ഏസ്മണി വെര്‍ച്വല്‍ബാങ്ക്, യുപിഐ,ക്യുആര്‍ സേവനങ്ങള്‍ക്ക് തുടക്കമിട്ട് ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ്
സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ പ്രമുഖ ഫിന്‍ടെക് സര്‍വീസസ് കമ്പനിയായ ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് ഒരുക്കുന്ന പേയ്‌മെന്റ് ഗേറ്റ്‌വേ സേവനമായ ഏസ്മണി യുപിഐ/ക്യുആര്‍ പൂര്‍ണമായും ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ബാങ്കിങ് സേവനമായ ഏസ്മണി വെര്‍ച്വല്‍ബാങ്ക് എന്നിവയ്ക്ക് ഔപചാരികമായി തുടക്കംകുറിച്ചു. കലൂര്‍ സ്റ്റേഡിയത്തിലുള്ള ഏസ്‌വെയര്‍ ഫിന്‍ടെക് സര്‍വീസസ് ഓഫീസില്‍ നടന്ന ഓണ്‍ലൈന്‍ യോഗത്തില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഫിന്‍ടെക് റിലേഷന്‍സ് മേധാവി ഗൗരിഷ് കെ, യുപിഐ, ക്യുആര്‍ സേവനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മൊബൈല്‍ ആപ്പിന്റെയും 100 ക്യുആര്‍, യുപിഐ കസ്റ്റമര്‍ സര്‍വീസ് പോയിന്റുകളുടെയും […]