play-sharp-fill

തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി നേതാക്കൾ : സ്ഥാനമോഹികളുടെ എണ്ണം വർദ്ധിച്ചതോടെ അഞ്ചുതവണ മത്സരിച്ചവർ ഇനി കളത്തിലിറങ്ങേണ്ടെന്ന് കോൺഗ്രസിന്റെ നിർദ്ദേശം : ഉമ്മൻചാണ്ടിക്കും തിരുവഞ്ചൂരിനും ചെന്നിത്തലയ്ക്കും ഇളവ് നൽകാനും നീക്കം ; കോൺഗ്രസിൽ ഇത്തവണയും എങ്ങുമെത്താതെ യുവജനപ്രാതിനിധ്യവും വനിതാസീറ്റുകളും

സ്വന്തം ലേഖകൻ കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥിയാകാൻ കച്ചകെട്ടി ഇറങ്ങിയിരിക്കയാണ് നേതാക്കൾ. കാലമെത്ര കഴിഞ്ഞിട്ടും ഈ നിയമസഭാ തെരഞ്ഞെടുപ്പിലും യുവപ്രാതിനിധ്യവും വനിതാ സീറ്റുമെല്ലാം വിദൂരമാകുന്ന കാഴ്ചയാണ് നിലവിലുള്ളത്. കോൺഗ്രസിലെ സ്ഥാനമോഹികളുടെ എണ്ണം പെരുകിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചുവട്ടം മത്സരിച്ചവർ ഇനി മത്സരിക്കാൻ ഇറങ്ങേണ്ടന്നാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ ശുപാർശ. എന്നാൽ ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും തിരുവഞ്ചൂരിനും മാത്രമായി ഇളവും നൽകാനാണ് നീക്കമുണ്ട്. ഈ നീക്കം നടപ്പിലായാൽ ഇത് നടപ്പിലായാൽ കെ.സിജോസഫ്, കെ.ബാബു തുടങ്ങിയവർ മത്സരിക്കാൻ ഉണ്ടാവില്ല. യുവത്വത്തിന് പ്രാധാന്യം കൊടുക്കണമെന്നാണു കോൺഗ്രസ് തെരഞ്ഞെടുപ്പ് […]

മെട്രോമാൻ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി : ഇ. ശ്രീധരൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ സാധിക്കുമെന്നും കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ പത്തനംതിട്ട : ഇ. ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. ബി.ജെ.പിയുടെ വിജയയാത്രയ്ക്ക് തിരുവല്ലയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോമാൻ ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വ്യക്തമാക്കി. ഒപ്പം കൊച്ചി മെട്രോയും പാലാരിവട്ടം പാലവുമെല്ലാം ഇ. ശ്രീധരന്റെ നേട്ടമാണ്. മെട്രോമാൻ മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസിന് നഷ്ടപ്പെടാൻ ഏറെയുള്ളത് കേരളത്തിലാണ് ; രാഹുൽ നിന്തീ ശീലിച്ചിട്ടുണ്ടാകും, കേരളത്തിലെ കടൽ അങ്ങനെ നീന്താൻ പറ്റുന്ന കടലല്ല : തുടർഭരണം ഉറപ്പിക്കാൻ മുന്നിലെ തടസ്സം രാഹുലാണെന്ന് തിരിച്ചറിഞ്ഞതോടെ രാഹുലിനെതിരെ ആക്രമണവുമായി പിണറായി വിജയൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലോകത്തിലെ മറ്റു കടലുകളിൽ നീന്തുന്നതുപോലെയല്ല കേരളത്തിലെ കടലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ശംഖുമുഖത്ത് നടന്ന യുവമഹാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ കേരള സന്ദർശനത്തെക്കുറിച്ച് പരിഹസിച്ച് പിണറായി രംഗത്ത് എത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധി വന്നതുകൊണ്ട് കേരളത്തിലെ ടൂറിസം ഡിപ്പാർട്ട്‌മെന്റിന് ഗുണമുണ്ടായെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. എന്നാൽ ഇതുകൊണ്ടൊന്നും നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ല. ജനങ്ങൾ എൽഡിഎഫിനൊപ്പമാണെന്നും അത് കോൺഗ്രസ് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും നേരിട്ട് ഏറ്റുമുട്ടുന്ന ഒരു സംസ്ഥാനങ്ങളിലും ദേശീയ നേതാവായ രാഹുൽ ഗാന്ധി […]

അന്ന് ‘എല്ലാ ശരിയാവും’, ഇന്ന് ‘ഉറപ്പാണ് എല്‍ഡിഎഫ് ; പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ്

