സൂപ്പർ സ്റ്റാർ ചിരഞ്ജീവിയും ബിജെപിയിലേക്ക്

സ്വന്തം ലേഖകൻ ഹൈദരാബാദ്: തെലുങ്ക് മെഗാസ്റ്റാർ ചിരഞ്ജീവി ബിജെപിയിൽ ചേരുമെന്ന് സൂചനകൾ. ആന്ധ്രയിലെ പ്രമുഖ ടിഡിപി നേതാവായ അംബിക കൃഷ്ണ ബിജെപിയിൽ ചേരുന്നതിനു പിന്നാലെയാണ് ചിരഞ്ജീവിയും ചേരുന്നെന്ന് അഭ്യൂഹം പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് ചില വാർത്തകൾ പ്രാദേശിക മാധ്യമങ്ങൾ പുറത്തുവിടുകയും ചെയ്തു. അതെ സമയം നേരത്തെ ചിരഞ്ജീവി പ്രജാരാജ്യം എന്ന ഒരു പാർട്ടി രൂപീകരിച്ചിരുന്നു. എന്നാൽ അതെങ്ങുമെത്തിയില്ല. ചിരഞ്ജീവിയുടെ സഹോദരൻ പവൻകല്യാണും ഒരു പാർട്ടി രൂപീകരിച്ചിട്ടണ്ട്. ഇതിനിടെ രാജ്യസഭാ എംപിമാർക്ക് പിന്നാലെ മുതിർന്ന നേതാവായ അംബിക കൃഷ്ണ ബിജെപിയിൽ ചേർന്നത് ടിഡിപിക്ക് കനത്ത തിരിച്ചടി […]

സർക്കാർ നിലപാട് പ്രതിഷേധാർഹം: മഹിളാ :ഐക്യവേദി

സ്വന്തം ലേഖകൻ കോട്ടയം: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലുള്ള കേരളവർമ്മ കോളേജിൽ ശബരിമല അയ്യപ്പനെ വികലമായി ചിത്രീകരിച്ച് ബോർഡ് സ്ഥാപിച്ച ഇടതു വിദ്യാർത്ഥി സംഘടനകൾക്ക് എതിരെ നടപടി എടുക്കണമെന്ന് മഹിളാ ഐക്യവേദി കോട്ടയം ജില്ലാ നേതൃ യോഗം ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ ഒരു വിഭാഗത്തിന്റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്ന് യോഗം ആരോപിച്ചു. മഹിളാ ഐക്യവേദി ജില്ലാ സമ്മേളനം ജൂൺ 30 നു തിരുനക്കര സ്വാമിയാർ മഠത്തിൽ വെച്ച് നടത്താനും തീരുമാനിച്ചു. മഹിളാ ഐക്യവേദി ജില്ലാ […]

കുട്ടിഭായ് ആവോ ആവോ….അബ്ദുള്ളക്കുട്ടിയെ ഞെട്ടിച്ച് മോദി

സ്വന്തം ലേഖകൻ ന്യൂഡൽഹി: ബി.ജെ.പിയിൽ ചേരുന്ന അഭ്യൂഹങ്ങൾക്കിടെ മുൻ സി.പി.എം പാർലമെന്റംഗവും മുൻ കോൺഗ്രസ് നിയമസഭാംഗവുമായ എ.പി.അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. പാർലമെന്റിലെ തന്റെ ഓഫീസിൽ വച്ചാണ് മോദിയും അബ്ദുള്ളക്കുട്ടിയും കൂടിക്കാഴ്ച നടത്തിയത്. കുട്ടിഭായ് ആവോ എന്ന അഭിസംബോധനയോടെയാണ് അബ്ദുള്ളക്കുട്ടിയെ മോദി സ്വീകരിച്ചത്.പാർലമെന്റ് അംഗമായിരിക്കെ പരിചയമുള്ള മറ്റൊരു എം.പിയുടെ പ്രൈവറ്റ് സ്റ്റാഫ് വഴിയാണ് അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച തരപ്പെടുത്തിയത്. ഇതിനായി ദിവസങ്ങളോളമായി ഡൽഹിയിൽ തന്നെ തങ്ങുകയായിരുന്നു അബ്ദുള്ളക്കുട്ടി. എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാറുമായുള്ള […]

