ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ വ്യാജ കമ്പനി സ്ഥാപിച്ച് ഇരുപത് ലക്ഷം തട്ടി: യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പനെതിരെ വിജിലൻസ് കേസ്; ഭാര്യയും കെ.എഫ്.സി മാനേജരും പ്രതിയാകും

സ്വന്തം ലേഖകൻ  കോട്ടയം: ഭാര്യയുടെയും സുഹൃത്തുക്കളുടെയും പേരിൽ വ്യാജ കമ്പനിയുണ്ടാക്കി കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ നിന്നും ഇരുപത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പൻ അടക്കം ആറു പേർക്കെതിരെ വിജിലൻസ് കേസ്. സജി മഞ്ഞക്കടമ്പൻ, ഭാര്യയും കമ്പനിയുടെ പാർട്ണറുമായ ലത സജി, സുഹൃത്തുക്കളും പാലാ സ്വദേശികളുമായ സിറിൽ സിറിയക്, പ്രിൻസി പി. അലക്സ് , ഷീനാമോൾ കെ.എ, കേരള ഫിനാഷ്യൽ കോർപ്പറേഷൻ പ്രോജക്ട് എക്സിക്യുട്ടീവ് അഞ്ജു മരിയ ലോപ്പസ് എന്നിവരെ പ്രതിയാക്കിയാണ് വിജിലൻസ് ഡിവൈഎസ്പി എസ്.സുരേഷ്‌കുമാർ […]

സജി മഞ്ഞക്കടമ്പന് ക്യാൻഡിഡേറ്റ് സിൻഡ്രോം: യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്

സ്വന്തം ലേഖകൻ കോട്ടയം: സജി മഞ്ഞക്കടമ്പന് തെരഞ്ഞെടുപ്പുകാലത്ത് പിടിപെടുന്ന ക്യാൻഡിഡേറ്റ് സിൻഡ്രോം എന്ന രോഗമാണെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്. മോഹഭംഗവും വിജിലൻസ് കേസിൽ ഉൾപ്പെട്ടതിലുള്ള ജാള്യതയും മറക്കുന്നതിനാണ് സ്ഥിരം സ്ഥാനാർഥി മോഹിയായ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് പാർട്ടിവിരുദ്ധ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുന്നത്. കുറച്ചുകാലമായി പാർട്ടിവിരുദ്ധ ചേരിയിൽ നിന്നു കൊണ്ട് കേരളാ കോൺഗ്രസ് പാർട്ടിയെ പിന്നിൽനിന്ന് കുത്തിക്കൊണ്ടിരുന്ന ഒരു വിഭാഗത്തിന്റെ വക്താവായി പ്രവർത്തിച്ചുവരികയായിരുന്നു സജി മഞ്ഞക്കടമ്പിൽ. കേരളയാത്രയിൽ നിസഹകരിച്ചതിന് കേരള കോൺഗ്രസ് പാർട്ടി വിശദീകരണം ചോദിച്ചിരുന്നു. പാർട്ടി നടപടി […]

പുഞ്ചിരിക്കുന്ന മുഖവുമായി ചാഴികാടൻ പ്രചാരണം തുടങ്ങി: കോട്ടയം നിലനിർത്താൻ കേരള കോൺഗ്രസിന്റെ തുറുപ്പ് ചീട്ട്; മഞ്ഞുരുക്കാൻ ആദ്യമെത്തിയത് ഡി.സി.സി ഓഫിസിൽ; പൂർണ പിൻതുണയുമായി ജില്ലാ കോൺഗ്രസ് നേതൃത്വം

സ്വന്തം ലേഖകൻ കോട്ടയം: പുഞ്ചിരിക്കുന്ന നിഷ്‌കളങ്കമായ ചിരിയുമായി യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ എത്തി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ സന്ദർശനങ്ങളിൽ ഒന്നിൽ കോൺഗ്രസ് ഓഫിസിലെത്തിയ ചാഴികാടനെ ഇരുകയ്യും നീട്ടി സ്വീകരിച്ചാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ ഒരു പറ്റം നേതാക്കൾ ചേർന്ന് ആലിംഗനം ചെയ്താണ് ചാഴികാടനെ സ്വീകരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് തോമസ് ചാഴികാടൻ ടി.ബി ജംഗ്ഷനിലെ കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയത്. തിരഞ്ഞെടുപ്പിന്റെ സജീവ ചർച്ചകളിലായിരുന്നു […]

ശബരിമലയിലെ സമരം വോട്ടാക്കാൻ ബിജെപി: കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ തന്നെ: എല്ലാ വെട്ടും അതിജീവിച്ച് സുരേന്ദ്രൻ പോരാട്ടത്തിനൊരുങ്ങുന്നു

