അപകടങ്ങളിൽ പെടുന്നവരെ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; നിർണായക രക്ഷകരാകുന്ന പത്ത് പേർക്ക് ഒരു ലക്ഷം രൂപ വീതം
സ്വന്തം ലേഖകൻ ന്യൂഡൽഹി: വാഹനാപകടങ്ങളിൽ പെട്ടുകിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കാൻ എല്ലാവർക്കും മടിയാണ്.അതിന് പിന്നാലെ വരുന്ന നൂലാമാലകളെക്കുറിച്ചോർക്കുമ്പോഴാണ് പലർക്കും സഹായിക്കാൻ മടി.എന്നാൽ അത്തരക്കാർക്ക് ഒരു ആശ്വാസവാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റോഡ് അപകടങ്ങളിൽ പെടുന്നവരെ ആശുപത്രിയിൽ എത്തിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ.അപകടത്തിൽ പെടുന്നവരെ രക്ഷിക്കാൻ ഇനി കൂടുതൽ കരങ്ങൾ നീളുമെന്ന പ്രതീക്ഷയിലാണു സർക്കാർ പദ്ധതി നടപ്പാക്കുന്നത്. റോഡപകടങ്ങളിൽപ്പെടുന്നവരെ ആദ്യ മണിക്കൂറിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്ക് 5000 രൂപയുടെ പാരിതോഷികമാണ് കേന്ദ്ര ഗതാഗത മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ഗുഡ് സമരിറ്റൻ (നല്ല ശമരിയക്കാരൻ) പദ്ധതി 15ന് നിലവിൽ […]