സാക്ഷാൽ മോദിയെ കണ്ടു ; ബിജെപിയിൽ ചേരാൻ തനിക്ക് ക്ഷണം കിട്ടിയെന്ന് അബ്ദുള്ളകുട്ടി

സ്വന്തം ലേഖകൻ ന്യൂഡൽഹി: മോദിയുടെ വികസന മാതൃകയെ പുകഴ്ത്തിയതിന്റെ പേരിൽ സി.പി.എമ്മിനും കോൺഗ്രസിനും അനഭിമതനായ എ.പി.അബ്ദുള്ളക്കുട്ടി ഉടൻ ബി.ജെ.പിയിൽ ചേരുമെന്ന് സൂചന. ഇന്ന് ഡൽഹിയിലെത്തിയ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയിൽ ചേരാൻ തന്നോട് മോദി ആവശ്യപ്പെട്ടതായി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന യോഗാ ദിനത്തിൽ പങ്കെടുത്തതിന് തന്നെ പ്രധാനമന്ത്രി പ്രശംസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ ഡൽഹിയിലുള്ള അബ്ദുള്ളക്കുട്ടി ഉടൻ തന്നെ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായെയും കാണും. എന്നാൽ എപ്പോഴാണ് അദ്ദേഹം ഔദ്യോഗികമായി ബി.ജെ.പിയിൽ ചേരുകയെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.നേരത്തെ […]

സാജന്റെ ആത്മഹത്യ ; പി ജയരാജനോട് പിണങ്ങിയാലും ഇണങ്ങിയാലും മരണം ഉറപ്പ് : കെ എം ഷാജി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര പ്രമേയവുമായി വീണ്ടും പ്രതിപക്ഷം. നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മൊഴി നൽകിയിട്ടും ശ്യാമളക്കെതിരെ ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയില്ലെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടി കെ.എം ഷാജി ചൂണ്ടിക്കാട്ടി.പി. ജയരാജനെ കണ്ടതിൻറെ പേരിലാണ് സാജൻറെ ഓഡിറ്റോറിയത്തിന് അനുമതി നൽകാതിരുന്നത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. എന്നാൽ, ഇപ്പോൾ ഓരോ ജീവിതവും ഓരോ ഫയലാണ്. പി. ജയരാജനെ എതിർത്താലും അനുകൂലിച്ചാലും […]

ജനങ്ങൾക്ക് പാർട്ടിയിലുള്ള വിശ്വാസം നഷ്ട്ടമായ് ; ഒന്നിനു പുറകെ ഒന്നായുള്ള വിവാദങ്ങൾ കേഡർ പാർട്ടിയെ തളർത്തുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒന്നിനു പുറകെ ഒന്നായുള്ള വിവാദങ്ങൾ പാർട്ടിയെ തളർത്തുന്നു . ജനങ്ങൾക്ക് പാർട്ടിയിൽ വിശ്വാസം നഷ്ടമായി . ജനങ്ങൾ ബിജെപിയിലേയ്ക്ക് ചേക്കേറിയതിനു പിന്നിലെ കാരണങ്ങൾ നിരത്തി സിപിഎം. ഇതിൽ സംസ്ഥാന സമിതി ആശങ്ക പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിലെ വലിയ തോൽവി മുൻകൂട്ടി കാണാനായില്ലെന്നും പാർട്ടി വോട്ടുകൾ ബി.ജെ.പി.യിലേക്ക് പോയെന്നും യോഗം വിലയിരുത്തി.പലമണ്ഡലങ്ങളിലും ലക്ഷം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. ഇത് തിരിച്ചറിയാനാകാതെ പോയത് വലിയ പോരായ്മയാണ്. തിരഞ്ഞെടുപ്പിൽ ഒരു ഏകീകൃത നയമുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു.ഏകീകൃത തിരഞ്ഞെടുപ്പ് നയമില്ലാതിരുന്നത് ജനങ്ങൾ പാർട്ടിയെ വിശ്വാസത്തിലെടുക്കാതിരിക്കാൻ കാരണമായെന്നും […]

കോടിയേരിയുടെ വാദം പൊളിയുന്നു ; നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം :ബിനോയ് കോടിയേരിക്കെതിരായ പീഡന പരാതിയിൽ നിർണായക വെളിപ്പെടുത്തലുമായി അഭിഭാഷകൻ. ബിനോയിയും ബിഹാർ സ്വദേശിനിയുമായുള്ള മധ്യസ്ഥ ചർച്ചകൾ നടത്തിയ അഭിഭാഷകനായ കെ.പി ശ്രീജിത്താണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. യുവതിയുമായുള്ള ബിനോയിയുടെ ബന്ധം നേരത്തേ അറിയില്ലായിരുന്നു എന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തെറ്റാണ്ന്ന് ശ്രീജിത്ത് പറഞ്ഞു. കോടിയേരിയുമായി താൻ ഫോണിൽ സംസാരിച്ചിരുന്നു. വിഷയത്തിന്റെ ഗൗരവം കോടിയേരിയെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ പണം തട്ടാനുള്ള യുവതിയുടെ ശ്രമമാണിതെന്നാണ് ബിനോയ് കോടിയേരിയെ വിശ്വസിപ്പിച്ചിരുന്നത്. ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി കേട്ടിരുന്നത്. ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനുള്ള […]

