കൊച്ചി മെട്രോ ടിക്കറ്റുകൾ ഇനിമുതൽ വാട്സാപ്പിനു പുറമേ ഫോൺ പേ, പേറ്റിഎം ആപ്പുകൾ വഴിയും ലഭ്യമാകും.

  കൊച്ചി : മെട്രോ ടിക്കറ്റുകൾക്കായി ഇനി ആർക്കും തന്നെ ക്യൂവിൽ നിൽക്കേണ്ടി വരില്ല. ഓൺലൈൻ പണമിടപാടുകൾ നടത്തുന്ന ആപ്പുകൾ ആയ പേറ്റിഎം, ഫോൺ പേ,യാത്രി, റാപ്പിഡോ, റെഡ്ബസ് ആപ്പുകള്‍ വഴിയാണ് പുതുതായി മെട്രോ ടിക്കറ്റുകള്‍ ലഭ്യമാകുന്നത്. ഇതിനുമുമ്പ് വാട്സ്ആപ്പ് പേ യിലൂടെ ടിക്കറ്റുകൾ ബുക് ചെയ്യാൻ സാധിക്കുമായിരുന്നു.ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് (ഒഎന്‍ഡിസി) സഹായത്തോടെയുള്ള സേവന സഹകരണത്തിന് ഇന്നലെ കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കെഎംആര്‍എലും ഒഎന്‍ഡിസിയും തമ്മില്‍ ധാരണയായി. കൊച്ചി മെട്രോയ്ക്ക് മുൻപ് ഒഎൻഡിസി യുമായി ധാരണയിൽ എത്തിയ ഒരേയൊരു മെട്രോ […]

ദൂരദർശനിൽ കേരള സ്റ്റോറിയുടെ പ്രദർശനം ബിജെപിയുടെ മത ഭിന്നിപ്പ് എന്ന ലക്ഷ്യത്തെ സാഫല്യമാക്കും ; സി പി ഐ എം

തിരുവനന്തപുരം ; ദൂരദർശനിൽ കേരള സ്റ്റോറി  പ്രദർശിപ്പിക്കുന്നതിനെതിരെ വിമർശനവുമായി  എത്തിയിരിക്കുകയാണ് സിപിഐഎം.ലോക്സഭ  തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ബി ജെ പി യുടെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കത്തെ തടയണമെന്നാണ് സി പി ഐ എം ന്റെ നിലപാട്. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നും സിപിഐഎം കുറ്റപ്പെടുത്തി. ദൂരദര്‍ശനില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു.തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സര്‍ക്കാരിന്റെ ഔദ്യോഗിക സംവിധാനത്തിലൂടെ […]

പൗരത്വ നിയമഭേദഗതി റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം പ്രകടനപത്രിക.

ന്യു ഡൽഹി : പൗരത്വ നിയമഭേദഗതിയും യു.എ.പി.എയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം പ്രകടനപത്രിക.12 വിഭാഗങ്ങളായി തിരിച്ചാണ് സി.പി.എം പ്രകടനപത്രിക പുറത്തിറക്കിയത്.ജമ്മുകശ്മീറിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കും,കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമവും റദ്ദാക്കും, പെട്രോള്‍-ഡീസല്‍ വില കുറയ്ക്കും, തെരഞ്ഞെടുപ്പിനായി പാർട്ടികള്‍ക്ക് കേർപ്പറേറ്റുകള്‍ ഫണ്ട് നല്‍കുന്നത് നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രകയിലുണ്ട്. സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും, ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കും, പൗരന്മാർക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.

മുഖ്യമന്ത്രി സ്ഥാനത്ത് തുടരണോ വേണ്ടയോ എന്നത്അരവിന്ദ് കേജരിവാൾ തീരുമാനിക്കട്ടേയെന്ന് ദില്ലി ഹൈക്കോടതി.

