ഏലം കർഷകരിൽ നിന്നും നിർബന്ധിത പണപ്പിരിവ്; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
സ്വന്തം ലേഖകൻ
ഇടുക്കി: ഏലം കർഷകരിൽ നിന്നും നിർബന്ധിത പണപ്പിരിവ് നടത്തിയ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കുമിളി പുളിയൻമല സെക്ഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ചെറിയാൻ.വി. ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ. രാജു എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓണത്തോടനുബന്ധിച്ച് ഏലം കർഷകരിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി പിരിവ് നടത്തുന്നതിൻറെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വനം വകുപ്പ് പ്രിൻസിപ്പൽ കൺസർവേറ്റർ ആൻഡ് ഹെഡ് ഫോറസ്റ്റ് ഫോഴ്സ് പി. കെ. കേശവൻ ഐഎഫ്എസിനെ വനംമന്ത്രി എ.കെ. ശശീന്ദ്രൻ ചുമതലപ്പെടുത്തിരുന്നു.
സംഭവത്തെ ഗൗരവമായാണ് കാണുന്നതെന്നും തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന്റെ പിന്നാലെയാണ് സർക്കാരിന്റെ വേഗത്തിലുള്ള നടപടി.