ശബരിമല സ്ത്രീ പ്രവേശനം: സമരം പൊളിക്കാൻ പിണറായിയുടെ കുതന്ത്രം; രാഷ്ട്രീയക്കാരുടെ ചർച്ച പൊളിച്ചടുക്കി; തന്ത്രിയ്ക്കും കൊട്ടാരത്തിനും വിലകൊടുത്തു; രാഷ്ട്രീയക്കാർ പ്രതിഷേധിച്ചപ്പോൾ സംതൃപ്തിയോടെ തന്ത്രിയും കൊട്ടാരവും

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെ സമ്മർദത്തിലാക്കി സർവകക്ഷിയോഗം വിളിക്കാൻ നിർബന്ധിതരാക്കിയ രാഷ്ട്രീയകക്ഷികളുടെ തന്ത്രത്തെ തകർത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. തന്ത്രിയെയും, പന്തളം കൊട്ടാരം പ്രതിനിധികളെയും രാഷ്ട്രീയ പാർട്ടികളെയും വ്യത്യസ്ത ചർച്ചകൾക്കായി വിളിച്ച മുഖ്യമന്ത്രി, രാഷ്ട്രീയക്കാർ ഉയർത്തിയ ആവശ്യം അംഗീകരിക്കാതെ, തന്ത്രിയും കൊട്ടാരവും വച്ച ആശങ്കകൾക്ക് അംഗീകാരം നൽകുകയായിരുന്നു. രാഷ്ട്രീയ സമരക്കാർ സർവകക്ഷിയോഗം പ്രതിഷേധിച്ച് ബഹിഷ്‌കരിച്ചപ്പോൾ, സംതൃപ്തിയോടെയാണ് രാജാവും തന്ത്രിയും മുഖ്യമന്ത്രി ഓഫിസിൽ നിന്നു പടിയിറങ്ങിയത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി സർവകക്ഷിയോഗം വിളിച്ചപ്പോൾ പ്രതിപക്ഷ കക്ഷികൾ അടക്കം ഏറെ പ്രതീക്ഷയോടെയാണ് […]

`മിഷൻ – 2030′ കേരളാ കോൺഗ്രസ് (എം) സംസ്ഥാന നേതൃക്യാമ്പിന് 15 ന് തുടക്കമാവും

സ്വന്തം ലേഖകൻ കോട്ടയം: മിഷൻ – 2030 കേരളാ കോൺഗ്രസ് (എം) സംസ്ഥാന ക്യാമ്പ് 15 ന് ചരൽക്കുന്നിൽ ആരംഭിക്കും. രാവിലെ 10 മണിക്ക് കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം.മാണി എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെ സ്റ്റീയറിംഗ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ പ്രസിഡണ്ടുമാർ, നിയോജകമണ്ഡലം പ്രസിഡണ്ടുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുക്കും. 16 ന് വൈകിട്ട് 10 മണിയോടുകൂടി ക്യാമ്പ് സമാപിക്കും. വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്, ഡപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ്, വൈസ് ചെയർമാൻ […]

ജുഡീഷ്യറിയെ സ്വതന്ത്രമായി പ്രവർത്തിക്കാനനുവദിക്കണം ജോസ് കെ മാണി എം.പി

സ്വന്തം ലേഖകൻ കോട്ടയം : ഭരണകൂടത്തിന്റെ അനാവശ്യ ഇടപെടലുകൾ കോടതികളുടെ പ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യം രാജ്യത്ത് നിലവിലുണ്ടെന്ന് ജോസ് .കെ.മാണി എം.പി. ജനാധിപത്യത്തിന്റെ നിലനില്പ് സ്വതന്ത്ര ജുഡീഷ്യറിയിലാണ്. ആ സ്വാതന്ത്രം ഉറപ്പു വരുത്തുവാനുള്ള ബാധ്യത അഭിഭാക്ഷക സമുഹത്തിനുണ്ടെന്ന് കേരളാ ലോയേഴ്സ് കോൺഗ്രസ്സ് സംസ്ഥാന തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് അദ് ദേഹം പറഞ്ഞു സംസ്ഥാന റിട്ടേണിംഗ് ഓഫീസർ മുൻ എംപി അഡ്വ. ജോയി അബ്രാഹം അദ്ധ്യക്ഷത വഹിച്ച തെരെഞ്ഞെടുപ്പ് കൺവൻഷനിൽ വച്ച്  കേരളാ ലോയേഴ്സ് കോൺ ഗ്രസ്സ് സംസ്ഥാന പ്രസിഡന്റായി അഡ്വ. ജോർജ് […]

 മുരളീധരന് ഹിന്ദുക്കളെ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യം:  ശ്രീധരന്‍ പിള്ള