സ്വന്തം ലേഖകൻ കൊച്ചി : നിയമ സഭാ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പുതിയ തിരഞ്ഞെടുപ്പ് പരസ്യ വാചകവുമായി എൽഡിഎഫ് രംഗത്ത്. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നാണ് പുതിയ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോർഡുകൾ. സർക്കാർ നടപ്പാക്കിയ വികസന-ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോർഡിലുണ്ട്. ഈ പരസ്യബോർഡുകൾക്ക് പുറമേ സോഷ്യൽ മീഡിയയിലും ഉറപ്പാണ് എൽഡിഎഫ് ഹാഷ് ടാഗ് ക്യാംപയിനും എൽഡിഎഫ് പ്രചരണ വിഭാഗം ഉദ്ദേശിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ പരസ്യവാചകമുള്ള പ്രചാരണ ബോർഡുകൾ കൊച്ചിനഗരത്തിന്റെ വിവിധ […]

ഒൻപതിൽ ഏഴോ എട്ടോ..! നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ പരമാവധി സീറ്റ് പിടിക്കാൻ യു.ഡി.എഫ്; ജോസ് കെ.മാണിയെ കൈവിട്ടിട്ടും കോട്ട കാക്കാൻ കോൺഗ്രസും യു.ഡി.എഫും

സ്വന്തം ലേഖകൻ കോട്ടയം: എല്ലാ നിയമസഭാ തിരഞ്ഞെടുപ്പിലും, പാർലമെന്റ് തിരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ കരുത്തുറ്റ കോട്ടയാണ് കോട്ടയം. ഒൻപതിൽ ആറു സീറ്റും യു.ഡി.എഫ് കൈക്കലാക്കിയാണ് കഴിഞ്ഞ തവണ യു.ഡി.എഫ് പ്രതികൂല സാഹചര്യത്തിലും ജില്ലയിൽ വിജയിച്ചത്. കെ.എം മാണിയും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും അടങ്ങുന്ന നേതൃനിര തന്നെയായിരുന്നു ജില്ലയിൽ യു.ഡി.എഫിന്റെ കരുത്തും. എന്നാൽ, കെ.എം മാണിയുടെ നിര്യാണത്തിനു ശേഷവും ജോസ് കെ.മാണി മുന്നണി വിട്ടിട്ടും തങ്ങൾക്ക് കരുത്ത് ചോർന്നിട്ടില്ലെന്നു തെളിയിക്കുകയാണ് ഇക്കുറി യു.ഡി.എഫിന്റെ വെല്ലുവിളി. കഴിഞ്ഞ തവണ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും, കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും മാത്രമാണ് ജില്ലയിൽ […]

വെളുപ്പിന് നാല് മണിക്ക് തന്നെ രാഹുല്‍ കടപ്പുറത്തെത്തി; നീല ടീ ഷര്‍ട്ട് ഊരി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ ചാടി; ബോട്ടില്‍ വച്ച് പാകം ചെയ്ത മീന്‍ കഴിച്ചു; രാഹുല്‍ ഗാന്ധി ഞങ്ങളില്‍ ഒരാളെന്ന് കടലിന്റെ മക്കള്‍

സ്വന്തം ലേഖകന്‍ കൊല്ലം: മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ മത്സ്യബന്ധനത്തിന് പോയി രാഹുല്‍ ഗാന്ധി. പുലര്‍ച്ചെ നാലു മണിക്ക് തന്നെ രാഹുല്‍ കടപ്പുറത്തെത്തിയിരുന്നു. അഞ്ചു മണിയോടെ രാഹുല്‍ കടലിലേക്ക് ബോട്ടില്‍ പുറപ്പെട്ടു. വല വലിച്ചപ്പോള്‍ ധരിച്ചിരുന്ന നീല ടീഷര്‍ട്ട് ഊരി രാഹുല്‍ തൊഴിലാളികള്‍ക്കൊപ്പം വെള്ളത്തിലേക്ക് ചാടി. നന്നായി നീന്തിയ രാഹുല്‍ വല വലിച്ചു കയറ്റാനും സഹായിച്ചെന്ന് ബോട്ടിലുള്ളവര്‍ പറയുന്നു. ഒരു മണിക്കൂറാണ് രാഹുല്‍ കടലില്‍ ചെലവഴിച്ചത്. തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലിരുന്ന് ഭക്ഷണവും കഴിച്ചു. അവരുടെ കുടുംബം, വരുമാനം, പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് അനുഭാവപൂര്‍വം ചോദിച്ചറിയുകയും ചെയ്തു. ‘ഞങ്ങള്‍ ഇന്ന് […]

കോണ്‍ഗ്രസിന്റെ യുവസ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങി ജ്യോതി രാധികാ വിജയകുമാര്‍; രാഹുല്‍ ഗാന്ധിയുടെ സ്ഥിരം പരിഭാഷക ചെങ്ങന്നൂരിലോ വട്ടിയൂര്‍ക്കാവിലോ മത്സരിക്കുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍; വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന അച്ഛന്റെ മകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പ്രിയങ്കരി

