കോട്ടയം മണ്ഡലത്തില ഓരോ വ്യക്തിയേയും പേരെടുത്ത് വിളിക്കാനറിയാം തിരുവഞ്ചൂരിന്; ആര്‍ക്കും ഏത് പാതിരാത്രിയിലും എന്ത് ആവശ്യത്തിനും തിരുവഞ്ചൂരിന്റെ വീട്ടിലെത്താം; എത്തുന്ന ആളുടെ പ്രശ്‌നം പരിഹരിച്ച് കൊടുത്ത ശേഷമേ തിരുവഞ്ചൂര്‍ ഉറങ്ങാറുള്ളൂ; ഇതാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; വികസന നായകന്‍ കോട്ടയത്ത് വോട്ട് ചോദിക്കുമ്പോള്‍

ഏ.കെ. ശ്രീകുമാർ കോട്ടയം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയ്ത വികസനങ്ങളല്ലാതെ കോട്ടയത്ത് ഒന്നുമില്ല. കോട്ടയത്ത് അത്ഭുതകരമായ മാറ്റങ്ങൾ കൊണ്ടുവന്നയാളാണ് തിരുവഞ്ചൂര്‍. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം എല്‍ഡിഎഫ് സർക്കാർ കോട്ടയത്ത്  വികസന പ്രവര്‍ത്തനങ്ങൾ നടത്തുന്നതിന് ഫണ്ട് അനുവദിക്കാതെ തുരങ്കം വച്ചു.  മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ പറഞ്ഞ വാക്കുകളാണിത്. ഗ്രൂപ്പ് വഴക്കുകളും തമ്മില്‍തല്ലും പുത്തരിയല്ലാത്ത യുഡിഎഫില്‍ സര്‍വ്വര്‍ക്കും സ്വീകാര്യനായ ഒരു വ്യക്തി ഏതെന്ന് ചോദിച്ചാല്‍ ഉത്തരം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നായിരിക്കും. വിപ്ലവ ഗാനങ്ങളുടെ അകമ്പടിയോടെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രമോ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ […]

തൊഴിലുറപ്പ് തൊഴിലാളികളെ കാണാൻ ജനീഷ് കുമാർ എത്തി; വിജയാശംസകൾ നേർന്ന് അമ്മമാർ

സ്വന്തം ലേഖകൻ കോന്നി: ജനഹൃദയങ്ങൾ കീഴടക്കി എൽ.ഡി എഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിൻ്റെ തിരഞെടുപ്പ് പ്രചരണം മുന്നേറുന്നു. വ്യാഴാഴ്ച്ച വള്ളിക്കോട് പഞ്ചായത്തിൽ തൊഴിലുറപ്പ് തൊഴിലാളികളായ അമ്മമാരുടെ അനുഗ്രഹത്തോടെയാണ് പര്യടനത്തിന് തുടക്കം കുറിച്ചത്. കൊച്ചാലുമൂട്ടിൽ വോട്ട് തേടി എത്തിയ കെ.യു ജനീഷ് കുമാറിനെ സ്നേഹത്തോടെയാണ് തൊഴിലാളികൾ വരവേറ്റത്. തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വള്ളിക്കോട് കൊച്ചാലുമ്മൂട്ടിൽ എത്തിയപ്പോഴായിരുന്നു സ്ഥാനാർത്ഥി തൊഴിലുറപ്പ് തൊഴിലാളികളെ കാണാൻ എത്തിയത്. സ്ഥാനാർത്ഥിയെ കണ്ടയുടൻ ജോലിക്ക് വിശ്രമം നൽകി അവർ ജനീഷ് കുമാറിനൊപ്പമെത്തി. പ്രായമായ അമ്മമാർ ഉൾപ്പെടെ നിറപുഞ്ചിരിയോടെയാണ് സ്വീകരിച്ചത്. സമീപത്തുണ്ടായിരുന്ന […]

സ്വന്തമായി വീടില്ല; വാഹനവും ആഭരണങ്ങളുമില്ല; ജീവിതപങ്കാളിയും ഇല്ല; കയ്യിലുള്ളത് വെറും ആയിരം രൂപ; ‘ഇല്ല’കളാല്‍ നിറഞ്ഞ ഒരു സത്യവാങ്മൂലം; കുമ്മനം രാജശേഖരനെപ്പോലെ മറ്റൊരു സ്ഥാനാര്‍ത്ഥിയുമില്ല

