തൊടുപുഴയിൽ വയോധികന്റെ മൃതശരീരം പൊന്തക്കാട്ടിൽ; മൃതദേഹത്തിൽ ധാരാളം മുറിവുകൾ; അടുത്ത മുറിയിൽ ഉള്ളവരുമായി അടിപിടി ഉണ്ടായതായി വിവരം; അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു
സ്വന്തം ലേഖകൻ തൊടുപുഴ: വയോധികനെ പൊന്തക്കാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടവെട്ടി സ്വദേശി ജബ്ബാറാണ് മരിച്ചത്. രാവിലെ എട്ട് മണിയോടെയാണ് മൃതശരീരം കണ്ടെത്തിയത്. തൊടുപുഴ കാഞ്ഞിരമറ്റം ജംഗ്ഷന് സമീപത്തെ പൊന്തക്കാട്ടിലായിരുന്നു മൃതശരീരം. മൃതദേഹത്തിൽ ധാരാളം മുറിവുകളുണ്ട്. സമീപത്ത് നിന്നായി കത്തിയും കണ്ടെത്തി. ഇതോടെ അസ്വഭാവിക മരണത്തിന് കേസെടുത്ത് തൊടുപുഴ പൊലീസ് അന്വേഷണം ആരംഭിച്ചു. ജബ്ബാറും ലോഡ്ജിലെ മറ്റ് മുറികളിൽ താമസിക്കുന്ന ചില ആളുകളും തമ്മിൽ ഇന്നലെ രാത്രി അടിപിടിയുണ്ടായതായി വിവരമുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മരിച്ച ജബ്ബാർ മീൻകച്ചവടക്കാരനാണ്. ഇടവെട്ടിയാണ് വീടെങ്കിലും കച്ചവട […]