ലഹരി മരുന്ന് ഉപയോഗിച്ച് ഉന്മാദത്തിലായി; പുലർച്ചെ രണ്ടു മണിക്ക് തൃശ്ശൂർ ട്രാഫിക് സിഗ്നലിന്റെ തൂണിൽ യുവ സംവിധായകന്റെ നൃത്തം; അറസ്റ്റ് ചെയ്ത് പോലീസ്; ഇയാളിൽ നിന്ന് കണ്ടെടുത്തത് എം.ഡി.എം.എ എന്ന മാരകമായ ലഹരി മരുന്ന്
സ്വന്തം ലേഖകൻ തൃശ്ശൂർ: ലഹരി മരുന്ന് ഉപയോഗിച്ച് തൃശ്ശൂരിൽ ട്രാഫിക് സിഗ്നലിന്റെ തൂണിൽ യുവ സംവിധായകന്റെ നൃത്തം. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ വസ്ത്രത്തിനുള്ളിൽനിന്ന് രണ്ടു ഗ്രാം മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ (എം.ഡി.എം.എ) എന്ന ന്യൂജനറേഷൻ ലഹരി മരുന്ന് കണ്ടെത്തി. പുലർച്ചെ രണ്ട് മണിക്കായിരുന്നു സംഭവം. ഒരു കേസിൻറെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷും സംഘവും കൊച്ചിയിൽ നിന്ന് പുലർച്ചെ രണ്ടരയോടെ മടങ്ങുകയായിരുന്നു. ഇവരുടെ വാഹനം ചിറങ്ങര ജംക്‌ഷനിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ഒരു […]