സ്വന്തം ലേഖകന്‍ കോട്ടയം: എല്ലാ മുന്നണിയിലെയും സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ തിരക്കിലാണ്. മിക്ക സ്ഥാനാര്‍ത്ഥികളും പത്രികാ സമര്‍പ്പണം മുതല്‍ വാര്‍ത്തകളില്‍ ഇടം പിടിക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റുന്നുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ ഇലക്ഷന്‍ കമ്മീഷന്‍ മുന്‍പാകെ സമര്‍പ്പിച്ച സ്വത്ത് വിവരങ്ങള്‍ വാര്‍ത്തയായിരുന്നു. ഇല്ല…ഇല്ല..ഇല്ല… എന്ന് തുടര്‍ച്ചയായി രേഖപ്പെടുത്തിയ നാമനിര്‍ദ്ദേശ പത്രിക ഒരുപക്ഷേ കുമ്മനത്തിന് മാത്രം അവകാശപ്പെട്ടതാകും. സ്വന്തമായി വീടില്ല. സ്വന്തമായി വാഹനമില്ല. ആഭരണങ്ങളും ആഡംബരങ്ങളുമില്ല. കടം കൊടുക്കാനില്ല. കടം വാങ്ങിയിട്ടുമില്ല. വായ്പയില്ല. സ്വയാര്‍ജ്ജിത ഭൂമിയില്ല. […]

ഇനി ഉമ്മൻ ചാണ്ടിയെ അപമാനിക്കില്ല, തോമസ്-ജോസഫ് ലയനം പി.ജെ ജോസഫിന്റെ അഹങ്കാരവും വിവരക്കേടുമെന്ന് പി.സി.ജോർജ്

സ്വന്തം ലേഖകൻ കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ തൂക്കുമന്ത്രിസഭ വരുമെന്ന് പി.സി ജോർജ് എംഎൽഎ. പൂഞ്ഞാറിന്റെ ശക്തി തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രൂപീകരിക്കുമ്പോൾ ബോധ്യപ്പെടുത്തുമെന്നും ജോർജ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ബിജെപി അഞ്ചു സീറ്റുകൾ വരെ നേടുമെന്നും പി.സി ജോർജ് പറഞ്ഞു. ഉമ്മൻ ചാണ്ടിക്കെതിരെ പ്രസ്താവന നടത്തിയത് അപ്പോഴത്തെ അരിശത്തിൽ. ഇനിയും ഉമ്മൻ ചാണ്ടിയെ അപമാനിക്കാനില്ല. തന്റെ യുഡിഎഫ് മുന്നണി പ്രവേശം തടഞ്ഞതിൽ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് പി സി പറയുന്നു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ചേർന്നാണ് തന്നെ വെട്ടിയതെന്നാണ് ജോർജിന്റെ ആരോപണം. […]

പ്രതിപക്ഷ നേതാവിന് സ്വന്തമായുള്ളത് 47.26 ലക്ഷം രൂപയും എട്ട് കേസുകളും ; സഞ്ചരിക്കാൻ നാല് ലക്ഷം രൂപയുടെ ഇന്നോവയും അണിയാൻ അഞ്ച് പവനും : ചെന്നിത്തലയുടെ ഭാര്യ അനിതയ്ക്കുള്ളത് 1.61 കോടിയുടെ സമ്പാദ്യം : തന്നെക്കാൾ സമ്പന്ന ഭാര്യയെന്ന് ചെന്നിത്തലയുടെ സത്യവാങ്മൂലം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആകെയുള്ള സമ്പാദ്യം 47.26 ലക്ഷം രൂപ. നാമ നിർദ്ദേശ പത്രികയ്‌ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചെന്നിത്തല തന്റെ ആസ്തികൾ വ്യക്തമാക്കുന്നത്. അതേസമയം, ചെന്നിത്തലയുടെ ഭാര്യ അനിതക്കാവട്ടെ സ്വന്തമായിട്ടുള്ളത് 1.61 കോടി രൂപയുടെ സമ്പാദ്യമാണ്. രമേശ് ചെന്നിത്തലയുടെ ബാങ്ക് അക്കൗണ്ടുകളിലുള്ളത് 6. 32 ലക്ഷം രൂപയാണ്. ചെന്നിത്തലയ്ക്ക് സ്വന്തമായുള്ള ഇന്നോവ കാറിന്റെ വില 4 ലക്ഷം രൂപയാണ്. സ്വർണമായി കയ്യിലുള്ള 5 പവന് 1.68 ലക്ഷം രൂപയാണ് മതിപ്പ് വില. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലും ജയ്ഹിന്ദ് ടിവിയിലും […]

