കേരളത്തിലെ കോൺഗ്രസിനെ ഇനി സുധാകരൻ നയിക്കും; .കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ്; തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചു; തീരുമാനം ഐക്യകണ്ഠമെന്ന് കേരളത്തിലെ നേതാക്കൾ

 

സ്വന്തം ലേഖകൻ 

തിരുവനന്തപുരം : കെ.സുധാകരൻ എംപിയെ പുതിയ കെപിസിസി പ്രസിഡൻ്റായി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചു.

തീരുമാനം രാഹുൽ ഗാന്ധി സുധാകരനെ അറിയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രനു പകരമാണ് പുതിയ നിയമനം.

കണ്ണൂർ നടാൽ സ്വദേശിയായ സുധാകരൻ 1948 മേയ് 11ന് ജനിച്ചു. കെ.എസ്.യു താലൂക്ക് പ്രസിഡൻ്റായി രാഷ്ട്രീയത്തിൽ തുടക്കം. 1969 ലെ പിളർപ്പിൽ സംഘടനാ കോൺഗ്രസിനൊപ്പം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1977 ൽ ജനതാ പാർട്ടിയിൽ. 1981 ലെ ജനതാപാർട്ടി കേരള ഘടകത്തിലെ പിളർപ്പിൽ കെ.ഗോപാലനൊപ്പം നിന്നു. 1986-ൽ കോൺഗ്രസിലെത്തി.

എ.കെ.ആൻറണി മന്ത്രിസഭയിൽ (2001-04) വനം, സ്പോർട്സ് മന്ത്രിയായിരുന്നു. മൂന്നു തവണ (1996, 2001, 2006) കണ്ണൂരിൻ്റെ പ്രതിനിധിയായി കേരള നിയമസഭയിൽ. രണ്ടു തവണ (2009, 2019) കണ്ണൂരിൽ നിന്നും ജയിച്ച് ലോക്സഭയിൽ.

7 തവണ നിയമസഭയിലേക്കും 3 തവണ ലോക്സഭയിലേക്കു മത്സരിച്ചു. 5 ജയം 5 തോൽവി.

പത്ത് വർഷം(1991-2001) കണ്ണൂർ ഡിസിസി പ്രസിഡൻ്റായിരുന്നു. 2018 മുതൽ കെ.പി.സി.സി വർക്കിംഗ് പ്രസിഡൻ്റാണ്.