കാരുണ്യപദ്ധതി പുനസ്ഥാപിക്കണം പി.യു തോമസ് ; സാജന്‍ തൊടുക യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ്

സ്വന്തം ലേഖകൻ കോട്ടയം : കെ.എം മാണി ധനകാര്യ മന്ത്രിയായിരുന്നപ്പോള്‍ സമൂഹത്തിലെ സാധാരണകാര്‍ക്ക് ആശ്വാസം പകരുന്നതിന് ആരംഭിച്ച കാരുണ്യപദ്ധതി സര്‍ക്കാര്‍ പുനസ്ഥാപിക്കണമെന്ന് നവജീവന്‍ ട്രസ്റ്റ് ചെയര്‍മാനും കാരുണ്യപ്രവര്‍ത്തകനുമായ പി.യു തോമസ് ആവശ്യപ്പെട്ടു. കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസില്‍ കേരളാ യൂത്ത് ഫ്രണ്ട് (എം) 49-ാം ജന്മദിനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന്മദിനആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിച്ച് വിതരണം ചെയ്തു. തുടര്‍ന്ന് സംസ്ഥാന  വൈസ് പ്രസിഡന്റ് ജോസഫ് സൈമണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന കമ്മറ്റിയില്‍ 13 ജില്ലാ […]

ശ്യാമളയെ പോരാളി ഷാജിയും കൈവിട്ടു ; അഹങ്കാരികളെ പാർട്ടിക്ക് വേണ്ട

സ്വന്തം ലേഖകൻ കണ്ണൂർ: ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ അദ്ധ്യക്ഷ ശ്യാമളയ്‌ക്കെതിരെ സി.പി.എം നടപടിയെടുക്കണമെന്ന ആവശ്യവുമായി സോഷ്യൽ മീഡിയയിൽ സി.പി.എമ്മിന്റെ പോർമുഖമായ പോരാളി ഷാജി രംഗത്തെത്തി. സി.പി.എമ്മിന്റെ സൈബർ പോരാട്ടം മുന്നിൽനിന്നു നയിക്കുന്ന പേജിൽ ഇത്തരമൊരു പോസ്റ്റ് കണ്ട് അണികളും ഫോളോവേഴ്‌സും അമ്പരന്നു. എന്നാൽ,ഹാക്ക് ചെയ്തിട്ടില്ലെന്നു ഷാജിയുടെ മറുപടിയും എത്തി.ജനവികാരം കണ്ടില്ലെന്ന് നടിക്കരുത്. പാർട്ടി പ്രതിനിധി ആയിരിക്കുമ്പോൾ മാനുഷികമായ വികാരങ്ങൾ അടക്കി വെക്കാൻ സാധിക്കണം. ദേഷ്യം, പക, അഹങ്കാരം ഇതൊക്കെ അടക്കി വയ്ക്കാൻ സാധിക്കുന്നില്ലെങ്കിൽ പാർട്ടി ലേബൽ മാറ്റി വ്യക്തി […]

‘ശബരിമല’ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ല് ; സുപ്രീംകോടതിയെ മറികടക്കാനാകില്ലെന്ന് രാം മാധവ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് എൻ കെ പ്രേമചന്ദ്രൻ കൊണ്ടുവരുന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ല. നിലവിൽ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാനാകില്ലെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്നാൽ ശബരിമല വിശ്വാസസംരക്ഷണത്തിൻറെ വിഷയമാണെന്നും നിയമപരമായി ശബരിമല വിഷയത്തിൽ എന്തെല്ലാം ചെയ്യാനാകും എന്നതിൽ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും രാം മാധവ് പറഞ്ഞു.സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമാണിത്. ഇതിൽ സുപ്രീംകോടതിയെ പൂർണമായി മറികടന്ന് ഒരു നടപടി കേന്ദ്രസർക്കാരിന് സ്വീകരിക്കാനാകില്ല. പക്ഷേ ഇത് വിശ്വാസത്തിൻറെ പ്രശ്‌നമാണ്. കേരളത്തിലേത് മാത്രമല്ല, […]

അഴിമതിക്കെതിരെ പോരാടിയതിനുള്ള സമ്മാനം ;പിരിച്ചു വിടാനുള്ള സർക്കാർ നടപടിക്കെതിരെ രാജു നാരായണ സ്വാമി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ രാജു നാരായണ സ്വാമിയെ സംസ്ഥാന സർക്കാർ പിരിച്ചുവിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള ഇദ്ദേഹത്തെ പിരിച്ചുവിടാനുള്ള ശുപാർശ സംസ്ഥാന സർക്കാർ കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് നൽകി.എന്നാൽ, സിവിൽ സർവീസിൽ നിന്നും പിരിച്ചുവിടാൻ സർക്കാർ ശുപാർശ ചെയ്തു എന്ന വാർത്തയെ കുറിച്ച് അറിയില്ലെന്ന് രാജു നാരായണസ്വാമി പ്രതികരിച്ചു. സംസ്ഥാന സർക്കാർ ശുപാർശ ചെയ്തു എന്ന കാര്യം മാദ്ധ്യമങ്ങളിലൂടെ മാത്രമാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. തന്നെവേട്ടയാടുകയാണെന്നും അഴിമതിക്കെതിരായ പോരാട്ടത്തിനുള്ള സമ്മാനമാണിതെന്നും രാജു നാരായണ സ്വാമി കൂട്ടിച്ചേർത്തു. അതേസമയം, […]