ഇത്തവണയും മഞ്ചേശ്വരത്ത് അയാളുണ്ട്..! കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ കെ.സുരേന്ദ്രന് വിജയം നഷ്ടമാക്കിയ കെ.സുന്ദര ; സുന്ദരയെ ഇറക്കിയതിന് പിന്നിൽ രാഷ്ട്രീയ എതിരാളികളെന്ന് ബി.ജെ.പി പ്രവർത്തകർ

സ്വന്തം ലേഖകൻ തിരുവനന്തപുരം :കഴിഞ്ഞ തെരഞ്ഞെടുപ്പ് ഫലം മഞ്ചേശ്വരത്ത് ബിജെപിയ്ക്ക് ഏറെ നിരാശയാണ് പകർന്നത്. വെറും 89 വോട്ടുകൾക്കാണ് മുസ്ലീം ലീഗ് സ്ഥാനാർത്ഥിയായ പിബി അബ്ദുൾ റസാഖിനോട് നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷനായ കെ.സരേന്ദ്രൻ അന്ന് പരാജയം ഏറ്റുവാങ്ങിയത്. അന്ന് കെ.സുരേന്ദ്രന് കപ്പിനും ചുണ്ടിനുമിടയിൽ വിജയം നിഷേധിച്ചതിന് പിന്നിലുണ്ടായിരുന്ന ഒരാളായിരുന്നു ‘കെ സുന്ദര’ എന്ന ബിഎസ്പി സ്ഥാർനാർത്ഥി. കെ.സുരേന്ദ്രന്റെ പേരുമായുള്ള സാമ്യത പോലും അനുകൂലമായി വന്നതോടെ കെ സുന്ദര നേടിയത് 467 വോട്ടുകളാണ്. ഐസ്‌ക്രീം ചിഹ്നത്തിലാണ് കെ.സുരേന്ദ്രനെതിരെ സുന്ദര മത്സരിച്ചത്. പേരിലെയും ചിഹ്നത്തിലേയും സാദൃശ്യമാണ് […]

വി കെ പ്രശാന്തിനെ നേരിടാന്‍ വീണയോ ജ്യോതിയോ?; വട്ടിയൂര്‍ക്കാവില്‍ പോരിനിറങ്ങുക വനിത തന്നെ; അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതും കാത്ത് അണികള്‍

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ വനിതാ പ്രാതിനിത്യം വേണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് ഒഴിച്ചിട്ടിരുന്ന ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസ്. വനിത തന്നെയാകും വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തിനെ നേരിടാന്‍ ഇറങ്ങുന്നത് എന്ന് ഉറപ്പാണെങ്കിലും നറുക്ക് വീഴുന്നത് ആര്‍ക്കാകും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായരും രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ശ്രദ്ധേയയാ ജ്യോതി വിജയകുമാറുമാണ് വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സാധ്യതയുള്ളത്. അഖിലേന്ത്യാ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി വീണ നായര്‍ക്കാണോ […]

കോട്ടയം മുൻ എം.പി സ്കറിയ തോമസ് അന്തരിച്ചു ; മരണം സംഭവിച്ചത് കോവിഡാനന്തര ചികിത്സയിൽ കഴിയുന്നതിനിടയിൽ

