പാലാരിവട്ടം മേൽപ്പാലം അഴിമതി ; ഉന്നത രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന് വിജിലൻസ്

സ്വന്തം ലേഖിക കൊച്ചി: പാലാരിവട്ടം മേൽപ്പാലം നിർമാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് വിജിലൻസ്. പാലം നിർമാണ കരാറുകാരനായ ആർ.ഡി.എസ് പ്രൊജക്ട്‌സ് എം.ഡി സുമിത് ഗോയലിൻറെ ജാമ്യാപേക്ഷയെ എതിർത്ത് ഹൈകോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഉന്നത രാഷ്ട്രീയ നേതാക്കൾക്ക് ബന്ധമുണ്ടെന്ന് അറിയിച്ചത്. സുമിത് ഗോയൽ ഉൾപ്പടെ കേസിലെ നാല് പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഹൈകോടതി വിജിലൻസിൻറെ റിപ്പോർട്ട് തേടിയത്. നേതാക്കൾ ആരെല്ലാമാണെന്ന് സുമിത് ഗോയലിന് അറിയാം. എന്നാൽ, പേരുകൾ വെളിപ്പെടുത്താൻ ഗോയൽ ഭയക്കുകയാണെന്നും വിജിലൻസ് ഹൈകോടതിയെ അറിയിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കൂടുതൽ […]

തീക്കട്ടയിലും ഉറുമ്പരിച്ചു ; ഡൽഹി ആരോഗ്യമന്ത്രിയുടെ വീട്ടിൽ മോഷണം

സ്വന്തം ലേഖിക ന്യൂഡൽഹി: ഡൽഹി ആരോഗ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സത്യേന്ദർ ജെയിന്റെ വീട്ടിൽ മോഷണം. കഴിഞ്ഞ ദിവസമാണ് മന്ത്രിയുടെ സരസ്വതി വിഹാറിലെ വീട്ടിൽ മോഷണം നടന്നത്. വീട്ടുസാധനങ്ങളും ഉപകരണങ്ങളുമടക്കം മോഷണം പോയിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തന്റെ വീട്ടിൽ മോഷണം നടന്നതായി സത്യേന്ദർ ആരോപിച്ചത്. വീട്ടിൽ മോഷ്ടാക്കൾ മണിക്കൂറുകളോളം പരിശോധന നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. വീട്ടുസാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലുള്ള ഫോട്ടോകൾ അദ്ദേഹം തന്റെ ട്വിറ്റൽ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസമായി പൂട്ടിക്കിടക്കുകയായിരുന്നു മന്ത്രിയുടെ വീട്. വീടിന്റെ ഗേറ്റ് തുറന്നുകിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അയൽവാസികളാണ് മോഷണം […]

ആദ്യ രണ്ട് മണിക്കൂറിൽ 13.5 ശതമാനം ; വിജയം ഉറപ്പെന്ന് മൂന്നു മുന്നണികളും

സ്വന്തം ലേഖകൻ പാലാ: പാലാ ഉപതെരഞ്ഞെടുപ്പിൽ ആദ്യ രണ്ട് മണിക്കൂർ പിന്നിടുമ്പോപോൾ പോളിംഗ് ശതമാനം 13.5 കഴിഞ്ഞു.ബൂത്തുകളിൽ പോളിംഗ് തുടരുകയാണ്.വിജയം ഉറപ്പാണെന്നണ് മൂന്നു മുന്നണികളും പറയുന്നത. രാവിലെ മുതൽ പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിരയാണ് കാണാൻ സാധിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, എൽഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ, എൻഡിഎ സ്ഥാനാർഥി എൻ. ഹരി എന്നിവരടക്കം 13 പേരാണ് മത്സരരംഗത്തുള്ളത്. ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. 1,79,107 വോട്ടർമാർ 176 പോളിങ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. 87,729 പുരുഷ […]

ഒളിച്ചുവയ്ക്കാനില്ലെങ്കിൽ സിഎജി ഓഡിറ്റിങിനെ മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്തിന് : മുല്ലപ്പള്ളി