സ്വന്തം ലേഖകൻ എടപ്പാള്‍:  മാറാട് ഹിന്ദുക്കള്‍ കൊലചെയ്യപ്പെട്ടപ്പോള്‍ പുറകില്‍നിന്ന് കുത്തിയ പാരമ്പര്യമാണ് കെപിസിസി പ്രസിഡന്റായിരുന്ന് കെ മുരളീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. അന്ന് ഹിന്ദുക്കളെ സഹായിച്ച നേതാവിനെ മുക്കാലില്‍ കെട്ടി അടിക്കണമെന്നും പറഞ്ഞതും ഇദ്ദേഹമാണ്. ഈ നേതാവിന്റെ ഭാവി എന്തായിരിക്കുമെന്ന് രാഷ്ട്രീയ കേരളം നിശ്ചയിക്കും . എന്‍ഡിഎയുടെ ശബരിമല സംരക്ഷണ രഥയാത്രക്ക് എടപ്പാളി്ല്‍ ലഭിച്ച സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍ പിള്ള. അച്ഛന് മൂത്രശങ്ക വന്നപ്പോള്‍ സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ പാരമ്പര്യം അല്ല ഞങ്ങളുടേതെന്നും അദ്ദേഹം പറഞ്ഞു. ആരാധന മനുഷ്യന്റെ മൗലിക […]

സർക്കാരിൽ ജനമനസളന്ന് വിജയ്: തമിഴ് സൂപ്പർതാരം വിജയ് ഡി.എം.കെയിലേയ്ക്ക്; രജനിയെയും കമലിനെയും നേരിടാൻ വിജയുടെ താരമൂല്യം മുതലാക്കാൻ സ്റ്റാലിൻ

പൊളിറ്റിക്കൽ ഡെസ്‌ക് ചെന്നൈ: നേതാവില്ലാതെ ഉഴറുന്ന തമിഴ്‌നാട്ടിൽ രാഷ്ട്രീയ മുന്നേറ്റത്തിനു കോപ്പുകൂട്ടി സൂപ്പർ താരം വിജയ്. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം സാധ്യമാക്കുന്നതിനു മുന്നോടിയായി ജനമനസ് അളക്കാനുള്ള തന്ത്രമാണ് പുതിയ ചിത്രമായ സർക്കാരിലൂടെ താരം ലക്ഷ്യമിട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആനുകാലിക രാഷ്ട്രീയം പരാമർശിക്കുന്ന സിനിമയിലൂടെ തന്റെ മുഖ്യമന്ത്രി മോഹം പറയാതെ പറയുകയാണ് വിജയ്. ജയലളിതയുടെയും കരുണാധിയുടെയും മരണത്തോടെ തമിഴ്‌നാട് നിലവിൽ വലിയൊരു നേതൃത്വ പ്രതിസന്ധിയെ നേരിടുകയാണ്. സ്റ്റാലിനും, പനീർശെൽവവും, മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും, മുരശൊരിമാരനും, കനിമൊഴിയും അടക്കമുള്ള നേതാക്കളെല്ലാമുണ്ടെങ്കിലും കരുണാനിധിയുടെയും ജയലളിതയുടെയും രാഷ്ട്രീയ പാരമ്പര്യത്തിന്റെ പ്രൗഡി ഇവർക്കാർക്കും […]

സാമൂഹ്യ പ്രതിബന്ധത തെളിയിച്ച് സി.പി.എം: പാവങ്ങൾക്ക് വീട് നിർമ്മിച്ചു നൽകാൻ സിപിഎം: ആദ്യ വീടിന്റെ താക്കോൽ ഞായറാഴ്ച വിതരണം ചെയ്യും; ജില്ലയിൽ നിർമ്മിക്കുന്നത് നൂറ് വീടുകൾ

സ്വന്തം ലേഖകൻ കോട്ടയം: വെറുമൊരു രാഷ്ട്രീയ പാർട്ടി എന്നതിലുപരി സാമൂഹ്യ പ്രതിബന്ധതയുടെ മറ്റൊരു പര്യായമായി ജില്ലയിലെ സിപിഎം മാറുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തീരുമാന പ്രകാരം ജില്ലയിൽ 100ൽ പരം വീടുകളാണ് നിർമ്മിച്ചു നൽകുന്നത്. ജില്ലയിൽ ആദ്യമായി സിപിഎം നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ ദാനം ഞായറാഴ്ച സിപിഎം കേന്ദ്രകമ്മറ്റിയംഗം വൈക്കം വിശ്വൻ നിർവഹിക്കും. ജില്ലയിൽ ആദ്യമായി പാവപ്പെട്ടവർക്കായി സിപിഎം നിർമ്മിച്ചു നൽകുന്ന ആദ്യവീട് കോട്ടയം പുത്തനങ്ങാടി സ്വദേശി രാജുവിനാണ് നിർമ്മിച്ചു നൽകുന്നത്. കക്ഷിരാഷ്ട്രീയ ജാതിമത ഭേദങ്ങളില്ലാതെയാണ് ആദ്യത്തെ വീടിനായി ആളെ കണ്ടെത്തിയത്. കോട്ടയം […]