ബിനോയിക്കെതിരെയുള്ള ആരോപണം വ്യക്തിപരമാണ്,കേസ് ബിനോയ് കൈകാര്യം ചെയ്‌തോളും ഈ വിഷയത്തിൽ പാർട്ടി ഒരു സഹായവും നൽകില്ല : കോടിയേരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിനോയ്‌ക്കെതിരെ ബിഹാർ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന ആരോപണം വ്യക്തിപരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിഷയത്തിൽ പാർട്ടിയുടെ പേരിൽ ഇടപെട്ടിട്ടില്ലെന്നും പാർട്ടി ഒരു സഹായവും നൽകില്ലെന്നും കോടിയേരി യോഗത്തിൽ പറഞ്ഞു. കേസ് സംബന്ധിച്ച വിഷയം ബിനോയ് വ്യക്തിപരമായി തീർക്കുമെന്നും കോടിയേരി തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് വിശദീകരിക്കാൻ കോടിയേരി ഇന്ന് വൈകീട്ട് 3.30ന് മാദ്ധ്യമങ്ങളെ കാണുമെന്നും അറിയിച്ചിട്ടുണ്ട്.അതേസമയം, രാജി സന്നദ്ധതയുമായി ബന്ധപ്പെട്ട് കോടിയേരി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. […]

വിവാഹ വാഗ്ദാനം നൽകി ബിനോയ് വഞ്ചിച്ചതായി കോടിയേരിയെ കണ്ട് ഒന്നര വർഷമായി സംസാരിക്കുന്നുണ്ട്; പക്ഷേ നിങ്ങൾ എന്തുവേണമെങ്കിലും ആയിക്കോളു എന്നതായിരുന്നു കോടിയേരിയുടെ നിലപാട്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം : പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് കോടിയേരി ബാലകൃഷ്ണനുമായും കുടുംബവുമായും കഴിഞ്ഞ ഒന്നര വർഷമായി സംസാരിക്കുന്നുണ്ടെന്ന് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച യുവതി.വിവാഹ വാഗ്ദാനം നൽകി ബിനോയ് വഞ്ചിച്ചതും ഭീഷണിപ്പെടുത്തുന്നതും അടക്കമുള്ള കാര്യങ്ങളിൽ നീതി തേടി പലതവണ കോടിയേരിയെയും കണ്ടു. സുഹൃത്തുക്കളെ കൊണ്ട് സംസാരിപ്പിച്ചു. എന്നിട്ടും സഹായമൊന്നും കിട്ടിയില്ലെന്നും യുവതിയുടെ കുടുംബം ആരോപിക്കുന്നു.വിവാഹം കഴിക്കുമെന്നായിരുന്നു ബിനോയ് വാഗ്ദാനം ചെയ്തിരുന്നത്. ലൈംഗികമായി ഉപയോഗിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം വിശദമായി കോടിയേരി ബാലകൃഷണനോട് പറഞ്ഞിരുന്നു. എന്നാൽ നിങ്ങൾ എന്തു വേണമെങ്കിലും ആയിക്കോളു […]

വനിതാ നേതാവിനെ അശ്ലിലം പറഞ്ഞെന്ന പരാതിയിൽ മന്ത്രി ജി സുധാകരൻ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു

സ്വന്തം ലേഖിക ആലപ്പുഴ: പൊതുവേദിയിൽ സിപിഎം വനിതാ നേതാവിനെ അപമാനിച്ച കേസിൽ മന്ത്രി ജി സുധാകരൻ രഹസ്യമായി കോടതിയിലെത്തി ജാമ്യമെടുത്തു. സുധാകരൻറെ മുൻ പേഴ്‌സൺ സ്റ്റാഫംഗവും സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന യുവതിയുടെ സ്വകാര്യ ഹർജിയിലാണ് അമ്പലപ്പുഴ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തി മന്ത്രി ജാമ്യമെടുത്തത്.സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് സുധാകരനെതിരായ കേസ്. ഈ മാസം 28ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് മന്ത്രി രഹസ്യമായി കോടതിയിലെത്തി മുൻകൂർജാമ്യമെടുത്തത്. 2016 ഫെബ്രുവരി 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എൻഎച്ച് കുമാരകോടി റോഡിൻറെ ഉദ്ഘാടനവേദിയിൽവച്ച് അന്ന് സിപിഎം തോട്ടപ്പള്ളി കൊട്ടാരവളവ് […]