കാളിയമ്മൻ ക്ഷേത്രത്തിന് വിശ്വാസ സമൂഹത്തിന്റെ ഐക്യദാർഡ്യം – സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരി
സ്വന്തം ലേഖകൻ
കോട്ടയം : റെയിൽവേ ഇരട്ട പാതയുടെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കാളിയമ്മൻ ക്ഷേത്ര വിശ്വാസികൾക്ക് കോട്ടയത്തെ മുഴുവൻ വിശ്വാസി സമൂഹത്തിന്റെയും ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതായി തന്ത്രി മുഖ്യൻ സൂര്യകാലടി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്.
ഈ ക്ഷേത്രം അവ ശഹിന്ദു വിഭാഗങ്ങളുടെ ത് ആണെന്ന് വച്ച് അധികാരികൾ കാട്ടുന്ന നിസംഗത ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ കോട്ടയം ഡിവിഷന്റെ മരാമത്ത് വിഭാഗം കാര്യാലയത്തിന് മുന്നിൽ നാമജപ പ്രതിക്ഷേധ സമരത്തിൽ ദീപ പ്രകാശനകർമ്മം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രസ്റ്റ് പ്രസിഡണ്ട് പി.സുബ്രഹ്മണ്യം അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി KU ശാന്തകുമാർ സമരം ഉദ്ഘാടനം ചെയ്തു.
മുൻ നഗരസഭ അംഗം ടി.എൻ. ഹരികുമാർ ആമുഖ പ്രസംഗം നടത്തി. SNDP താലുക്ക് യൂണിയൻ സെക്രട്ടറി ആർ.രാജീവ്, NSS താലൂക്ക് യൂണിയൻ അംഗം പി.ജയചന്ദ്രൻ , ബ്രഹ്മണ സമൂഹമഠ പ്രസിഡണ്ട് H രാമനാഥൻ , KPMS താലൂക്ക് യൂണിയൻ പ്രസിഡണ്ട് N K റജി, പൊയ്കയിൽ പ്രസന്നകുമാർ, കൗൺസിലർ റീബ വർക്കി, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ ആയ മന്ത്രമണി , രാമചന്ദ്രൻ, കറുപ്പുസ്വാമി, ശേഖർ, ഹിന്ദു ഐക്യവേദി നേതാക്കളായ നാരായണൻ കുട്ടി, രഘുനാഥൻ, തങ്കച്ചൻ, ഷൈനി രതീഷ് എന്നിവർ പ്രസംഗിച്ചു