ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട കൊബോ….! മോഹൻലാല്‍ ശോഭന ചിത്രങ്ങളുടെ എണ്ണം 56 തന്നെയോ..? ഒന്ന് തിരഞ്ഞ് നോക്കിയാല്ലോ…?

ആരാധകരുടെ എക്കാലത്തേയും പ്രിയപ്പെട്ട കൊബോ….! മോഹൻലാല്‍ ശോഭന ചിത്രങ്ങളുടെ എണ്ണം 56 തന്നെയോ..? ഒന്ന് തിരഞ്ഞ് നോക്കിയാല്ലോ…?

കൊച്ചി: നടി ശോഭന നാല് വർഷങ്ങള്‍ക്ക് ശേഷം മലയാളത്തിലേക്ക് മടങ്ങിവരവ് പ്രഖ്യാപിച്ചു കഴിഞ്ഞു.

മോഹൻലാലിന്റെ 360-ാം ചിത്രവും മോഹൻലാല്‍, ശോഭന കോംബോയുടെ 56-ാമത് ചിത്രവും എന്നാണ് പ്രഖ്യാപന വേളയില്‍ ശോഭന നല്‍കിയ വിവരം. സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവർക്കൊപ്പം അഭിനയിച്ച നായികയാണ് ശോഭന. ഇതില്‍ ദിലീപിന്റെ മാത്രം നായികയായില്ല എങ്കിലും നിറയെ കോമ്പിനേഷൻ സീനുകളുള്ള ചിത്രം ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ അവർ മലയാളത്തില്‍ വേഷമിട്ട ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ നായകൻ സുരേഷ് ഗോപിയായിരുന്നു.

മോഹൻലാലിനൊപ്പം 56 സിനിമകളില്‍ വേഷമിട്ടു എന്ന് പറയുന്നതിലെ ആധികാരികത പരിശോധിക്കേണ്ടിയിരിക്കുന്നു. നായികയായ ആദ്യ ചിത്രം ‘ഏപ്രില്‍ 18’ മുതല്‍ ഇന്നുവരെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി ശോഭന 230ല്‍ പരം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതില്‍ മണിച്ചിത്രത്താഴിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ആദ്യമായി സ്വന്തമാക്കി. ശേഷം ‘മിത്ര്- മൈ ഫ്രണ്ട്’ എന്ന സിനിമയിലെ പ്രകടനത്തിലും ശോഭനക്കായിരുന്നു ദേശീയ പുരസ്കാരം.

മലയാളത്തില്‍ നിരവധി സിനിമകളില്‍ ശ്രദ്ധേയ വേഷം ചെയ്ത ശോഭനയുടെ ആ ചിത്രങ്ങളിലെ നായകൻ മോഹൻലാലായിരുന്നു. പ്രണയകഥകളുമായെത്തിയ തേന്മാവിൻ കൊമ്പത്ത്, ഉള്ളടക്കം, പവിത്രം, പക്ഷേ, മിന്നാരം, രംഗം, മായാമയൂരം, നാടോടിക്കാറ്റ്, ടി.പി. ബാലഗോപാലൻ എം.എ., വെള്ളാനകളുടെ നാട് തുടങ്ങിയ സിനിമകള്‍ കുടുംബപ്രേക്ഷകരുടെ ഇഷ്‌ടചിത്രങ്ങളില്‍ മുൻഗണനാ പട്ടികയിലുണ്ട്.

ഇതിനു പുറമേ, മണിച്ചിത്രത്താഴ് ഉള്‍പ്പെടുന്ന ശ്രദ്ധേയ ചിത്രങ്ങളില്‍ മോഹൻലാലും ശോഭനയും ജോഡികള്‍ ആവാതെയും അഭിനയിച്ചിരുന്നു. ‘വസന്തസേന’ എന്ന ചിത്രത്തില്‍ മോഹൻലാല്‍ അതിഥി വേഷത്തിലും ശോഭന കഥാപാത്രമായുമെത്തി.

‘അവിടുത്തെപ്പോലെ ഇവിടെയും’ എന്ന ചിത്രം മോഹൻലാല്‍, ശോഭന ജോഡികളെ ആദ്യമായി നായികാ നായകന്മാരാക്കി. ഇതില്‍ മമ്മൂട്ടിയുടെ സഹോദരിയായും ശോഭനയെത്തി.

വസന്ത സേന, അനുബന്ധം, രംഗം, ടി.പി. ബാലഗോപാലൻ എം.എ., കുഞ്ഞാറ്റകിളികള്‍, ഇനിയും കുരുക്ഷേത്രം, എന്റെ എന്റേത് മാത്രം, അഭയം തേടി, അവിടുത്തെപ്പോലെ ഇവിടെയും, പടയണി, നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, ആര്യൻ, അവിടുത്തെപ്പോലെ ഇവിടെയും, വാസ്തുഹാര, ഉള്ളടക്കം, മായാമയൂരം, മണിച്ചിത്രത്താഴ്, പവിത്രം, തേന്മാവിൻ കൊമ്ബത്ത്, പക്ഷേ, മിന്നാരം, ശ്രദ്ധ, മാമ്ബഴക്കാലം, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് സിനിമകളില്‍ മോഹൻലാലിനെയും ശോഭനയെയും പ്രേക്ഷകർ കണ്ടു. എല്ലാ ചിത്രങ്ങളുടെയും എണ്ണമെടുത്താലും ശോഭന പറഞ്ഞ നിലയില്‍ 56ല്‍ എത്തില്ല എന്ന് ഈ പട്ടിക പരിശോധിച്ചാല്‍ മാത്രം മതിയാകും.