സ്വന്തം ലേഖിക തിരുവനന്തപുരം: കിഫ്ബിയിലെ ഇടപാടുകൾ സംബന്ധിച്ച് ഒന്നും ഒളിച്ചു വയ്ക്കാനില്ലെങ്കിൽ സി എ ജി ഓഡിറ്റിംഗിനെ എന്തിനാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും ഭയക്കുന്നതെന്ന് കെ പി സി സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻറെ ചോദ്യം. കിഫ്ബിയിൽ സി എ ജി ഓഡിറ്റിംഗ് നടത്താൻ തയ്യാറാണെന്ന ആർജ്ജവത്തോടെ പറയാൻ ഇവർ തയ്യാറാകാത്തതിൽ നിന്നും ഇതിൽ വലിയ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പൊതുജനത്തിന് മനസിലായെന്നും മസാലബോണ്ടുകൾ വിൽപ്പന നടത്തിയ വകയിൽ എത്ര തുക ഇതുവരെ കിട്ടിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ഉയർന്ന പലിശക്ക് മസാല ബോണ്ട് വിറ്റുകിട്ടിയ […]

മഞ്ചേശ്വരത്ത് സുരേന്ദ്രൻ തന്നെ; കുമ്മനം മത്സരിക്കണോ എന്ന് പാർട്ടി തീരുമാനിക്കും : ശ്രീധരൻപിള്ള

സ്വന്തം ലേഖിക തിരുവനന്തപുരം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി കെ.സുരേന്ദ്രൻ തന്നെ മത്സരിച്ചേക്കുമെന്ന സൂചന നൽകി പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ള. സുരേന്ദ്രൻറെ പേരാണ് പരിഗണനയിലുള്ളതെന്നും എന്നാൽ പാർട്ടി ഇക്കാര്യം ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റു മണ്ഡലങ്ങളിലേക്ക് ആരൊക്കെ മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും കുമ്മനം രാജശേഖരൻ മത്സരിക്കണമോ എന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നും ശ്രീധരൻപി്ള്ള കൂട്ടിച്ചേർത്തിരുന്നു. മഞ്ചേശ്വരത്ത് ഇനി മത്സരിക്കാനില്ലെന്ന് കെ.സുരേന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിൽ സ്ഥാനാഥിയായി പ്രാദേശിക നേതാക്കളെ പരിഗണിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുമെന്നുമായിരുന്നു സുരേന്ദ്രൻ പറഞ്ഞിരുന്നു. 2011ലും 2016ലും മഞ്ചേശ്വരത്ത് […]

പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനും പങ്കുണ്ടോ ? : അഡ്വ.ജയശങ്കർ

സ്വന്തം ലേഖിക തിരുവനന്തപുരം: എറണാകുളത്തെ മരടിൽ തീരദേശ നിയന്ത്രണ മേഖലാ ചട്ടം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും പ്രമുഖ മാധ്യമപ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് സ്വാധീനം ചെലുത്തിയെന്ന ആരോപണം ഉയർന്നുവന്നിരുന്നു. എന്നാൽ മരടിലെ ഫ്ലാറ്റ് വാങ്ങിയ മറ്റുള്ളവരെ പോലും താനും കബളിക്കപ്പെടുകയായിരുന്നെന്നും ഫ്ലാറ്റ് പൊളിക്കാതിരിക്കാൻ താൻ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ലെന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ വിശദീകരണം. ഇതിന് പിന്നാലെ് സംഭവത്തിൽ ജോൺ ബ്രിട്ടാസിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. ജയശങ്കർ രംഗത്ത് എത്തി. ‘ പാവപ്പെട്ടവരുടെ പാർട്ടിയെ സമരത്തിനിറക്കിയതിൽ ബ്രിട്ടാസിനു പങ്കുണ്ടോ? ഇല്ല. […]

