മിണ്ടാപ്രാണിക്കെതിരെ കൊടുംക്രൂരത; കണ്ണൂരിൽ അസം സ്വദേശി തെരുവുനായയെ അതിക്രൂരമായി വെട്ടിക്കൊന്നു; മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്ത്
സ്വന്തം ലേഖകൻ
കണ്ണൂർ: ചേപ്പറമ്പിൽ ഇതരസംസ്ഥാന തൊഴിലാളി തെരുവുനായയെ വെട്ടിക്കൊന്നു. അസം സ്വദേശിയാണ് തെരുവുനായയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. ഇയാളുടെ യഥാർഥ പേരും മറ്റുവിവരങ്ങളും ഇതുവരെ വ്യക്തമല്ല.
പ്രദേശത്തെ ഒരു കോഴിക്കടയിൽ ജോലിചെയ്യുകയാണ് ഇയാൾ. മാരകമായി വെട്ടേറ്റ നായ ചോരയൊലിച്ച് റോഡിലൂടെ ഓടുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുറിവേറ്റ് വേദനകൊണ്ട് പുളഞ്ഞ് റോഡിലൂടെ ഓടുന്ന നായയെ നാട്ടുകാരാണ് കണ്ടത്. അധികംവൈകാതെ നായ ചത്തു.
തുടർന്നാണ് കോഴിക്കടയിലെ ജോലിക്കാരനാണ് നായയെ വെട്ടിക്കൊന്നതെന്ന വിവരമറിഞ്ഞത്. ഇയാളെ നാട്ടുകാർ പിടികൂടി ശ്രീകണ്ഠപുരം പോലീസ് സ്‌റ്റേഷനിൽ ഏൽപ്പിച്ചു.
അതേസമയം, നിലവിൽ സ്റ്റേഷനിലുള്ള ഇയാൾക്കെതിരേ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
ഏത് വകുപ്പുകൾ ചുമത്തണമെന്ന് തീരുമാനിച്ചശേഷം അധികംവൈകാതെ കേസെടുക്കുമെന്നാണ് പോലീസ് പറയുന്നത്.
Third Eye News Live
0