ഡൽഹി : കേജരിവാൾ  ജയിലിലായതിനാല്‍ ഭരണപ്രതിസന്ധിയുണ്ടോ എന്നത് പരിശോധിക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ബിജെപി നീക്കത്തില്‍ കുലുങ്ങരുതെന്നും എംഎല്‍എമാർ മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കണമെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേര്‍ത്തു.ഹൈക്കോടതിയിലെത്തിയ പൊതുതാല്‍പര്യ ഹർജിയില്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അരവിന്ദ് കേജരിവാളിനെ നീക്കണമെന്നായിരുന്നു ആവശ്യം . കോടതി സമാന ഹർജി നേരത്തെ തള്ളിയിരുന്നു. സ്ഥാനത്ത് തുടരണോ എന്നത് കെജ്രിവാളിന്റെ വ്യക്തിപരമായ തീരുമാനമെന്ന് ഇത്തവണ കോടതി നിരീക്ഷിച്ചു. എന്നാല്‍ ഈ തീരുമാനം ദേശീയ താല്‍പര്യത്തിന് വിധേയമായി കൈക്കൊള്ളണമെന്നും ഇത് കെജ്രിവാളിന് വിടുന്നുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ നടപ്പാക്കുന്ന സ്നേഹവീട് പദ്ധതിയിലേയ്ക്ക് കാനഡയിലെ മലയാളികള്‍ തുക സമാഹരിച്ചു

പാലാ : ഈസ്റ്ററിനോടനുബന്ധിച്ചാണ് കനേഡിയൻ മലയാളികള്‍ സ്നേഹവീട് പദ്ധതിയിലേക്ക് തുക സമാഹരിച്ചത്. പാലാ നഗരസഭാ ചെയർമാൻ ഷാജു വി തുരുത്തൻ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിന് തുക കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്ബില്‍, വിനയ്കുമാർ പാലാ എന്നിവർ പങ്കെടുത്തു. തുടർന്നു ലഭ്യമായ തുക ഗുണഭോക്താവിന് ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് കൈമാറി.

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കൈവശം വച്ചിരുന്ന സാധനങ്ങള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറി.

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ കൈവശം വച്ചിരുന്ന സാധനങ്ങള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് കൈമാറി.കലൂര്‍ ആസാദ് റോഡിലെ മോന്‍സണിന്റെ വാടക വീട്ടില്‍ സൂക്ഷിച്ച സാധങ്ങളാണ് പൊലീസ് സാന്നിധ്യത്തില്‍ എണ്ണി തിട്ടപ്പെടുത്തി ഉടമ എസ് സന്തോഷിന് കൈമാറിയത്. മോശയുടെ അംശവടി, കൃഷ്ണന്റെ വെണ്ണക്കുടം, ടിപ്പുവിന്റെ സിംഹാസനം എന്നിങ്ങനെ മോന്‍സണ്‍ വിശ്വസിപ്പിച്ച സാധങ്ങളാണ് കൈമാറിയത്. ഈ വസ്തുക്കള്‍ കൊച്ചിയിലെ ഒരു കേന്ദ്രത്തിലേക്കു മാറ്റുമെന്ന് സന്തോഷ് പറഞ്ഞു. മോന്‍സണിന്റെ പുരാവസ്തുക്കള്‍ വ്യാജമാണെന്ന് പുരാവസ്തു വകുപ്പ് കണ്ടെത്തിയിരുന്നു.എന്നാൽ ഇവയ്ക്കൊക്കെ തികച്ച് 10 വർഷത്തെ കാലപ്പഴക്കം പോലും ഉണ്ടായിരുന്നില്ല […]

സ്വന്തം പതാക ഉയർത്തിപ്പിടിക്കാന്‍ കഴിയാത്ത പാർട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കൊച്ചി : രാഹുല്‍ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. ലീഗിന്റെ പതാക ഒഴിവാക്കാനാണ് കോണ്‍ഗ്രസ് പതാകക്ക് അയിത്തം കല്‍പ്പിച്ചത്. ബി.ജെ.പിയെ ഭയന്നാണിതെന്നും ഇത് ഭീരുത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലിം ലീഗിന്റെ വോട്ട് വേണം, പതാക പാടില്ല എന്ന നിലപാടാണോ കോണ്‍ഗ്രസിനെന്നും മുഖ്യമന്ത്രി ചോദിച്ചു.ലീഗിൻറെ പതാക യുഡിഎഫിന്റെയും പതാകയാണെന്ന് പറയാൻ കോൺഗ്രസ് ധൈര്യം കാണിക്കണം.നായകമായ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയെ ഭയക്കുകയാണ് ചെയ്യുന്നത്. വർഗീയവാദികളെ ഭയന്ന് സ്വന്തം പതാക പോലും ഉയർത്താതെ കോൺഗ്രസ് അധ:പതിച്ചിരിക്കുന്നു.ത്രിവർണപതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണം എന്നത് സംഘപരിവാർ ഉയർത്തിയ ആവശ്യമാണ്. […]

