play-sharp-fill

മികച്ച പാർലമെന്റേറിയൻ; വിശ്വസ്ത നേതാവ്: ചാഴിക്കാടന്റെ പോരാട്ടം ഇനി പാർലമെന്റിലേയ്ക്ക്..

സ്വന്തംലേഖകൻ കോട്ടയം: സഹോദരന്റെ മരണത്തോടെ അപ്രതീക്ഷിതമായി സ്ഥാനാർത്ഥി പദത്തിൽ എത്തിയ തോമസ് ചാഴികാടന് ഇക്കുറി ലഭിക്കുന്നത് പുത്തൻ നിയോഗം. സാക്ഷാൽ ജോസ് കെ മാണിയുടെ പിൻഗാമിയായി കോട്ടയം പാർലമെന്റ് സീറ്റിലേയ്ക്ക് പരിഗണിക്കപ്പെടുമ്പോൾ, തോമസ് ചാഴികാടന് ലഭിക്കുന്നത് അർഹതയ്ക്കുള്ള അംഗീകാരം. ഇരുപത് വർഷം തുടർച്ചയായി, ഏറ്റുമാനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവ സമ്പത്തുമായാണ് ജനകീയനായ തോമസ് ചാഴികാടൻ പാർലമെന്റിലേയ്ക്ക് പോരാട്ടത്തിനിറങ്ങുന്നത്. കെ.എം മാണിയുടെയും ജോസ് കെ.മാണിയുടെയും വിശ്വസ്തനാണ് എന്നതും ചാഴികാടന് ഗുണമാകുന്നു. തോമസ് ചാഴികാടന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ. ഏറ്റുമാനൂരിലെ സ്വന്തം ചാഴിക്കാടൻ ചാഴികാട്ട് തൊമ്മന്‍ സിറിയക്ക് […]

കോട്ടയത്ത് തോമസ് ചാഴികാടൻ: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് പത്രക്കുറിപ്പിലൂടെ ; കേരള കോൺഗ്രസിൽ വൻ പൊട്ടിത്തെറി; വിമത യോഗവുമായി ജോസഫ്

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം തോമസ് ചാഴികാടനെ പ്രഖ്യാപിച്ചു. മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ചർച്ചകൾക്കും ശേഷമാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറിയ്ക്ക് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഉമ്മൻചാണ്ടി മുതൽ പി.ജെ ജോസഫിന്റെ വരെ പേരു പരിഗണിച്ച ശേഷമാണ് ഇപ്പോൾ മുൻ എം.എൽഎ കൂടിയായ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ഇതിനിടെ തൊടുപുഴയിലെ പി.ജെ ജോസഫിന്റെ വസതിയിൽ രഹസ്യ യോഗം […]

എം. വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു..

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം.വി ജയരാജന്‍ രാജിവെച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് ജയരാജന്‍ പി .എസ് പദവി രാജിവെച്ചത്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം വി ജയരാജനെ തെരഞ്ഞടുത്തത്. പി ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ഇത് സംബന്ധിച്ച് നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കണ്ണൂര്‍ ജില്ലാ […]

ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സ്വന്തംലേഖകൻ ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ. തെരഞ്ഞെടുപ്പ് നടത്തിപ്പ് സുതാര്യമായിരിക്കുമെന്നും സ്ഥാനാർത്ഥികളുടെ ക്രമിനൽ കേസുകളുടെ വിവരം പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും ഓഫീസര്‍ അറിയിച്ചു.  പെരുമാറ്റ ചട്ടം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ ചർച്ച നടത്തും.ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. സാമൂദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. […]

കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ കെ.എം മാണി തീരുമാനിക്കും: സ്ഥാനാർത്ഥി പ്രഖ്യാപനം തിങ്കളാഴ്ച തന്നെ; പ്രിൻസ് ലൂക്കോസ് സ്ഥാനാർത്ഥിയാകും; ജോസഫിനെ ഒതുക്കിയേക്കും

