ആടുജീവിതം പുതിയ നേട്ടത്തിലേക്ക് ; മലയാളത്തിലെ ഈ വർഷത്തെ രണ്ടാമത്തെ 150 കോടി ; 25 ദിവസം കൊണ്ട് 150 കോടി ക്ലബ്ബില്‍ ഇടംനേടി
സ്വന്തം ലേഖകൻ മലയാള സിനിമയില്‍ മറ്റൊരു 150 കോടി സിനിമ കൂടി. പൃഥ്വിരാജും ബ്ലെസിയും ഒന്നിച്ച ആടുജീവിതമാണ് പുതിയ നേട്ടത്തിലേക്ക് എത്തിയത്. ആഗോള കളക്ഷനില്‍ നിന്നാണ് ചിത്രം 150 കോടി ക്ലബ്ബില്‍ ഇടംനേടിയത്. 25 ദിവസം കൊണ്ടാണ് നേട്ടം. പൃഥ്വിരാജ് തന്നെയാണ് സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. ആടുജീവിതം പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ലോകത്താകമാനം പുതിയ ഓളങ്ങൾ സൃഷ്ടിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് പൃഥ്വിരാജ് കുറിച്ചത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം മലയാളത്തിൽ നിന്ന് ഈ വർഷം 150 കോടി ക്ലബ്ബിൽ കയറുന്ന രണ്ടാമത്തെ […]