രാജു നാരായണ സ്വാമിയെ പിരിച്ചു വിടാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി

സ്വന്തം ലേഖിക   തിരുവനന്തപുരം: അഡീഷണൽ ചീഫ് സെക്രട്ടറി പദവിയിലുള്ള കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥൻ രാജു നാരായണസ്വാമിക്ക് നിർബന്ധിത പിരിച്ചുവിടൽ നൽകാൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു ശിപാർശ നൽകി. ഇതു സംബന്ധിച്ച അടിയന്തര സന്ദേശം കേന്ദ്ര പഴ്‌സണൽ മന്ത്രാലയത്തിന് അയച്ചുകൊടുത്തു.ഐ.എ.എസ്. ഉദ്യോഗസ്ഥനെന്ന നിലയിലെ പ്രവർത്തനങ്ങൾ വിശദമായി വിലയിരുത്തിയാണു സംസ്ഥാന സർവീസുകളിലെ ഉയർന്ന ഉദ്യോഗസ്ഥരടങ്ങിയ സമിതിയുടെ തീരുമാനം.സംസ്ഥാന, കേന്ദ്ര സർവീസുകളിലിരിക്കെ നിരുത്തരവാദപരമായും അച്ചടക്കമില്ലാതെയും പ്രവർത്തിച്ചെന്നു സമിതി കണ്ടെത്തി. സുപ്രധാന തസ്തികകൾ വഹിക്കുമ്പോഴും പലപ്പോഴും ഓഫീസിൽ എത്തിയിരുന്നില്ല. അടുത്തിടെ കേന്ദ്ര സർവീസിൽനിന്ന് സംസ്ഥാന സർവീസിലേക്കു തിരിച്ചുവന്ന […]

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ കോൺഗ്രസിന്റെ ഭാവി പ്രധാനമന്ത്രിയുടെ മൊബൈലിൽ കളി

സ്വന്തം ലേഖകൻ ന്യൂഡൽഹി: പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ഫോണിൽക്കളിയും സെൽഫിയെടുക്കലും, അമ്മയും യു.പി.എ അദ്ധ്യക്ഷയുമായ സോണിയാ ഗാന്ധിക്കൊപ്പം മുൻനിരയിലിരുന്ന രാഹുൽ മൊബൈൽ ഫോണിൽ മുഴുകിയിരിക്കുന്നത് ടെലിവിഷൻ കാമറയിൽ പതിഞ്ഞിരുന്നു. കുറെ നേരം ഫോണിൽ ടൈപ്പു ചെയ്ത രാഹുൽ ഇടയ്ക്ക് സെൽഫിയെടുക്കുന്നതും കണ്ടു. രാഷ്ട്രപതി സർജിക്കൽ ആക്രമണത്തെ പ്രകീർത്തിച്ചപ്പോൾ സോണിയ അടക്കം ഡെസ്‌കിൽ കൈയടിച്ചെങ്കിലും രാഹുൽ അനങ്ങാതെ നിലത്തേക്ക് നോക്കിയിരുന്നു. ഇതു കണ്ട് സോണിയ തുറിച്ചു നോക്കിയതോടെ ഫോൺ മാറ്റി വച്ചു. പിന്നീട് […]

ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ല് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും :കേന്ദ്ര സർക്കാർ നിലപാട് നിർണായകം

സ്വന്തം ലേഖിക ന്യൂഡൽഹി: കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട ബിൽ ഇന്ന് ലോക്‌സഭയിൽ . വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. ശബരിമല യുവതീപ്രവേശന വിഷയത്തിൽ സ്വകാര്യ ബിൽ എൻ കെ പ്രേമചന്ദ്രൻ എംപിയാണ് ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കുക. ബില്ലിന്മേൽ ചർച്ച എന്ന് നടക്കുമെന്ന് പിന്നീട് തീരുമാനിക്കും. പതിനേഴാം ലോക്‌സഭയിലെ ആദ്യ ബില്ലവതരണമായിട്ടാണ് എൻകെ പ്രേമചന്ദ്രന്റെ ബില്ലിന് അനുമതി നൽകിയിരിക്കുന്നത്. ശബരിമല ശ്രീധർമശാസ്ത്ര ക്ഷേത്ര ബിൽ എന്ന പേരിലാണ് ബിൽ അവതരിപ്പിക്കുന്നത്.ശബരിമലയിൽ നിലവിലെ ആചാരങ്ങൾ തുടരണം എന്നാണ് ബില്ലിൽ എൻ കെ […]