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുന്നതോടെ പാർലമെന്റ് മണ്ഡലത്തിലെ വ്യക്തമായ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമെന്ന് സൂചന ലഭിച്ചു. കേരള കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ പി.ജെ ജോസഫിനെ ഒതുക്കിയേക്കും. പ്രിൻസ് ലൂക്കോസ് തന്നെ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഞായറാഴ്ച ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെപ്പറ്റി തീരുമാനം ഉണ്ടായില്ല. അതിരൂക്ഷമായ തർക്കം ഉണ്ടായതിനെ തുടർന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതെന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. പി.ജെ ജോസഫിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് യോഗത്തിലുണ്ടായത്. സ്റ്റിയറിംഗ് […]

ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ എം.എല്‍.എ മാര്‍ രാജിവെച്ച് മത്സരിക്കണമെന്ന് പി .കെ കൃഷ്ണദാസ്

സ്വന്തംലേഖകൻ ജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എം.എല്‍.എ മാര്‍ സ്ഥാനം രാജിവെച്ച് മത്സരിക്കണമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് പറഞ്ഞു. എം.എല്‍.എ മാരെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ ഇടതു മുന്നണിയിലെ നേതൃദാരിദ്രമാണെന്നും പി.കെ.കൃഷ്ണദാസ് പറഞ്ഞു. ആത്മവിശ്വാസമുണ്ടെങ്കില്‍ എം.എല്‍.എ മാര്‍ സ്ഥാനം രാജി വച്ച് മല്‍സരിക്കാന്‍ തയ്യാറാകണം. ക്രിമിനലുകളും മാഫിയാ സംഘങ്ങളില്‍ പെട്ടവരുമാണ് ഇടതു വലതു മുന്നണികളുടെ പട്ടികയില്‍ ഉള്ളത്. കോണ്‍ഗ്രസ്സ് – മാര്‍ക്‌സിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി ബി.ജെ.പിയെ തോല്‍പ്പിക്കാനാണ് തിരുവനന്തപുരത്ത് ദുര്‍ബലനായ സി.ദിവാകരനെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതെന്നും കൃഷ്ണദാസ് കൊല്ലത്ത് പറഞ്ഞു.അതേ സമയം […]

പത്തനംതിട്ടയില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍വിജയിക്കുമെന്ന് പി സി ജോര്‍ജ്

സ്വന്തംലേഖകൻ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നു ജനപക്ഷം ചെയര്‍മാന്‍ പി.സി.ജോര്‍ജ് എംഎല്‍എ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണം ശബരിമല വിഷയം മുന്‍നിര്‍ത്തിയായിരിക്കും. ആര് വോട്ട് തന്നാലും സ്വീകരിക്കും.അയ്യപ്പന്റെ സ്ഥലമാണ് പത്തനംതിട്ട. അതു കൊണ്ട് മണ്ഡലത്തില്‍ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവരും അവര്‍ക്കൊപ്പം നില്‍ക്കുന്നവരുമായിരിക്കും ജയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും ജനപക്ഷം പാര്‍ട്ടി മത്സരിക്കുമെന്ന് പി.സി ജോര്‍ജ് നേരത്തെ അറിയിച്ചിരുന്നു. കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുകയാണെങ്കില്‍ പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് പറഞ്ഞിരുന്നു. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ […]

