ചില ഉത്പന്നങ്ങളുടെ ലഭ്യത കുറവ്; ഓണക്കിറ്റ് വിതരണം ഓണത്തിനു മുമ്പ് പൂർത്തിയാകില്ല; സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് സപ്ലൈക്കോ സിഎംഡി അറിയിച്ചു. എന്നാൽ 21, 22, 23 തീയതികളിൽ റേഷൻ കടകൾ തുറക്കില്ല. ഓണക്കിറ്റ് വിതരണം ഓണത്തിനു മുമ്പ് പൂർത്തിയാക്കാനാകില്ലെന്നു സപ്ലൈകോ സ്ഥിരീകരിച്ചു. ഓണത്തിന് മുൻപ് വിതരണം പൂർത്തിയാക്കുന്നതിനായി ജൂലൈ 31 മുതലാണ് വിതരണം തുടങ്ങിയത്. 16 ഇന കിറ്റിലെ ചില ഉത്പന്നങ്ങളുടെയും ലഭ്യത കുറവാണ് വിതരണം മന്ദഗതിയിലാക്കിയത്. 37 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് സൗജന്യ ഓണക്കിറ്റ് ഇനിയും ലഭിക്കാനുണ്ടെന്നാണ് കണക്ക്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും റേഷൻ കടകൾ തുറന്നു […]