രാഹുൽ ഗാന്ധി വയനാട്ടിലേക്ക് ; ബന്ദിപൂർ രാത്രി യാത്രയ്ക്ക് പരിഹാരമുണ്ടാകും

സ്വന്തം ലേഖകൻ ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷനെന്ന നിലയിലെ ദൈനംദിന ചുമതലകളിൽ നിന്ന് വിട്ടുനിൽക്കുന്ന രാഹുൽ ഗാന്ധി ആഗസ്റ്റിൽ സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. തീയതി തീരുമാനിച്ചിട്ടില്ല. മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്‌നങ്ങളും വികസന പ്രശ്‌നങ്ങളും നേരിൽ മനസിലാക്കാനാണ് സന്ദർശനം. ഇന്നലെ ഡൽഹിയിൽ ചേർന്ന കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ നേതാക്കളുടെ യോഗത്തിൽ രാഹുൽ പങ്കെടുത്തു.പാർലമെന്റ് സമ്മേളനം ജൂലായ് അവസാനത്തോടെ അവസാനിച്ച ശേഷം ആഗസ്റ്റിൽ എത്തുന്ന രാഹുൽ നാലു ദിവസമെങ്കിലും മണ്ഡലത്തിൽ തങ്ങുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രമണ്യൻ പറഞ്ഞു. ഇന്നലത്തെ യോഗത്തിൽ മണ്ഡലത്തിലെ നിരവധി പ്രശ്നങ്ങൾ […]

‘ നിങ്ങളുടെ പാർട്ടിയല്ലേ ഭരിക്കുന്നത്’, ഐസ്‌ക്രീം പാർലർ അട്ടിമറിക്കേസിൽ വിഎസ്സിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: ഐസ്‌ക്രീം പാർലർ അട്ടിമറിക്കേസിൽ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഐസ്‌ക്രീം പാർലർ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കേസിൽ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ നൽകിയ ഹർജി പരിഗണിക്കുമ്‌ബോഴായിരുന്നു കോടതിയുടെ ചോദ്യം.തുടരന്വേഷണമോ പുനരന്വേഷണമോ വേണമെന്ന് തെളിയിക്കാനുള്ള എന്ത് തെളിവുകളാണ് എസ് കീഴ്‌ക്കോടതിയിൽ ഹാജരാക്കിയതെന്ന് കോടതി ചോദിച്ചു. ഭരിക്കുന്നത് നിങ്ങളുടെ ഇടതു സർക്കാരല്ലേ, എന്ത് കൊണ്ട് തുടരന്വേഷണത്തിന് ഉത്തരവിടുന്നില്ല എന്നും കോടതി വിഎസ്സിനോട് ചോദിച്ചു. ഹർജി പന്നീട് പരിഗണിക്കാനായി കോടതി മാറ്റി. നേരത്തേ ഐസ്‌ക്രീം പാർലർ […]

സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പിണറായി സർക്കാരിന്റെ ഒന്നാം വാർഷികത്തിന് കുട്ടികൾക്കായി നെയിം സ്ലിപ്പും കത്തും അച്ചടിച്ച വകയിൽ ചെലവായത് ഒരു കോടി അമ്പത് ലക്ഷം രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തിൽ കുട്ടികൾക്കായി നെയിം സ്ലിപ്പും കത്തും അച്ചടിച്ച വകയിൽ ചെലവായത് ഒരു കോടി അമ്പത് ലക്ഷം രൂപ.അച്ചടിക്കൂലി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ സാമൂഹിക പ്രചാരണങ്ങൾക്കായി ഒരു കോടി പത്ത് ലക്ഷം രൂപ അനുവദിച്ചതിന് പിന്നാലെയാണിത്.മുഖ്യമന്ത്രിയുടെ ഓദ്യോഗിക വെബ്‌സൈറ്റിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെയും 2019-2020 വർഷത്തെ പരിപാലനത്തിനായി ഒരു കോടി പത്ത് ലക്ഷത്തി ഇരുപത്തിയാറായിരം രൂപയാണ് അനുവദിച്ചത്.ഇത് സംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. സി-ഡിറ്റ് ആവശ്യം പ്രകാരം ജീവനക്കാർക്കായി എൺപത് ലക്ഷം, ലൈവ് സ്ട്രീമിങ്ങിനായി അഞ്ചര ലക്ഷം, […]

കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം ; യുഡിഎഫിൽ അടി തുടങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോട്ടയത്തെ യുഡിഎഫിൽ തർക്കം. പിളർന്ന കേരളാ കോൺഗ്രസിന് പ്രസിഡൻറ് സ്ഥാനം വിട്ട് കൊടുക്കില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ് പരസ്യമായി രംഗത്തെത്തി. അതേസമയം, ധാരണ പ്രകാരമുള്ള അധികാര കൈമാറ്റവും പാർട്ടിയിലെ പിളർപ്പും തമ്മിൽ ബന്ധമില്ലെന്ന് കേരള കോൺഗ്രസ് പ്രതികരിച്ചു.കേരളാ കോൺഗ്രസ് എമ്മിലെ പിളർപ്പ് കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടാക്കുന്നത് വലിയ ഭരണ പ്രതിസന്ധിയാണ്. യുഡിഎഫിലെ ധാരണ അനുസരിച്ച് ജൂലൈ ഒന്ന് മുതൽ കേരള കോൺഗ്രസിനാണ് പ്രസിഡൻറ് സ്ഥാനം. എന്നാൽ പിളർന്ന് നിൽക്കുന്ന കേരളാ കോൺഗ്രസിന് പ്രസിഡൻറ് സ്ഥാനം […]

രണ്ടില തളിർത്തു ഉപതെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം

സ്വന്തം ലേഖകൻ പി ജെ ജോസഫിൻ്റെ മണ്ഡലത്തിലടക്കം കരുത്ത് തെളിയിച്ച് ജോസ് കെ മാണി. തൊടുപുഴ മണ്ഡലത്തിൽ  രണ്ടു സീറ്റിലും യുഡിഎഫ് പരാജയപ്പെട്ടു  കോട്ടയത്ത്  മത്സരിച്ച നാലിൽ മൂന്ന് സീറ്റിലും  വെന്നിക്കൊടി പാറിച്ച്  കേരള കോൺഗ്രസ് (എം)വിജയിച്ചു. പാമ്പാടിബ്ലോക്കിലെ കിടങ്ങൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ എൽ.ഡി.എഫിൽ നിന്നും 1170 വോട്ടിനും മൂന്നിലവ് ഗ്രാമപഞ്ചായത്ത് എരു മപ്രാ വാർഡ് അറുപത്തിനാല് വോട്ടിനുമാണ് എൽ.ഡി.എഫിൽ നിന്നും ജോസ് കെ.മാണി വിഭാഗം പിടിച്ചടക്കിയത്. മണിമല പൂവത്തോലി വാർഡ് നിലനിർത്തുകയും ചെയ്തു.തൊടുപുഴയിൽ ജോസഫിന്റെ തട്ടകത്തിൽ ബിജെപി ക്കും സിപിഎം നും […]

രാഹുൽ ഗാന്ധിക്ക് രക്തംകൊണ്ടെഴുതിയ കത്ത് ; കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയരുതെന്നും പാർട്ടിയെ താഴെ തട്ടിൽ നിന്ന് പുനസംഘടിപ്പിക്കണമെന്നും ആവശ്യം

സ്വന്തം ലേഖകൻ ദില്ലി: അധ്യക്ഷ പദവിയിൽ രാഹുൽ ഗാന്ധി തുടരണമെന്ന സമ്മർദ്ദം ശക്തമാക്കി യൂത്ത് കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ രാഹുൽ ഗാന്ധി അധ്യക്ഷ പദവി ഒഴിയരുതെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് രക്തം കൊണ്ടെഴുതിയ കത്തുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. യൂത്ത് കോൺഗ്രസ് ബീഹാർ ഘടകമാണ് രാഹുൽ ഗാന്ധി തീരുമാനം പുന പരിശോധിക്കണമെന്നാവശ്യപ്പെട്ട് രക്തം കൊണ്ട് കത്തെഴുതിയത്.ബീഹാറിലെ പാർട്ടി ആസ്ഥാനത്ത് ഒത്തുകൂടിയാണ് പ്രവർത്തകർ കത്തെഴുതിയത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ മദൻ ഝായ്ക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്ത് കൈമാറി. തങ്ങളുടെ വികാരം രാഹുൽ ഗാന്ധിയെ […]

കോട്ടയത്തെ തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പ്: മൂന്നിടത്തും ഇടതിന് പരാജയം; സിറ്റിംങ് സീറ്റ് രണ്ടും നഷ്ടമായി; യുഡിഎഫിൻ വൻ വിജയം

തേർഡ് ഐ ബ്യൂറോ കോട്ടയം: പാർലമെന്റ് തിരഞ്ഞെടുപ്പിനു പിന്നാലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടന്ന ഉപതിരഞ്ഞെടുപ്പിൽ ജില്ലയിൽ ഇടതു മുന്നണിയ്ക്ക് വൻ തിരിച്ചടി. ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചിൽ നാലിടത്തും ഇടതു മുന്നണി വൻ പരാജയം നേരിട്ടു. രണ്ടു സിറ്റിംങ് സീറ്റുകൾ എൽഡിഎഫിൽ നിന്നും യുഡിഎഫ് പിടിച്ചെടുത്തു. തിരുവാർപ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മായാ മുരളി 315 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. മായാ മുരളി 697 വോട്ടുകൾ നേടിയപ്പോൾ, തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിലെ രഞ്ജിനി സന്തോഷിന് 382 വോട്ട് […]

