മണ്ണിനെയും മനുഷ്യനെയും വലച്ച് ആഫ്രിക്കൻ ഒച്ചുകൾ; കുടിവെള്ളം പോലും ഉപയോഗിക്കാൻ കഴിയാതെ പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികൾ
സ്വന്തം ലേഖകൻ കോട്ടയം: വീടിന്റെ ഭിത്തിയിലും മതിലിലും ചെടിയിലും പറ്റം ചേർന്നിരിക്കുന്ന ആഫ്രിക്കൻ ഒച്ചിന്റെ ശല്യം സഹിക്കാനാവാതെ പള്ളിക്കത്തോട് ഇളമ്പള്ളി നിവാസികൾ കഴിയാൻ തുടങ്ങിയിട്ട് മാസങ്ങൾ. ചെടികൾ മുതൽ മണൽ, സിമന്റ്, കോൺക്രീറ്റുവരെ ഇവയുടെ ഭക്ഷണമെനുവിലുണ്ട്. കിണറ്റിൽ വീണാലോ കുടിവെള്ളത്തിനും നിറവ്യത്യാസം. […]