ഇലക്ഷൻ ഡെസ്‌ക് പത്തനംതിട്ട: ജീവൻമരണ പോരാട്ടത്തിന് കേരളത്തിലെ മണ്ണിലിറങ്ങുന്ന ബിജെപിയ്ക്ക് ജീവശ്വാസമായി കെ.സുരേന്ദ്രൻ പത്തനംതിട്ടയിൽ തന്നെ മത്സരിക്കും. ശ്രീധരൻപിള്ള വിഭാഗത്തിന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന്റെ അനുഗ്രഹത്തോടെ പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയായി എത്തുന്നത്. ഇതോടെ സംസ്ഥാനത്തെ വിജയസാധ്യതയുള്ള മണ്ഡലങ്ങളുടെ പട്ടികയിൽ തിരുവനന്തപുരത്തിനൊപ്പം, പത്തനംതിട്ട മണ്ഡലത്തെയും ബിജെപി ഉൾപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച കോട്ടയത്ത് ചേർന്ന കോർകമ്മിറ്റി യോഗത്തിലാണ് ബിജെപി സ്ഥാനാർത്ഥികളുടെ പട്ടിക പൂർത്തിയാക്കിയത്. ഓരോ മണ്ഡലത്തിലും മൂന്നു വീതം സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് അയച്ചത്. കോർകമ്മിറ്റി യോഗത്തിൽ തർക്കം അതിരൂക്ഷമായതോടെയാണ് മൂന്നു പേരുകൾ […]

യു.ഡി.എഫിനെ വഞ്ചിച്ച കേരള കോൺഗ്രസിന് വേണ്ടി പ്രവർത്തിക്കാനില്ല: യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടി സ്ഥാനങ്ങൾ രാജി വച്ചു

സ്വന്തം ലേഖകൻ കോട്ടയം: കേരള കോൺഗ്രസിനു വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് പാർട്ടിയിലെ സ്ഥാനങ്ങൾ രാജി വച്ചു. യൂത്ത് കോൺഗ്രസ് പിറവം പാർലമെന്റ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറയ്ക്കലാണ് പാർട്ടി സ്ഥാനങ്ങൾ രാജി വച്ചത്.  കേരള കോൺഗ്രസിന്റെ സ്ഥാനാർത്ഥിയ്ക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കില്ലെന്നു പ്രഖ്യാപിച്ചാണ് അരുൺ പാർട്ടി സ്ഥാനങ്ങൾ രാജി വച്ചിരിക്കുന്നത്. രാജിക്കത്ത് സംസ്ഥാന , ജില്ലാ നേതൃത്വങ്ങൾക്ക് അയച്ചു നൽകിയിട്ടുണ്ട്. പിറവം നഗരസഭയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയാണ് അരുൺ കല്ലറയ്ക്കൽ. പ്രദേശത്തെ യുവാക്കളെ സംഘടിപ്പിച്ച് യൂത്ത് കോൺഗ്രസിനെ […]

ഓർത്തഡോക്സ് സഭയ്ക്ക് നീതി ലഭിക്കാൻ അവസാനം വരെയും ബിജെപി കൂടെയുണ്ടാകും ..പി.എസ് ശ്രീധരൻ പിള്ള

സ്വന്തംലേഖകൻ കോട്ടയം ; കോടതി വിധികൾ അനുകൂലമായിട്ടും നീതി നിഷേധിക്കപ്പെടുന്ന ഓർത്തഡോക്സ് സഭയ്ക്കൊപ്പം ബിജെപി ഉണ്ടാകുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. ന്യൂനപക്ഷമോർച്ചയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ന്യൂനപക്ഷ മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് പിണറായി സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിൽ ആളെ കൂട്ടാൻ യാക്കോബായ സഭ തയ്യാറായത് ക്രൈസ്തവ ധാർമ്മികതക്ക് ചേർന്നതല്ല. പല കാലഘട്ടങ്ങളിലും ബിജെപിയിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റിയ യാക്കോബായ സഭയിൽ നിന്നും തിക്തമായ അനുഭവങ്ങൾ ഉണ്ടായെന്ന് മാത്രമല്ല നന്ദികേട് കൂടിയാണ് കാണിച്ചത്. ചരിത്രത്തിലാദ്യമായി […]

മികച്ച പാർലമെന്റേറിയൻ; വിശ്വസ്ത നേതാവ്: ചാഴിക്കാടന്റെ പോരാട്ടം ഇനി പാർലമെന്റിലേയ്ക്ക്..