സിപിഎം സംസ്ഥാന കമ്മറ്റിയുടെ വിലക്കിന് പുല്ലുവില ; പിജെ ആർമിയുടെ പ്രവർത്തനം ശക്തം

സ്വന്തം ലേഖകൻ കണ്ണൂർ: ‘വിലക്കിന് പുല്ല് വില’ പാർട്ടി നിർദേശം വകവയ്ക്കാതെ ‘പിജെ ആർമി’ ഫെയ്സ്ബുക് പേജ് സിപിഎം നേതാവു പി.ജയരാജനെ വാഴ്ത്തുന്നതു തുടരുന്നു. പാർട്ടിക്ക് ഒപ്പമാണെന്നു പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ജയരാജനെ വാഴ്ത്തുന്ന കാര്യത്തിൽ പേജിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.പാർട്ടി ഒരു കുടുംബമാണ്, ആ കുടുംബത്തിൽപെട്ട ഒരാളോട് അൽപം സ്നേഹം കൂടുതലാണ് ഞങ്ങൾക്ക്’ എന്ന പ്രഖ്യാപനവുമായാണ് പേജ് ഇപ്പോഴും തുടരുന്നത്. ജയരാജന്റെ ചിത്രമാണ് പ്രൊഫൈലായി ചേർത്തിരിക്കുന്നത്. ഈ പേജിന്റെ പേര് മാറ്റണമെന്നു പി.ജയരാജൻ സിപിഎം സംസ്ഥാന സമിതി യോഗത്തിനു ശേഷം ഫെയ്സ്ബുക് പോസ്റ്റിലൂടെ നിർദേശം നൽകിയിരുന്നു. പേജിന്റെ […]

മക്കൾ മാഹാത്മ്യം സിപിഎമ്മിന് കുരുക്കാകുന്നു: നിങ്ങളുടെ നേതാക്കളുടെ മക്കൾ എന്തു ചെയ്യുന്നു എന്നതിന് മറുപടി പറയാനാവാതെ സിപിഎമ്മിന്റെ അണികൾ; തെരുവിൽ അണികൾ തല്ലുകൊള്ളുമ്പോൾ നേതാക്കളുടെ മക്കൾ സുഖ ജീവിതത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൃത്യമായ അച്ചടക്കം, അണുവിട ചലിക്കാത്ത പാർട്ടി മിഷനറി, ചോദ്യങ്ങൾ എല്ലാം അടച്ചിട്ട മുറിയിൽ മാത്രം. സിപിഎമ്മിനെപ്പറ്റിയുള്ള ഇതുവരെയുള്ള ധാരണകളെല്ലാം മക്കൾ മാഹാത്മ്യത്തോടെ തവിടുപൊടിയായിരിക്കുകയാണ്. കൊടിയേരിയുടെ മകനും, പിണറായിയുടെ മ്ക്കളും ജയരാജൻമാരുടെ മക്കളുമെല്ലാം സോഷ്യൽ മീഡിയയിൽ ഓഡിറ്റ് ചെയ്യപ്പെടുകയാണ്. എല്ലാം തുറന്ന് ചോദിച്ച് സോഷ്യൽ മീഡിയ മുന്നിൽ നിൽക്കുമ്പോൾ വിശദീകരിക്കാൻ വിയർക്കുകയാണ് പാർട്ടി നേതാക്കളും അണികളും. കോടിയേരി ബാലകൃഷ്ണനാണ് ഏറ്റവുമൊടുവിൽ പഴി കേൽക്കേണ്ടി വന്നത്. കഴിഞ്ഞ വർഷം സിപിഎം പാർട്ടി സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്നതിന് തൊട്ടുമുമ്പാണ് കോടിയേരിയുടെ മൂത്തമകൻ ബിനോയിക്കെതിരെ സാമ്പത്തിക […]

എച്ച്എന്‍എല്ലിനെ രക്ഷിക്കാന്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് തോമസ് ചാഴികാടന്‍

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വെള്ളൂര്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് വില്‍ക്കാനുള്ള നീക്കം ഉപേക്ഷിച്ച് പുനരുദ്ധാരണ നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം എന്നാവശ്യപ്പെട്ട് തോമസ് ചാഴികാടന്‍ എംപി ലോക്സഭയില്‍. എച്ച്എന്‍എല്‍ മിനി നവരത്ന വിഭാഗത്തിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. 1983ലാണ് കേന്ദ്ര ഖനവ്യവസായ വകുപ്പിന്റെ കീഴില്‍ പൊതുമേഖല സ്ഥാപനമായി കോട്ടയം ജില്ലയിലെ വെള്ളൂരില്‍ എച്ച്എന്‍എല്‍ ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്തയിലെ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്റെ ഉപസ്ഥാപനമായാണ് ഇതു തുടങ്ങിയത്. ഇപ്പോള്‍ വില്‍ക്കാനുള്ള സ്ഥാപനങ്ങളുടെ പട്ടികയില്‍ സര്‍ക്കാര്‍ കമ്പനിയെ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. […]