ബോബി ചെമ്മണൂർ വിളിച്ചിരുന്നു ; അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല’ : സംവിധായകൻ ബ്ലെസി
സ്വന്തം ലേഖകൻ
ദുബായ്: സൗദി അറേബ്യയിൽ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നു സംവിധായകൻ ബ്ലെസി. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അബ്ദുൽ റഹീമിന്റെ കഥ ബോബി ചെമ്മണൂർ സിനിമയാക്കാൻ പോവുകയാണെന്നും സിനിമയ്ക്കു വേണ്ടി താനുമായി സംസാരിച്ചിരുന്നുവെന്നും ബ്ലെസി വ്യക്തമാക്കി. വിമാനത്താവളത്തിൽ ഇരിക്കുമ്പോഴാണ് അദ്ദേഹം വിളിച്ചത്. കൃത്യമായ മറുപടി പറയാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ബ്ലെസി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ഇപ്പോൾ ഞാൻ അതിനു സന്നദ്ധനല്ല. തന്മാത്ര ചെയ്തു കഴിഞ്ഞപ്പോൾ അത്തരത്തിലുള്ള ധാരാളം സിനിമകൾ അന്ന് തേടിയെത്തിയിരുന്നു. ഒരു അതിജീവനകഥ പറഞ്ഞു കഴിഞ്ഞു വീണ്ടും ഗൽഫിലെ പ്രയാസങ്ങൾ മുൻനിർത്തി അത്തരം സിനിമകൾ ചെയ്യുന്നതിൽ ത്രിലില്ല’- ബ്ലെസി പറഞ്ഞു.
ആടുജീവിതം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ബ്ലസി ദുബായിൽ എത്തിയത്. ആടുജീവിതം ചെയ്തതുകൊണ്ടു റഹീമിന്റെ കഥ സിനിമയാക്കാനുള്ള യോഗ്യത തനിക്കുണ്ടോയെന്നും ബ്ലെസി ചോദിച്ചു.