സ്‌കൂൾ ബസ് ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറി കുട്ടികളടക്കം 11പേർക്ക് പരിക്ക്

സ്വന്തംലേഖിക കൊല്ലം: സ്‌കൂൾ ബസ് ക്ഷേത്രമതിൽക്കെട്ടിനുള്ളിലെ ആന കൊട്ടിലേക്ക് നിയന്ത്രണം വിട്ടു ഇടിച്ചു കയറി നാലുകുട്ടികൾ ഉൾപ്പെടെ 11പേർക്ക് പരിക്ക്. പുനലൂർ വിളകുടയിലാണ് സംഭവം. പുനലൂർ താലൂക്ക് സമാജം സ്‌കൂൾ ബസ് ആണ് വ്യാഴാച രാവിലെ വിളക്കുടി അയ്യപ്പ ക്ഷേത്രത്തിലേക്ക് ഇടിച്ചുകയറിയത്. ആനക്കൊട്ടിൽ തകർന്നിട്ടുണ്ട്. ബസ് ഡ്രൈവർക്കും ക്ലീനർക്കും പരിക്കുണ്ട്.പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പാലക്കാട് വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

സ്വന്തംലേഖകൻ     പാലക്കാട് തണ്ണിശ്ശേരിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. അപകടത്തിൽ 8 പേരാണ് മരിച്ചത്.ആംബുലൻസും ലോറിയും കൂട്ടിയിടിച്ചാണ് 8 പേർ മരിച്ചത്. ആംബുലൻസ് ഡ്രൈവർ സുധീറിൻറെ മൃതദേഹം ഇന്നലെ രാത്രിയിൽ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. സുധീറിന്റെ മൃതദേഹം നെന്മാറ ആറുവായ ജുമാമസ്ജിദിൽ ഖബറടക്കും.അയിലൂർ സ്വദേശികളായ നിഖിൽ, ശിവൻ, വൈശാഖ് എന്നിവരുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിൽ സംസ്‌കരിക്കും. ഷൊർണൂർ സ്വദേശി ഉമ്മർ ഫാറൂഖിൻറെ മൃതദേഹം മുള്ളൂർക്കര ജുമാമസ്ജിദിലും സുബൈർ, ഫവാസ്, നാസർ എന്നിവരുടെ […]

ബൈക്ക് യാത്രക്കാർക്കും സുരക്ഷ എയർബാഗ് എത്തുന്നു

സ്വന്തംലേഖകൻ   അഹമ്മദാബാദ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്നത് വാഹനാപകടങ്ങളിലാണ്. അതിൽ ഏറെയും പേരരുടെ മരണത്തിനിടയാക്കുന്നത് ബൈക്ക് അപകടങ്ങളാണ്. എന്നാൽ ഇനി ബൈക്ക് യാത്രക്കാർ പേടിക്കേണ്ട. നിങ്ങൾ അപകടത്തിൽ പെട്ടാലും ഒന്നും സംഭവിക്കില്ല. ബൈക്കപകടത്തിൽ പെട്ടാലും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന എയർബാഗുള്ള ജാക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു യുവതി. ഗുജറാത്തിലെ അഹമ്മദാബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയായ പ്രഗതി ശർമ്മയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. റൈഡർക്ക് ചെറിയ പോറൽ പോലുമേൽക്കാതെ രക്ഷപ്പെടാൻ ഈ ജാക്കറ്റ് സഹായിക്കുമെന്നാണ് പ്രഗതി അവകാശപ്പെടുന്നത്. ജാക്കറ്റിൽ കൈമുട്ടിന്റെയും […]

തത്ക്കാൽ ടിക്കറ്റ് മൂന്നിരട്ടി വിലയ്ക്ക് ബ്ലാക്കിൽ

സ്വന്തംലേഖകൻ   കണ്ണൂർ : ട്രെയിൻ യാത്രക്കാരെ പിഴിയുവാൻ തത്ക്കാൽ ടിക്കറ്റ് മൂന്നിരട്ടി വിലയ്ക്ക് ബ്ലാക്കിൽ വിൽക്കുന്ന സംഘം വ്യാപകമാവുന്നു. ദീർഘദൂര യാത്രക്കാർക്ക് അനുഗ്രഹമായ തത്ക്കാൽ ടിക്കറ്റ് കൂട്ടാമായെത്തി ആദ്യം തന്നെ കരസ്ഥമാക്കുന്ന സംഘമാണ് ആവശ്യക്കാർക്ക് മൂന്നിരട്ടി വരെ കൂടിയ തുകയ്ക്ക് മറിച്ച് വിൽക്കുന്നതെന്നാണ് പരാതി. ടിക്കറ്റ് നിരക്കിനേക്കാൾ അഞ്ഞൂറുമുതൽ ആയിരം വരെ അധികം വാങ്ങിയാണ് കരിഞ്ചന്തയിലെ തത്ക്കാൽ ടിക്കറ്റ് വിൽപ്പന.റിസർവേഷൻ സംവിധാനത്തിലൂടെ ടിക്കറ്റുകൾ കൂട്ടമായി ബുക് ചെയ്യുന്ന സ്വകാര്യ ഏജൻസികളെ പൂട്ടിടാൻ വേണ്ടിയാണ് റെയിൽവേ തത്കാൽ സംവിധാനം ആദ്യം ഒരുക്കിയത്. സാധാരണ ടിക്കറ്റിനേക്കാൾ […]

ട്രാഫിക് നിയമ ലംഘനം ;17,788 പേരുടെ ലൈസൻസ് കഴിഞ്ഞ വർഷം റദ്ദാക്കി , മുന്നറിയിപ്പുമായി കേരള പൊലിസ്

സ്വന്തംലേഖകൻ   തിരുവനന്തപുരം: കഴിഞ്ഞ വർഷം ട്രാഫിക് നിയമങ്ങൾ തെറ്റിച്ചതിന് 17,788 ഡ്രൈവിങ് ലൈസൻസുകൾ റദ്ദാക്കിയതായി കേരളാ പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി നിയമങ്ങൾ തെറ്റിക്കുന്നവർക്കെതിരെ കർശന നടപടികൾ എടുക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ വർഷം വിവിധ അപകടങ്ങളിലായി 2035 ഇരുചക്ര വാഹന യാത്രക്കാരാണ് മരണപ്പെട്ടത്. 18-25 വയസ്സിന് ഇടയിൽ പ്രായമുള്ളവരാണ് ഇതിൽ ഏറെയുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം; സംസ്ഥാനത്ത വർധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചു വരുന്നത്. ട്രാഫിക് […]