നിർമ്മാതാക്കൾക്ക് വിൽക്കുന്ന ആയിരക്കണക്കിന് സ്റ്റാളുകൾ ഉൾപ്പെടുന്ന വിശാലമായ പ്രദേശത്തെ മൂന്ന് പ്രധാന കെട്ടിടങ്ങൾ സെപ്റ്റംബർ 2 വരെ അടച്ചിടും. അടച്ചുപൂട്ടൽ നടന്നതായി പ്രാദേശിക കമ്മ്യൂണിറ്റി അധികൃതർ തിങ്കളാഴ്ച സ്ഥിരീകരിച്ചു. സെൻട്രൽ ജില്ലകളായ ഫ്യൂട്ടിയാൻ, ലുവോഹു എന്നിവിടങ്ങളിലെ 24 സ്റ്റേഷനുകളിലെ […]

ഗൂ​ഗിളുമായി സഹകരിച്ച് വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങി റിലയൻസ്

ഗൂഗിളുമായി സഹകരിച്ച്, ഇന്ത്യയില്‍ വില കുറഞ്ഞ 5ജി സ്മാര്‍ട്‌ഫോണുകള്‍ നിര്‍മ്മിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. ഇന്ന് നടന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ 45-ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം. ലോകത്തിലെ ഏറ്റവും വേഗതയേറിയ 5ജി നെറ്റ്‍വർക്ക് ലഭ്യമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ നെക്സ്റ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ റിലയന്‍സ് ഗൂഗിളുമായി സഹകരിച്ചിരുന്നു. ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രഗതി ഒഎസ് പതിപ്പാണ് സ്മാര്‍ട്‌ഫോണിന് കരുത്ത് പകരുന്നത്. ഇന്ത്യന്‍ വിപണിക്ക് വേണ്ടിയാണ് സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പ്പന ചെയ്തിരുന്നത്. 2021 ജൂലൈയില്‍, ഗൂഗിളും ജിയോ […]

വിക്ഷേപണത്തിന് 40 മിനുട്ട് മാത്രം ശേഷിക്കെ ആര്‍ട്ടെമിസ്-1 കൗണ്ട് ഡൗൺ നിർത്തിവെച്ചു

കാലിഫോർണിയ: സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നാസയുടെ ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന ആര്‍ട്ടെമിസ് ദൗത്യത്തിന്‌റ കൗണ്ട് ഡൗണ്‍ നിര്‍ത്തിവെച്ചു. വിക്ഷേപണത്തിന് 40 മിനുട്ട് മാത്രം ശേഷിക്കെയാണ് കൗണ്ട് ഡൗണ്‍ നിര്‍ത്തിയത്. ബഹിരാകാശ പേടകത്തില്‍ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പപ്പെട്ടുണ്ടായ പ്രശ്‌നമാണ് കൗണ്ട് ഡൗണ്‍ നിര്‍ത്താന്‍ കാരണം. ഹൈഡ്രജന്‍ ടീം ലോഞ്ച് ഡയറക്ടറുമായി പദ്ധതികള്‍ ചര്‍ച്ച ചെയ്യുകയാണെന്ന് നാസ് ട്വീറ്റ് ചെയ്തു. ഫ്‌ളോറിഡ സ്‌പേസ് കോസ്റ്റിൽ നിന്ന് ഇന്ത്യൻ സമയം വൈകിട്ട് 6.03ന് ആർട്ടെമിസ്-1 വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ചരിത്ര നിമിഷത്തിന് അര നൂറ്റാണ്ട് പൂർത്തിയാകുന്ന […]

മെട്രോ നഗരങ്ങളില്‍ ദീപാവലിയോടെ 5 ജി ; പ്രഖ്യാപനവുമായി അംബാനി

ദീപാവലിയോടെ രാജ്യത്തുടനീളമുള്ള മെട്രോ നഗരങ്ങളിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചു. കമ്പനിയുടെ 45-ാമത് വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലാണ് സേവനം ലഭ്യമാക്കുക. ആഗോളതലത്തിലെ മികച്ച കമ്പനികളെ ഇന്ത്യയിൽ നിർമ്മിക്കുക എന്ന ദൗത്യത്തിൽ പങ്കാളികളാകാൻ കഴിഞ്ഞുവെന്ന്, അദ്ദേഹം പറഞ്ഞു. രാജ്യത്തുടനീളം 5 ജി ലഭ്യമാക്കുന്നതിന് 2 ലക്ഷം കോടി രൂപ നിക്ഷേപിക്കും. മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, എറിക്സൺ, നോക്കിയ, സാംസങ്, സിസ്കോ തുടങ്ങിയ കമ്പനികളുമായി റിലയൻസ് 5ജിക്കായി പങ്കാളിത്തത്തിലേര്‍പ്പെട്ടിട്ടുള്ളത്.