play-sharp-fill
ആലപ്പുഴയിൽ വിദ്യാർത്ഥികളുടെ ഫാൻസി ഡ്രസ്സിനെ ഹമാസ് എന്ന് മുദ്രകുത്തി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ

ആലപ്പുഴയിൽ വിദ്യാർത്ഥികളുടെ ഫാൻസി ഡ്രസ്സിനെ ഹമാസ് എന്ന് മുദ്രകുത്തി മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ

കായംകുളം : കായംകുളം എം എസ് എം കോളേജ് വിദ്യാർത്ഥികൾ ആർട്സ് ഡേയുമായി ബന്ധപെട്ട് നടത്തിയ ഫാൻസി ഡ്രസ്സിനെ തീവ്രവാദം എന്ന രീതിയിൽ പരാമർശിച്ചിരിക്കുകയാണ് ആലപ്പുഴ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥ ശോഭാ സുരേന്ദ്രൻ.

പരമ്ബരാഗത ഇൻഡ്യൻ വേഷങ്ങളടക്കം വിവിധ വേഷങ്ങളിട്ട് യുവാക്കള്‍ നടത്തിയ ആഘോഷ പരിപാടിയില്‍ നിന്ന് ഹമാസ് യൂണിഫോമിനെ അനുകരിച്ചുള്ളതിൻ്റെ ദൃശ്യമെടുത്താണ് എക്സില്‍ പോസ്റ്റുചെയ്തിരിക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷായെയും ദേശീയ അന്വേഷണ ഏജൻസിയെയും (എന്‍ഐഎ) ടാഗ് ചെയ്താണ് പോസ്റ്റ്‌.”ഹമാസ് ആലപ്പുഴയിലോ? വോട്ടിനുവേണ്ടി കോണ്‍ഗ്രസും സിപിഎമ്മും തീവ്രവാദ സംഘടനയായ എസ്ഡിപിയെ പിന്തുണക്കുകയും അവർ ഹമാസ് തീവ്രവാദികളുടെ വേഷമിട്ട് പരസ്യമായി രംഗത്തുവരികയും ചെയ്യുന്നു. സൗമ്യ സുരേഷ് പോലുള്ള മലയാളികള്‍ ഹമാസ് ആക്രമണത്തില്‍ മരിക്കുകയും ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. തീവ്രവാദ സ്വഭാവമുള്ള ആലപ്പുഴയിലെ സ്ലീപ്പര്‍ സെല്ലുകള്‍ ഒരു മുന്നറിയിപ്പാണ്.” ഇതാണ് ശോഭാ സുരേന്ദ്രന്റെ പോസ്റ്റ്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു തരത്തിലുള്ള തീവ്രവാദ ചിന്തയുമില്ലാതെ നടത്തിയ പരിപാടിയാണെന്ന് പ്രിന്‍സിപ്പാള്‍ ഡോ.എ.മുഹമ്മദ് താഹ വിശദീകരിച്ചു