ബൈക്ക് യാത്രക്കാർക്കും സുരക്ഷ എയർബാഗ് എത്തുന്നു

ബൈക്ക് യാത്രക്കാർക്കും സുരക്ഷ എയർബാഗ് എത്തുന്നു

Spread the love

സ്വന്തംലേഖകൻ

 

അഹമ്മദാബാദ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെടുന്നത് വാഹനാപകടങ്ങളിലാണ്. അതിൽ ഏറെയും പേരരുടെ മരണത്തിനിടയാക്കുന്നത് ബൈക്ക് അപകടങ്ങളാണ്. എന്നാൽ ഇനി ബൈക്ക് യാത്രക്കാർ പേടിക്കേണ്ട. നിങ്ങൾ അപകടത്തിൽ പെട്ടാലും ഒന്നും സംഭവിക്കില്ല. ബൈക്കപകടത്തിൽ പെട്ടാലും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന എയർബാഗുള്ള ജാക്കറ്റ് വികസിപ്പിച്ചിരിക്കുകയാണ് ഒരു യുവതി. ഗുജറാത്തിലെ അഹമ്മദാബാദിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി വിദ്യാർത്ഥിനിയായ പ്രഗതി ശർമ്മയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. റൈഡർക്ക് ചെറിയ പോറൽ പോലുമേൽക്കാതെ രക്ഷപ്പെടാൻ ഈ ജാക്കറ്റ് സഹായിക്കുമെന്നാണ് പ്രഗതി അവകാശപ്പെടുന്നത്. ജാക്കറ്റിൽ കൈമുട്ടിന്റെയും കഴുത്തിന്റെയും ഭാഗത്ത് സേഫ്റ്റി ഗാർഡുകളോടെയാണ് ജാക്കറ്റ് നിർമ്മിച്ചിരിക്കുന്നത്.ബൈക്കപകടത്തെ തുടർന്ന് സുഹൃത്ത് മരിക്കുവാനിടയായ ആഘാതത്തിൽ നിന്നാണ് എയർ ബാഗുള്ള ജാക്കറ്റ് എന്നതിന്റെ ആവശ്യം ഈ പെൺകുട്ടി തിരിച്ചറിഞ്ഞത്. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ഇവർ തന്റെ പ്രൊജക്ടിന്റെ ഭാഗമായാണ് ഈ ജാക്കറ്റ് ഉണ്ടാക്കിയത്. എൻഐഎഫ്ടി കാംപസിൽ കഴിഞ്ഞ മാസം വാർഷിക കോൺവക്കേഷനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ടെക്നോവ ആന്റ് ടെക്നോടോക് പരിപാടിയുടെ ഭാഗമായാണ് ഈ പ്രൊജക്ടും അവതരിപ്പിച്ചത്. ഭാവിയിൽ ബൈക്ക് യാത്രികർ വളരെയേറെ ആവശ്യപ്പെടുന്ന ഉൽപ്പന്നമായി ഇത് മാറുമെന്നാണ് പ്രഗതിയുടെ പ്രതീക്ഷ.