സ്വന്തം ലേഖകന്‍ ചെങ്ങന്നൂര്‍: രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ ആശയം തെല്ലും ചോര്‍ന്ന് പോകാതെ സ്ഫുടതയോടെ അവതരിപ്പിക്കുന്ന പരിഭാഷകയാണ് ജ്യോതി രാധിക വിജയകുമാര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ആ വൈറല്‍ പരിഭാഷകയെ കേരളം കണ്ടെത്തി, ഒന്നടങ്കം പ്രശംസിച്ചിട്ടുണ്ട്. ദേശീയ നേതാക്കന്മാരുടെ പ്രസംഗ പരിഭാഷ ചാനലുകളിലെ സറ്റയര്‍ പരിപാടികള്‍ക്ക് മാത്രം ഉപകാരപ്പെട്ടിരുന്ന കാലത്താണ്, ജ്യോതിയുടെ രംഗപ്രവേശം. രാഹുല്‍ പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന് നേരെ തിരിഞ്ഞ് ഓരോ വാക്കും അതിന്റെ വ്യാപ്തിയും സസൂക്ഷ്മം നിരീക്ഷിക്കുകയും മൗനമായി കേട്ട് നിന്ന് ഒരു തുണ്ടു പേപ്പറില്‍ അതൊക്കെ വളരെ വേഗത്തില്‍ കുറിക്കുകയും ചെയ്യും […]

രണ്ടിലയും പേരും ജോസിന്…! പി.ജെ. ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

സ്വന്തം ലേഖകന്‍ കൊച്ചി: രണ്ടില ചിഹ്നവും കേരള കോണ്‍ഗ്രസ് (എം) എന്ന പേരും ജോസിന് തന്നെ. ചിഹ്നവും പേരും ജോസ് വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും ശരി വയ്ക്കുകയായിരുന്നു. ചിഹ്നവും പേരും ജോസിന് നല്‍കിയ സിങ്കിള്‍ ബഞ്ച് ത്തരവ് ചോദ്യം ചെയ്ത് പി.ജെ ജോസഫ് സമര്‍പ്പിച്ച ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തള്ളുകയായിരുന്നു. ഇതിന് പുറമെ സിങ്കിള്‍ ബഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ കാരണങ്ങള്‍ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടൊപ്പം ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരുമാനത്തില്‍ ഇടപ്പെടരുതെന്നും […]

പാലായില്‍ ഇനി ഇനി കാപ്പന്‍ മാജിക്….! പുതിയ പാര്‍ട്ടിയുമായി മാണി സി.കാപ്പന്‍ ; പ്രഖ്യാപനം രണ്ട് ദിവസത്തിനകം

സ്വന്തം ലേഖകന്‍ കോട്ടയം : ചെറിയൊരു ഇടവേളയ്ക്ക് ശേഷം പാലാ വീണ്ടും രാഷ്ട്രീയ ചര്‍ച്ചകളുടെ ഇടമാവുകയാണ്. മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഉടന്‍. രണ്ട് ദിവസത്തിനകം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ നയരൂപീകരണത്തിനായി കാപ്പന്‍ വിഭാഗം ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. മൂന്ന് സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശനം സാധ്യമാക്കാനാണ് പദ്ധതി. പാലാ സീറ്റ് ഉറപ്പായെങ്കിലും മറ്റ് രണ്ട് സീറ്റുകളില്‍ കൂടി ധാരണയുണ്ടാക്കി യുഡിഎഫ് ഘടകകക്ഷി […]

ആറന്മുളയിൽ മാധ്യമ പ്രവർത്തകർ തമ്മിലുള്ള മത്സരമോ…? വീണാ ജോർജ്ജിനെതിരെ ഏഷ്യാനെറ്റിൽ നിന്നും രാജിവെച്ച സുജയ പാർവ്വതിയെ ഇറക്കാൻ ബി.ജെ.പി നീക്കം ; ആറന്മുളയിലെ ത്രികോണ മത്സരം ഇത്തവണയും പ്രവചനാതീതം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞടുപ്പ് ആറന്മുളയിൽ മാധ്യമ പ്രവർത്തകർ തമ്മിലുള്ള മത്സരമാകാൻ സാധ്യത. ആറന്മുളയിൽ ഇടത് സ്ഥാനാർത്ഥിയായി വീണാ ജോർജ് വീണ്ടും രംഗത്ത് എത്തുമെന്ന് ഉറപ്പാണ്. കോൺഗ്രസിനും എൽ.ഡി.എഫിനുമൊപ്പം ബിജെപിക്കും ഇവിടെ നല്ല വോട്ടുണ്ട്. ശബരിമല ഇടപെടലിനൊപ്പം എൻ.എസ്.എസ് മനസ്സ് അനുകൂലമാക്കിയാൽ അത്ഭുതമുണ്ടാക്കുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. ഇവിടേക്ക് മാധ്യമ പ്രവർത്തകയെ സ്ഥാനാർത്ഥിയാക്കാനാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ നീക്കം. ഇതിനിടെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്നും അവതാരികയായിരുന്ന സുജയപാർവതി രാജിവച്ചിരുന്നു. പ്രത്യേക കാരണമൊന്നും സൂചിപ്പിക്കാതെയാണ് രാജി. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് രാജി എന്നാണ് സൂചന. വി […]