കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ കെ.എം മാണി തീരുമാനിക്കും: സ്ഥാനാർത്ഥി പ്രഖ്യാപനം തിങ്കളാഴ്ച തന്നെ; പ്രിൻസ് ലൂക്കോസ് സ്ഥാനാർത്ഥിയാകും; ജോസഫിനെ ഒതുക്കിയേക്കും

കേരള കോൺഗ്രസ് സ്ഥാനാർത്ഥിയെ കെ.എം മാണി തീരുമാനിക്കും: സ്ഥാനാർത്ഥി പ്രഖ്യാപനം തിങ്കളാഴ്ച തന്നെ; പ്രിൻസ് ലൂക്കോസ് സ്ഥാനാർത്ഥിയാകും; ജോസഫിനെ ഒതുക്കിയേക്കും

പൊളിറ്റിക്കൽ ഡെസ്‌ക്

കോട്ടയം: കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടാകുന്നതോടെ പാർലമെന്റ് മണ്ഡലത്തിലെ വ്യക്തമായ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകുമെന്ന് സൂചന ലഭിച്ചു. കേരള കോൺഗ്രസിൽ വിമത ശബ്ദം ഉയർത്തിയ പി.ജെ ജോസഫിനെ ഒതുക്കിയേക്കും. പ്രിൻസ് ലൂക്കോസ് തന്നെ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.
ഞായറാഴ്ച ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെപ്പറ്റി തീരുമാനം ഉണ്ടായില്ല. അതിരൂക്ഷമായ തർക്കം ഉണ്ടായതിനെ തുടർന്നാണ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതെന്നാണ് കേരള കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. പി.ജെ ജോസഫിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളാണ് യോഗത്തിലുണ്ടായത്. സ്റ്റിയറിംഗ് കമ്മി യോഗത്തിൽ തനിക്ക് മത്സരിക്കാനുള്ള സന്നദ്ധത ജോസഫ് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ജോസഫിനെ ഒതുക്കുന്ന സമീപമാണ് ഒരു വിഭാഗതത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നാണ് സൂചന.
കെ.എം മാണിയ്ക്കും, ജോസ് കെ.മാണിയ്ക്കും ഒരു പോലെ പ്രിയപ്പെട്ട യൂത്ത് ഫ്രണ്ട് നേതാവ് പ്രിൻസ് ലൂക്കോസിന്റെ പേര് തന്നെയാണ് അന്തിമമായി സ്ഥാനാർത്ഥി പട്ടികയിലേയ്ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇന്ന് സമവായമുണ്ടായാൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും. ഉമ്മൻചാണ്ടി തന്നെ ഇടുക്കി സീറ്റിൽ മത്സര രംഗത്ത് എത്തുമെന്ന് ഏതാണ്ട് ഉറപ്പായതോടെ ഇടുക്കിയെച്ചൊല്ലിയുണ്ടായ പി.ജെ ജോസഫിന്റെ അവകാശവാദവും അവസാനിക്കും.
തിങ്കളാഴ്ച തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാനാണ് കേരള കോൺഗ്രസ് എം ശ്രമിക്കുന്നത്.