കുമ്മനമല്ല, നരേന്ദ്ര മോദി വന്നു നിന്നാലും തിരുവനന്തപുരത്ത് ജയിക്കില്ലെന്ന് കോടിയേരി.. കേരളത്തില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ കുമ്മനമല്ല, നരേന്ദ്ര മോദി വന്നു നിന്നാലും ജയിക്കാന്‍ പോകുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ 20 മണ്ഡലങ്ങളിലും യു.ഡി.എഫു മായാണ് എല്‍.ഡി.എഫ് മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കേരളത്തില്‍ നിന്ന് ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല. ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് കുമ്മനം രാജശേഖരന്‍ മത്സരിച്ചതു കൊണ്ട് ജയിക്കാന്‍ പോകുന്നില്ല. എന്തിനാണ് കുമ്മനത്തെ ബുദ്ധിമുട്ടിക്കുന്നത്. വേണമെങ്കില്‍ നരേന്ദ്ര മോദി മത്സരിക്കട്ടെ അല്ലെങ്കില്‍ അമിത് ഷാ വന്ന് മത്സരിക്കട്ടെ . എന്നാലും ബിജെപി ജയിക്കില്ലന്നും കോടിയേരി പറഞ്ഞു.

കേരള കോൺഗ്രസിന്റെ നിർണ്ണായക സ്റ്റിയറിംഗ് കമ്മിറ്റി ഞായറാഴ്ച: പാർലമെന്റിലെ സ്ഥാനാർത്ഥിയെ മണിക്കൂറുകൾക്കുള്ളിൽ അറിയാം ഉടക്ക് തുടർന്ന് പി.ജെ ജോസഫ്

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കോട്ടയം മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ ചിത്രം ഞായറാഴ്ച തെളിഞ്ഞേക്കും. ഇടത് സ്ഥാനാർത്ഥിയായി സിപിഎം ജില്ലാ സെക്രട്ടറി വി.എൻ വാസവനെയും, എൻഡിഎ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ചെയർമാൻ പി.സി തോമസിനെയും ഉറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. ഞായറാഴ്ച ചേരുന്ന കേരള കോൺഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തെ മണ്ഡലത്തിലെ ചിത്രം വ്യക്തമാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. രണ്ടാം സീറ്റ് ആവശ്യപ്പെട്ട പി.ജെ ജോസഫിന്റെ ഉടക്ക് തന്നെയാണ് സിറ്റിംഗ് സീറ്റിൽ സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിന്റെ പ്രധാന കാരണം. മൂന്നു സീറ്റ് ആവശ്യപ്പെട്ട് […]

കളത്തിൽ വാസവൻ: പുറത്ത് വെള്ളാപ്പള്ളി; പാർലമെന്റിലേയ്ക്ക് വിജയം ഉറപ്പിച്ച ഇടതു പക്ഷം; മികച്ച എംഎൽഎയെന്ന പേരും പാർട്ടിയിലെ എതിരാളിയില്ലാത്ത പോരാളിയ്ക്ക് ഗുണം ചെയ്യും

പൊളിറ്റിക്കൽ ഡെസ്‌ക് കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഎം ജില്ലാ സെക്രട്ടറി വാസവനെ കളത്തിലിറക്കിയ സിപിഎം ഉറപ്പാക്കുന്നത് എസ്.എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിൻതുണ. എസ്എൻഡിപി യോഗത്തിനും സിപിഎമ്മിനും നിർണ്ണായ സ്വാധീനമുള്ള മണ്ഡലങ്ങളിൽ വാസവനെ രംഗത്തിറക്കുക വഴി കൃത്യമായി പാർട്ടി വോട്ടിനൊപ്പം എസ്എൻഡിപി വോട്ടുകളും കൃത്യമായി ഇടത് ക്യാമ്പിൽ എത്തിക്കുകയാണ് ഇപ്പോൾ സിപിഎം ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു തവണയും ജോസ് കെ.മാണിയുടെയും കേരള കോൺഗ്രസിന്റെയും പോരാട്ട മികവിന് മുന്നിൽ സിപിഎമ്മിന്റെയും ഇടതു മുന്നണിയുടെയും സ്ഥാനാർത്ഥികൾക്ക് അടിതെറ്റുകയായിരുന്നു. 2009 ൽ കെ.സുരേഷ്‌കുറുപ്പിനെ വീഴ്ത്തി ജോസ് […]