സ്വന്തംലേഖകൻ കോട്ടയം: സഹോദരന്റെ മരണത്തോടെ അപ്രതീക്ഷിതമായി സ്ഥാനാർത്ഥി പദത്തിൽ എത്തിയ തോമസ് ചാഴികാടന് ഇക്കുറി ലഭിക്കുന്നത് പുത്തൻ നിയോഗം. സാക്ഷാൽ ജോസ് കെ മാണിയുടെ പിൻഗാമിയായി കോട്ടയം പാർലമെന്റ് സീറ്റിലേയ്ക്ക് പരിഗണിക്കപ്പെടുമ്പോൾ, തോമസ് ചാഴികാടന് ലഭിക്കുന്നത് അർഹതയ്ക്കുള്ള അംഗീകാരം. ഇരുപത് വർഷം തുടർച്ചയായി, ഏറ്റുമാനൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച അനുഭവ സമ്പത്തുമായാണ് ജനകീയനായ തോമസ് ചാഴികാടൻ പാർലമെന്റിലേയ്ക്ക് പോരാട്ടത്തിനിറങ്ങുന്നത്. കെ.എം മാണിയുടെയും ജോസ് കെ.മാണിയുടെയും വിശ്വസ്തനാണ് എന്നതും ചാഴികാടന് ഗുണമാകുന്നു. തോമസ് ചാഴികാടന്റെ രാഷ്ട്രീയ ജീവിതം ഇങ്ങനെ. ഏറ്റുമാനൂരിലെ സ്വന്തം ചാഴിക്കാടൻ ചാഴികാട്ട് തൊമ്മന്‍ സിറിയക്ക് […]

കോട്ടയത്ത് തോമസ് ചാഴികാടൻ: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത് പത്രക്കുറിപ്പിലൂടെ ; കേരള കോൺഗ്രസിൽ വൻ പൊട്ടിത്തെറി; വിമത യോഗവുമായി ജോസഫ്

സ്വന്തം ലേഖകൻ  കോട്ടയം: കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി അംഗം തോമസ് ചാഴികാടനെ പ്രഖ്യാപിച്ചു. മൂന്നു ദിവസങ്ങൾ നീണ്ടു നിന്ന അനിശ്ചിതത്വത്തിനും ചർച്ചകൾക്കും ശേഷമാണ് ഇപ്പോൾ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇത് കേരള കോൺഗ്രസ് എമ്മിൽ വൻ പൊട്ടിത്തെറിയ്ക്ക് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഉമ്മൻചാണ്ടി മുതൽ പി.ജെ ജോസഫിന്റെ വരെ പേരു പരിഗണിച്ച ശേഷമാണ് ഇപ്പോൾ മുൻ എം.എൽഎ കൂടിയായ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. ഇതിനിടെ തൊടുപുഴയിലെ പി.ജെ ജോസഫിന്റെ വസതിയിൽ രഹസ്യ യോഗം […]

എം. വി ജയരാജന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചു..

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും എം.വി ജയരാജന്‍ രാജിവെച്ചു. കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് ജയരാജന്‍ പി .എസ് പദവി രാജിവെച്ചത്. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എം വി ജയരാജനെ തെരഞ്ഞടുത്തത്. പി ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് എം വി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകുന്നത്. ഇത് സംബന്ധിച്ച് നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ലൈംഗിക ആരോപണ വിവാദത്തെത്തുടര്‍ന്ന് പാര്‍ട്ടി നടപടി നേരിട്ട പി ശശിയെ കണ്ണൂര്‍ ജില്ലാ […]

ശബരിമല വിഷയം പ്രചാരണ ആയുധമാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

സ്വന്തംലേഖകൻ ലോകസഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ. തെരഞ്ഞെടുപ്പ് നടത്തിപ്പ് സുതാര്യമായിരിക്കുമെന്നും സ്ഥാനാർത്ഥികളുടെ ക്രമിനൽ കേസുകളുടെ വിവരം പത്രങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കണമെന്നും ഓഫീസര്‍ അറിയിച്ചു.  പെരുമാറ്റ ചട്ടം സംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ ചർച്ച നടത്തും.ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. സാമൂദായിക ധ്രൂവീകരണത്തിന് ശബരിമല വിഷയം ഉപയോഗിച്ചാല്‍ ചട്ടലംഘനമാകുമെന്നും ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ദുര്‍വിഖ്യാനം ചെയ്യരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.ശബരിമല പ്രചാരണ വിഷയമാക്കിയാല്‍ ചട്ടലംഘനമാകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. […]