സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ഷോറൂമിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു; പിന്നീട് വാഹന പരിശോധനക്കിടെ പോലീസിനെ വെട്ടിച്ച് കടന്നു; പ്രതികളെ വിട്ടുകളയാതെ ഓടിച്ചിട്ട് പിടിച്ച് പൊലീസും
സ്വന്തം ലേഖകൻ കൊച്ചി: മംഗളവനത്തിലൊളിച്ച വാഹന മോഷണക്കേസ് പ്രതികളെ പൊലീസ് ഓടിച്ചിട്ട് പിടിച്ചു. കൊല്ലംസ്വദേശി ഫിറോസ്, കോഴിക്കോട് സ്വദേശി അമർജിത് എന്നിവരെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് സെക്യൂരിറ്റി ജീവനക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ആലുവയിലെ ഷോറൂമിൽ നിന്ന് ബൈക്ക് മോഷ്ടിച്ചത്. ഇരാണ് യാദൃശ്ചികമായി പൊലീസിന് മുന്നിൽ കുടുങ്ങിയത്. വാഹന പരിശോധനയ്ക്കിടെ ബൈക്കിന് പൊലീസ് കൈ കാണിച്ചെങ്കിലും ഇരുവരും നിർത്താതെ പോയതോടെ പൊലീസ് പിന്തുടരുക ആയിരുന്നു. ബൈക്കിനെ പിന്തുടർന്ന എസ്ഐയും സംഘവും വഴിക്കുവെച്ച് വാഹനം തടഞ്ഞ് അമർജിതിനെ പിടികൂടി. എന്നാൽ ഇവിടെ നിന്നും രക്ഷപ്പെട്ട ഫിറോസ് […]