ജസ്റ്റിസ് വിജയ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി അംഗീകരിച്ചു

സ്വന്തം ലേഖിക ന്യൂഡൽഹി: മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റീസ് വിജയ താഹിൽ രമണിയുടെ രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. മദ്രാസ് ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി വിനീത് കോത്താരിക്ക് ചീഫ് ജസ്റ്റീസിൻറെ താത്കാലിക ചുമതല നൽകി. മേഘാലയ ഹൈക്കോടതിയിലേക്ക് കൊളീജിയം സ്ഥലം മാറ്റിയതിൽ പ്രതിഷേധിച്ചാണ് താഹിൽരമണി രാജിവച്ചത്. താഹിൽ രമണിയുടെ വസതിയിലെത്തി തമിഴ്‌നാട് നിയമമന്ത്രി സി.വി ഷൺമുഖം രാജി തീരുമാനം പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ രാജികാര്യത്തിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഹൈക്കോടതികളിലെ ഏറ്റവും സീനിയർ ജഡ്ജിമാരിലൊരാളായ താഹിൽരമണിയെ രാജ്യത്തെ ചെറിയ […]

പാലായിൽ ഇനി നിശബ്ദ പ്രചരണം ; വോട്ടെടുപ്പ് തിങ്കളാഴ്ച

സ്വന്തം ലേഖിക പാലാ : പാലാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം മുന്നണികൾ അവസാനിപ്പിച്ചെങ്കിലും വോട്ടുറപ്പിക്കാനുള്ള നീക്കത്തിലാവും ഇന്നും നാളെയും സ്ഥാനാർഥികൾ. വാഹന പര്യടനം പൂർത്തിയായതിനാൽ നാട്ടിലെ പൗരപ്രമുഖരെയും മറ്റും നേരിട്ടു കണ്ടാവും പ്രധാന സ്ഥാനാർഥികളുടെ ഇന്നത്തെ പ്രചാരണം. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമും എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പനും എൻ.ഡി.എ സ്ഥാനാർത്ഥി എൻ. ഹരിയും സാമുദായിക നേതൃത്വങ്ങളെയും പ്രമുഖ വ്യക്തികളെയും ഒരിക്കൽ കൂടി കാണും. എന്നാൽ ശ്രീനാരായണ ഗുരു സമാധി ദിനമായതിനാൽ കാതടപ്പിച്ചുള്ള പ്രചാരണ കോലാഹലങ്ങൾ ഇന്നുണ്ടാകില്ലെന്ന് മുന്നണികൾ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം […]

‘കമ്പിയില്ലേൽ കമ്പിയെണ്ണും’ വി കെ ഇബ്രാഹിം കുഞ്ഞിനെ ട്രോളി എം എം മണി

സ്വന്തം ലേഖിക പാലാരിവട്ടം മേൽപാലം അഴിമതിക്കേസിൽ അരോപണവിധേയനായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പരിഹസിച്ച് മന്ത്രി എം എം മണി. കമ്ബിയില്ലേൽ കമ്ബിയെണ്ണേണ്ടി വരുമെന്നാണ് മണിയുടെ പരിഹാസം. പാലാരിവട്ടം പാലത്തിന്റെ നിർമാണത്തിന് ആവശ്യമായ സാധന സാമഗ്രികൾ ഉൾപ്പെടുത്താതിനെ തുടർന്ന് പാലം പുതുക്കി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി മന്ത്രി രംഗത്തെത്തിയത്. എം എം മണിയുടെ ഫേസ്ബുക്ക് കുറിപ്പ്

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യ ആയതുകൊണ്ടാണ് നാമനിർദേശ പത്രിക തള്ളിയത് ; സരിത എസ് നായർക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയിൽ

സ്വന്തം ലേഖിക കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ സരിത എസ് നായരുടെ നാമനിർദേശ പത്രിക തളളിയതുമായി ബന്ധപ്പെട്ട പരാതിയിൽ ഹൈക്കോടതിയിൽ വിശദീകരണം നൽകി മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. വയനാട്, എറണാകുളം ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിക്കുന്നതിനാണ് സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ സരിത എസ് നായർ നാമനിർദേശ പത്രിക നൽകിയത്. എന്നാൽ രണ്ടിടത്തും പത്രികകൾ തളളിപ്പോയി. തുടർന്നാണ് സരിത ഹൈക്കോടതിയെ സമീപിച്ചത്. ജനപ്രാതിനിധ്യ നിയമ പ്രകാരം തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യ ആയത് കൊണ്ടാണ് സരിത എസ് നായരുടെ പത്രിക തളളിപ്പോയത് എന്ന് രാഹുൽ ഗാന്ധി […]