പൗരത്വ നിയമഭേദഗതി റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം പ്രകടനപത്രിക.

Spread the love

ന്യു ഡൽഹി : പൗരത്വ നിയമഭേദഗതിയും യു.എ.പി.എയും റദ്ദാക്കുമെന്ന വാഗ്ദാനവുമായി സി.പി.എം പ്രകടനപത്രിക.12 വിഭാഗങ്ങളായി തിരിച്ചാണ് സി.പി.എം പ്രകടനപത്രിക പുറത്തിറക്കിയത്.ജമ്മുകശ്മീറിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കും,കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമവും റദ്ദാക്കും, പെട്രോള്‍-ഡീസല്‍ വില കുറയ്ക്കും, തെരഞ്ഞെടുപ്പിനായി പാർട്ടികള്‍ക്ക് കേർപ്പറേറ്റുകള്‍ ഫണ്ട് നല്‍കുന്നത് നിരോധിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പത്രകയിലുണ്ട്.

video
play-sharp-fill

സ്വകാര്യ മേഖലയില്‍ സംവരണം നടപ്പാക്കും, ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കും, സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ നീതി വേഗത്തിലാക്കും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കും, പൗരന്മാർക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും തുടങ്ങിയ പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.