ഇടതുസർക്കാരിന്റെ കീഴിൽ പട്ടിക വിഭാഗജനത നട്ടം തിരിയുന്നു ജോസ് കെ.മാണി എം.പി

സ്വന്തം ലേഖകൻ കോട്ടയം: പട്ടികവിഭാഗ ജനത പോരാട്ടം നടത്തി പടുത്തുയർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം കൊടുക്കുന്ന ഇടതുസർക്കാരിന്റെ കീഴിൽ പട്ടികജാതി വർഗ്ഗങ്ങളും ദളിത് പിന്നോക്കങ്ങളും നട്ടം തിരിയുകയാണെന്ന് കേരളാ കോൺഗ്രസ് (എം) വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി പറഞ്ഞു. ഭരണഘടനാ പരിരക്ഷയുള്ള ഈ വിഭാഗങ്ങളുടെ കാലികവുംന മൗലികവുമായ പ്രശ്നങ്ങളും സംവരണങ്ങളും തുല്യനീതിയും അട്ടിമറിക്കുന്ന കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സാമൂഹ്യനീതി വിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളാ ദളിത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു […]

പ്രധാനമന്ത്രിയെ നാടുകടത്താൻ വിമാനം പറപ്പിച്ച് യൂത്ത് ഫ്രണ്ട്

സ്വന്തം ലേഖകൻ കോട്ടയം: നോട്ടു നിരോധനം രാജ്യത്തിന്റെ സമ്പദ് ഘടനയെയും വികസനത്തെയും പിന്നോട്ട് നയിച്ചെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പിൽ അഭിപ്രായപ്പെട്ടു. റാഫേൽ യുദ്ധവിമാന ഇടപാടിലൂടെ കോടികളുടെ അഴിമതി നടത്തി വൻകിട കോർപ്പറേറ്റുകളെ സഹായിക്കുകയും പാവപ്പെട്ടവരെ ദ്രോഹിക്കുകയും ചെയ്യുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒത്തുകളിച്ച് രാഷ്ടീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയാണെന്നും സജി മഞ്ഞ കടമ്പിൽ കൂട്ടിചേർത്തു.നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചും റാഫേൽ അഴിമതിയിലും പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന […]

ശബരിമല തീർത്ഥാടന ക്രമീകരണത്തിൽ കടുത്ത വീഴ്ച: ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല തീർത്ഥാടനം ആരംഭിക്കാൻ 10 ദിവസം മാത്രം ശേഷിക്കെ തീർത്ഥാടന ക്രമീകരണം ഒരുക്കുന്നതിൽ കടുത്ത വീഴ്ചയാണ് സർക്കാരും ദേവസ്വം ബോർഡും വരുത്തുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജന:സെക്രട്ടറി ഇ.എസ് ബിജു ആരോപിച്ചു. പ്രളയം നാശം വിതച്ച പമ്പയിലും, തീർത്ഥാടന ബേസ് ക്യാമ്പായ നിലയ്ക്കലിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. കുടിവെള്ളം, പ്രാഥമിക കാര്യനിർവ്വഹണത്തിനുള്ള ശൗചാലയങ്ങൾ, വി രി വ യ്ക്കാനുള്ള സൗകര്യങ്ങൾ, പമ്പാ സ്നാനം, ബലി എന്നിവയ്ക്കുള്ള സൗകര്യങ്ങൾ, അന്നദാനം എന്നിവ സജ്ജമാക്കണം. വറ്റി വരണ്ട പമ്പയിൽ ഡാമുകൾ തുറന്നു വിട്ട് […]

നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം യൂത്ത് ഫ്രണ്ട് എം കരിദിനമായി ആചരിക്കും

സ്വന്തം ലേഖകൻ കോട്ടയം: റാഫേൽ യുദ്ധ വിമാന അഴിമതിയിലൂടെ രാജ്യത്തെ വഞ്ചിച്ച നരേന്ദ്ര മോദി സർക്കാരിന്റെ അഴിമതി തുറന്നു കാട്ടുന്നതിനും, നോട്ട്നിരോധനത്തിലൂടെ ഇന്ത്യയെ രക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യൻ സാമ്പത്തിക രംഗം തകർത്ത് , ഇന്ത്യയിലെ പാവപ്പെട്ടവരെ പട്ടിണിയിലേക്ക് തള്ളി വിട്ടു കൊണ്ട് കോർപ്പറേറ്റ് ഭീമൻമാർക്ക് വേണ്ടി മാത്രം ഭരിക്കുന്ന മോദി സർക്കാർ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടും, പെട്രോൾ, ഡീസൽ, പാചകവാതകവിലനിയന്ത്രിക്കണമെന്നാവശ്യപ്പെട്ടും, പരിപാവനമായ ശബരിമലയെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ രാഷ്ട്രീയആയുധമാക്കുന്നതിൽ പ്രധിഷേധിച്ചും, യൂത്ത്ഫ്രണ്ട് എം സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികമായ നവംബർ […]