‘ബാലകൃഷ്ണപിളളയല്ല, താനാണ് ആ എംഎൽഎ’ ; വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മാത്യു ടി തോമസ് സ്പീക്കർക്ക് കത്ത് നല്കി

സ്വന്തംലേഖകൻ തിരുവനന്തപുരം: നിയമസഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം താനാണോ ആർ ബാലകൃഷ്ണപിള്ളയാണോ എന്ന കാര്യത്തിൽ വ്യക്തത തേടി മാത്യു ടി തോമസ് സ്പീക്കർ പി ശ്രീരാമകൃഷ്ണന് കത്തയച്ചു. നിയമസഭാ വജ്രജൂബിലിയോടനുബന്ധിച്ച് പ്രമുഖ പത്രം പ്രസിദ്ധികരിച്ച സപ്ലിമെന്റിൽ സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗം താനാണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നാണ് മാത്യു ടി തോമസ് വ്യക്തമാക്കുന്നത്.എന്നാൽ നിയമസഭാ സെക്രട്ടറിയേറ്റ് കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച ഒന്നുമുതൽ 14 വരെ സഭകളുടെ ഹൂ ഈസ് ഹൂ പ്രകാരം ഏറ്റവും പ്രായം കുറഞ്ഞ അംഗമായി രേഖപ്പെടുത്തിയിരുന്നത് ആർ ബാലകൃഷ്ണപിള്ളയെ ആയിരുന്നു. […]

‘ഗ്രാന്റ് ഫാദേഴ്‌സ് ഡേ ആശംസകൾ’ കോടിയേരിക്ക് സോഷ്യൽ മീഡിയയിൽ പൊങ്കാല

സ്വന്തം ലേഖകൻ   ബിനോയ് കോടിയേരിക്കെതിരായ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫേസ്ബുക്ക് പേജിലും പോസ്റ്റിന് താഴെയും ട്രോളുകളുടെ ചാകര.അപ്പൂപ്പനായതിൽ ചെലവ് ചോദിച്ചാണ് മിക്ക ട്രോളുകളും. കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ താഴെയാണ് ട്രോളിക്കൊണ്ടുള്ള കമന്റുകൾ വന്നുകൊണ്ടിരിക്കുന്നത്. ‘ചുളുവിൽ ഒരു അച്ചാച്ചൻ ആയില്ലേ ചെലവ് ചെയ്യണം’, ‘വീണ്ടും അപ്പൂപ്പൻ ആയ സഖാവിന് വിപ്ലവ അഭിവാദ്യങ്ങൾ’, ‘ഹിന്ദി പഠിക്കൂ സഖാവേ. കൊച്ചുമോനെ കാണെണ്ടേ’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.പൊതു തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ കോടിയേരിയുടെ മകൻ ബിനോയിക്കെതിരേ ഉയർന്ന പീഡനാരോപണം […]

ജനറൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തി

സ്വന്തം ലേഖകൻ ചങ്ങനാശ്ശേരി: ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇനറൽ ആശുപത്രിയിലേക്ക് മാർച്ചും പ്രതിഷേധവും നടത്തി. ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇല്ല. നിർമ്മാണം പൂർത്തിയായ ആശുപത്രി സമുച്ചയം ഇനിയും രോഗികൾക്കായിതുറന്നുകൊടുത്തിട്ടില്ല . പകർച്ചവ്യാധികൾ എത്തി നിൽക്കുമ്പോഴും സർക്കാർ നോക്കുകുത്തിയാവുന്നു. മോർച്ചറിയുടെ പ്രവർത്തനങ്ങൾ ഇനിയും എങ്ങും, എത്തിയിട്ടില്ല.. ഇതിനെല്ലാം എതിരെ ആയിരുന്നു പ്രതിഷേധം. ചങ്ങനാശ്ശേരി നിയോോജക മണ്ഡലം പ്രസിഡന്റ് എ മനോജ് പ്രതിഷേധയോഗത്തിന് അദ്ക്ഷത വഹിച്ചു. ആശുപത്രിയിലേക്ക് വാങ്ങിയ സാധനങ്ങളിൽ അഴിമതി, രോഗികളായി എത്തുന്ന ജനങ്ങൾക്ക് ദുരിതങ്ങൾ. ഇതൊക്കെയാണ് ഇന്ന് ജനറൽ […]