സ്വന്തം ലേഖകൻ കോട്ടയം : മുൻ എം.പി. സ്കറിയ തോമസ് (71) അന്തരിച്ചു. കോവിഡ് ബാധിച്ച് ആസ്റ്റർ മെഡിസിറ്റിയിൽ 2 ആഴ്ചയായി ചികിത്സയിലായിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടയിൽ ഇന്ന് ഉച്ചയോടെയായിരുന്നു മരണം സംഭവിക്കുകയായിരുന്നു. കോവിഡ് നെഗറ്റീവ് ആയെങ്കിലും കരളിനെ ഗുരുതരമായി ബാധിച്ചതായിരുന്നു മരണകാരണം. ഇടതു മുന്നണി ഘടകകക്ഷിയായ കേരള കോൺഗ്രസ് (സ്കറിയ) ചെയർമാനായിരുന്നു. രണ്ടു തവണ ലോക്സഭയിൽ കോട്ടയത്തെ പ്രതിനിധീകരിച്ച സ്കറിയ തോമസ് അവിഭക്ത കേരള കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ പദവികളും വഹിച്ചിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് ചെയർമാൻ, കേരളാ സ്റ്റേറ്റ് എന്റർപ്രൈസസ് […]

സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉറപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും; കോട്ടയവും ഏറ്റുമാനൂരും ഉള്‍പ്പെടെ നിരവധി മണ്ഡലങ്ങളില്‍ കേട്ട്‌കേള്‍വി പോലുമില്ലാത്ത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ബിജെപി; പ്രമുഖരായ പലര്‍ക്കും സീറ്റ് നിഷേധിച്ച് ഞങ്ങള്‍ക്ക് ഭരണം വേണ്ട എന്ന നിലപാട് എടുത്ത് കോണ്‍ഗ്രസും; നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട തീയതി അവസാനിക്കാറായിട്ടും പിണാറായിക്കെതിരെ സ്ഥാനാർത്ഥിയെ കണ്ടെത്താൻ പോലുമാകാതെ കോൺഗ്രസ്

ഏ.കെ. ശ്രീകുമാർ കോട്ടയം: എക്‌സിറ്റ് പോള്‍ സര്‍വ്വേകളും രാഷ്ട്രീയ നിരീക്ഷകരും ഉറപ്പിച്ച് പറയുന്ന കാര്യമാണ് സംസ്ഥാനത്ത് സിപിഎമ്മിന് ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒന്നുണ്ട്, ഒരു മുന്നണിയും തുടര്‍ച്ചയായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല. ഭരണം നല്ലതാണെങ്കിലും അല്ലെങ്കിലും ഒരേ രാജാക്കന്മാരെ തുടര്‍ച്ചയായി വാഴിക്കുന്ന പതിവ് കേരള ജനതയ്ക്കില്ല. എന്നാല്‍ ഇത്തവണ സാഹചര്യങ്ങള്‍ മാറാനുള്ള എല്ലാ സാധ്യതയുമുണ്ട്. കോവിഡ് മഹാമാരിയിലും പ്രളയത്തിലും ജനങ്ങള്‍ക്കൊപ്പം നിന്ന സര്‍ക്കാര്‍ പിന്നെയും അധികാരത്തില്‍ വരും എന്നാണ്  നിരീക്ഷകരും സര്‍വ്വേകളും ഉറപ്പിക്കുന്നത്. വിവാദങ്ങളില്‍ മുങ്ങി കുളിച്ച ഗവണ്‍മെന്റിനെതിരെ ശക്തമായ […]

ധർമ്മടത്തെ യു.ഡി.എഫ് സസ്‌പെൻസ് ഇന്ന് അവസാനിക്കും..! അവസാന നിമിഷത്തിൽ പിണറായിക്കെതിരെ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കാൻ യു.ഡി.എഫ് നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ധർമ്മടത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി ആരെന്ന സസ്‌പെൻസ് ഇന്ന് അവസാനിക്കും. അവസാന നിമിഷത്തിലും പിണറായിക്കെതിരെ കരുത്താനായെ എതിരാളിയെ മത്സരിപ്പിക്കാനുള്ള നീക്കമാണ് യു.ഡി.എഫിന്റെ അണിയറയിൽ പുരോഗമിക്കുന്നത്. നേമത്തെപ്പോലെ ധർമ്മടത്തും ശക്തനായ സ്ഥാനാർത്ഥി വേണമെന്ന് ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ധർമ്മടത്ത് കെ സുധാകരൻ മത്സരിക്കണം എന്ന ചർച്ച ഉയർന്നുവന്നത്. ഇതുമായി ബന്ധപ്പെട്ട് സുധാകരനുമായി എ കെ ആന്റണിയും ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സംസാരിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം ഇതുവരെ ആയില്ല. അതേസമയം സ്ഥാനാർത്ഥിയാകാൻ ആരെയും […]