ആലപ്പുഴയിൽ വിദ്യാർത്ഥികളുടെ ഫാൻസി ഡ്രസ്സിനെ ഹമാസ് എന്ന് മുദ്രകുത്തി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ

കായംകുളം : കായംകുളം എം എസ് എം കോളേജ് വിദ്യാർത്ഥികൾ ആർട്സ് ഡേയുമായി ബന്ധപെട്ട് നടത്തിയ ഫാൻസി ഡ്രസ്സിനെ തീവ്രവാദം എന്ന രീതിയിൽ പരാമർശിച്ചിരിക്കുകയാണ് ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥ ശോഭാ സുരേന്ദ്രൻ. പരമ്ബരാഗത ഇൻഡ്യൻ വേഷങ്ങളടക്കം വിവിധ വേഷങ്ങളിട്ട് യുവാക്കള്‍ നടത്തിയ ആഘോഷ പരിപാടിയില്‍ നിന്ന് ഹമാസ് യൂണിഫോമിനെ അനുകരിച്ചുള്ളതിൻ്റെ ദൃശ്യമെടുത്താണ് എക്സില്‍ പോസ്റ്റുചെയ്തിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷായെയും ദേശീയ അന്വേഷണ ഏജൻസിയെയും (എന്‍ഐഎ) ടാഗ് ചെയ്താണ് പോസ്റ്റ്‌.”ഹമാസ് ആലപ്പുഴയിലോ? വോട്ടിനുവേണ്ടി കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദ സംഘടനയായ എസ്ഡിപിയെ പിന്തുണക്കുകയും അവർ ഹമാസ് […]

കണ്ണൂർ പാർലമെൻറ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുടെ കൈവശം വെറും 5000 രൂപ മാത്രം

കണ്ണൂർ  : കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം വി ജയരാജന്റെ കൈവശം 5000 രൂപ മാത്രം. ബാങ്ക് അക്കൗണ്ടില്‍ 2,81, 387 രൂപയുമുണ്ട്. ജയരാജന്റെയും ഭാര്യ ലീനയുടെയും പേരില്‍ 30 ലക്ഷം രൂപയുടെ വീടുണ്ട്. രണ്ട് പേരുടെയും പേരിലായി 25, 64,250 രൂപ വിലമതിക്കുന്ന 12 സെന്റ് ഭൂമിയുണ്ട്. ബുധനാഴ്ച കണ്ണൂര്‍ കലക്ടര്‍ക്ക് നല്‍കിയ നാമ നിര്‍ദേശക പത്രികയിലാണ് ഈ വിവരം. 11000 രൂപയുടെ ഓഹരി മലയാളം കമ്മ്യൂണിക്കേഷനിലും 1500 രൂപയുടെ ഓഹരി റെയ്ഡ്കോയിലുമുണ്ട്. 5 പേര്‍ക്ക് വീതം വെക്കുന്ന 40 […]

വടകര ഇടതുപക്ഷ സ്ഥാനത്ത് കെ കെ ശൈലജയെ സോഷ്യൽ മീഡിയയിൽ അധിഷേപിച്ചതിനെ തുടർന്ന് വടകര പോലീസ് കേസ് എടുത്തു .മിന്‍ഹാജ് പാലോളി എന്നയാളുടെ പേരിലാണ് കേസെടുത്തിരിക്കുന്നത്.

വടകര :  കെ ശൈലജയെ വടകരയില്‍ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതിന് പിന്നാലെ ലൈംഗിക ചുവയോടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. വടകര ലോക്‌സഭാ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയാണ് പരാതി നല്‍കിയത്. ഐപിസി 153, കേരള പൊലീസ് ആക്‌ട് 120 (ഒ) വകുപ്പുകള്‍ പ്രകാരമാണ് കേസ്. വ്യക്തിഹത്യ നടത്തുന്ന രീതിയില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു എന്ന പരാതിയിന്മേലാണ് നടപടി.