എം.കെ. ഗോപാലന്‍ നിര്യാതനായി

സ്വന്തം ലേഖകന്‍ മുപ്പായിക്കാട്: കിഴക്കേപ്പറമ്പില്‍ എം.കെ. ഗോപാലന്‍(73) അന്തരിച്ചു. റിട്ട. രജിസ്‌ട്രേഷന്‍ വകുപ്പ് ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് വെകുന്നേരം നാല് മണിക്ക്. ഭാര്യ: പരേതയായ ടി.യു ചെല്ലമ്മ. മക്കള്‍: അരുണ്‍.കെ.ജി, ആനൂപ് കെ.ജി. മരുമക്കള്‍: സ്മിത എം(കോട്ടയം മെഡിക്കല്‍ കോളേജ്), സീനു ശശി(കൂരോപ്പട).

രാധാകൃഷ്ണൻ ചെട്ടിയാർ നിര്യാതനായി

വേളൂർ : കെ.വി.വി.എസ് കോട്ടയം ടൗൺ ശാഖാ സെക്രട്ടറി വേളൂർ മാണിക്കുന്നം കാവുങ്കൽ പറമ്പിൽ രാധാകൃഷ്ണൻ ചെട്ടിയാർ (കോമളൻ – ) നിര്യാതനായി. സംസ്കാരം മേയ് 24 തിങ്കളാഴ്ച വൈകിട്ട് നാലിന്. ഭാര്യ – പ്രസീദ. മക്കൾ : രാഹുൽ , അഖിൽ

കെ.ടി മോഹനൻ നിര്യാതനായി

അയർക്കുന്നം: പുല്ലാട്ട് കിഴക്കേതിൽ കെ.ടി മോഹനൻ (67)അന്തരിച്ചു. സംസ്കാരം മെയ് 22 ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ ശോഭന. മക്കൾ സഞ്ജേഷ്, ദീപക്, ദീപ്തി. മരുമക്കൾ സൂര്യ ,ദിവ്യ ,അനിൽ.

ആശ നിര്യാതയായി

മാങ്ങാനം:മുക്കാട്ട് വീട്ടിൽ റയ് മോന്റെ ഭാര്യ ആശ (43) നിര്യാതയായി. പരേത നീറിക്കാട് ചെറുശ്ശേരി കുന്നേൽ കുടുംബാംഗമാണ്. സംസ്കാരം മേയ് 21 വെള്ളിയാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ ചൈത്ര, പവിത്ര

നൗഷാദ് നിര്യാതനായി

സ്വന്തം ലേഖകൻ    അറുപറ: പാറക്കൽ നൗഷാദ് (49) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ :മണ്ണഞ്ചേരി പൂവത്തിൽ നിസ്സ.മക്കൾ:നൗഫിയ , നാദിയ. മരുമക്കൾ: ഷിഹാബ്(വൈക്കം), ഷമീർ(ഇടപ്പള്ളി)

രാത്രി ഭക്ഷണം കഴിഞ്ഞ് ഡ്യൂട്ടിക്ക് കയറി; ക്ഷീണം അനുഭവപ്പെട്ട ഉടൻ വാർഡിലെ കസേരയിൽ ഇരുന്നു; പാലക്കാട്ട് സ്റ്റാഫ് നഴ്സിന് ഡ്യൂട്ടിക്കിടെ ദാരുണാന്ത്യം ; ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന് ഡോക്ടർമാർ

സ്വന്തം ലേഖകൻ  പാലക്കാട്: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് വാർഡിലെ കസേരയിൽ ഇരിക്കുകയും പൊടുന്നനെ കുഴഞ്ഞ് വീഴുകയുമായിരുന്നു. ഹൃദയസ്തംഭനം മൂലമാണ് മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് നെഗറ്റീവ് ആണ്. ഭർത്താവ് : ഷിബു, മക്കൾ : ആൽബിൻ (10), മെൽബിൻ (8).

എൻ. ബാലകൃഷ്ണപിള്ള നിര്യാതനായി

മാങ്ങാനം : ഇരവിമംഗലത്തു എം. മാധവൻപിള്ളയുടെ മകൻ റിട്ട. പോസ്ററ്റ്മാസ്റ്റർ എൻ. ബാലകൃഷ്ണപിള്ള (84)നിര്യാതനായി. ശവസംസ്കാരം മേയ് 18 ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. പനമറ്റം വട്ടക്കാനത്തിൽ പരേത യായ വി. ജി. ഭാഗീരതിയമ്മ (റിട്ട. ഹെഡ്‌മിസ്ട്രേസ് എൻ. എസ്‌. എസ്. യു. പി സ്കൂൾ തമ്പലക്കാട് )ആണ് ഭാര്യ. മക്കൾ ബി. ഉണ്ണികൃഷ്ണൻ (മുൻ പഞ്ചായത്ത് മെമ്പർ, വിജയപുരം ), ബി. ജയകുമാർ (കോൺട്രാക്ടർ ), ബി. ജ്യോതി. മരുമകൻ കുടമാളൂർ പുളിക്കപറമ്പിൽ എൻ. കൃഷ്ണകുമാർ (പഞ്ചാബ് നാഷണൽ ബാങ്ക് ). നിരവധി […]

ജോബി പുന്നൂസ് നിര്യാതനായി

കുഴിമറ്റം: പനച്ചിക്കാട്ടെ കോൺഗ്രസ് നേതാവായിരുന്ന നീലംചിറ തെക്കേപ്പറമ്പിൽ പരേതനായ പുന്നൻ പോത്തന്റെ (നീലഞ്ചിറ കുഞ്ഞുമോൻ ) മകൻ ജോബി പുന്നൂസ് (52 എം ആർ എഫ് വടവാതൂർ ) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ചെന്നിത്തല മൂലയിൽ സുജജോബി. മക്കൾ: രേഷ്മ (റിയാദ്, സൗദി അറേബ്യ), റോഷിൻ ഫിലിപ്പ് (എയിംസ് എഡ്യൂക്കേഷൻ കൺസൾട്ടൻസി , കോട്ടയം ) മരുമകൻ: ഷിജോ ഷാജി ഏബ്രഹാം ചേരാവള്ളിൽ, പുതുക്കുളം, പത്തനംതിട്ട) (സൗദി)  

സാവിത്രിയമ്മ നിര്യാതയായി

പള്ളം: പ്ലാപറമ്പിൽ ഗോപിയുടെ ഭാര്യ സാവിത്രിയമ്മ (74) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ – അനിൽ, സുനിൽ, അജിത. മരുമക്കൾ – മായ മാങ്ങാനം, പ്രമീള മൂലവട്ടം, പരേതനായ സന്തോഷ് ചാമംപതാൽ.  

ടി.കെ ശങ്കുണ്ണി നിര്യാതനായി

മൂലവട്ടം : മൂലവട്ടം കുറ്റിക്കാട്ട് വീട്ടിൽ ടി.കെ ശങ്കുണ്ണി (88) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച കഴിഞ്ഞു. ഭാര്യ സരള മക്കൾ : ഷാജി, ഷിബു ,ഷൈലജ , തുളസി. മരുമക്കൾ: മായ , ഗീത , തങ്കച്ചൻ , രാജു.