video
play-sharp-fill

ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മദ്യം വാങ്ങാം; ഓൺലൈൻ ബുക്ക് ചെയ്തവർക്കായി പ്രത്യേക കൗണ്ടറുകൾ; ഓൺലൈൻവഴി വിദേശ മദ്യം വാങ്ങാൻ ബുക്ക് ചെയ്യേണ്ട വെബ്‌സൈറ്റ് ചുവടെ…

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഓൺലൈൻവഴിയുള്ള വിദേശ മദ്യവിൽപ്പന വ്യാപിപ്പിച്ച് കൺസ്യൂമർഫെഡ്. സംസ്ഥാനത്തെ മുഴുവൻ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിച്ചു. fl.consumerfed.in എന്ന വെബ്‌സൈറ്റിലൂടെയാണ് ബുക്ക് ചെയ്യേണ്ടത്. ആദ്യ ഇടപാടിന് രജിസ്‌ട്രേഷൻ നിർബന്ധമാണ്. ഓൺലൈൻവഴി പണം അടയ്ക്കണം. നടപടികൾ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന ഒടിപിയുമായി അതത് കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകളിലെത്തി മദ്യം വാങ്ങാം. ഓൺലൈൻ ബുക്ക് ചെയ്തവർക്കായി പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഒടിപി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ മദ്യം വാങ്ങണം. മദ്യം വാങ്ങാൻ ഇനി ക്യൂ നിൽക്കേണ്ട ആവശ്യമില്ലെന്ന് കൺസ്യൂമർഫെഡ് എംഡി ഡോ. എസ് കെ […]

കേരള സംസ്ഥാന നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സംഘം പ്രസിഡന്റ് കെ.എം.രാധാകൃഷ്ണന് നൽകി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള സംസ്ഥാന നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സംഘം പ്രസിഡന്റ് കെ.എം.രാധാകൃഷ്ണന് നൽകി. സംസ്ഥാന സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ്, സംസ്ഥാന സഹകരണ രജിസ്ട്രാർ പി.ബി. നൂഹ് ഐഎഎസ്, അഡീഷണൽ രജിസ്ട്രാർ എം.ബിനോയ്കുമാർ, ഓണററി സെക്രട്ടറി കെ.ജെ. അനിൽകുമാർ, ഭരണസമിതിയംഗം കെ.ജയകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

കോട്ടയത്തെ കുളിരണിയിപ്പിച്ച് അരുവിക്കുഴി വെള്ളച്ചാട്ടം; സഞ്ചാരികളെ മാടിവിളിക്കുന്ന അരുവിക്കുഴിയെ കുറിച്ച് കൂടുതൽ അറിയാം…

സ്വന്തം ലേഖകൻ കോട്ടയം:മഴയ്ക്ക് ശേഷം നീരൊഴുക്ക് കൂടിയതോടെ നിറഞ്ഞൊഴുകി കൂടുതൽ സുന്ദരിയാണ് കോട്ടയം പള്ളിക്കത്തോടുള്ള അരുവിക്കുഴി വെള്ളച്ചാട്ടം. നൂറടി ഉയരത്തിൽ നിന്ന് പാൽനുര പതച്ച് തട്ടുതട്ടുകളായി ഒഴുകുന്ന വെള്ളച്ചാട്ടം കാണാൻ സഞ്ചാരികൾ എത്തിത്തുടങ്ങി. കുറ്റാലം വെള്ളച്ചാട്ടത്തേക്കാൾ മനോഹാരിതയാണ് അരുവിക്കുഴി വെള്ളച്ചാട്ടത്തിന്. പെരുന്തേനരുവിയുടെയും അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെയും രൗദ്രഭാവവും മരണക്കെണിയും ഇതിനില്ല. രണ്ട് തട്ടിലായി ഒഴുകിയിറങ്ങുന്ന ഈ വെള്ളച്ചാട്ടത്തിന്റെ അടിവാരത്തിലേക്ക് സന്ദർശകർക്ക് ഇറങ്ങിച്ചെല്ലണമെങ്കിൽ ഇൻഷുർ ചെയ്യണമെന്ന പ്രത്യേകതയും വെള്ളച്ചാട്ടത്തിനുണ്ട്. ഐതിഹ്യം പാണ്ഡവരുടെ വനവാസക്കാലത്ത് പാഞ്ചാലി അരി കഴുകിയപ്പോൾ ഉണ്ടായ കുഴിയാണ് അരുവിക്കുഴി എന്ന് ഐതിഹ്യം.

സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ജനകീയമുഖം ഇനി സി.പി.എമ്മിനൊപ്പം

സ്വന്തം ലേഖകൻ തൃശൂർ: ബി.ജെ.പി നേതൃത്വത്തിനോട് ഇടഞ്ഞ് നിന്നിരുന്ന സംഘപരിവാർ നേതാവ് കെ.കേശവദാസ് സി.പി.എമ്മിൽ. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവനുമാണ് കേശവദാസ് അടക്കമുള്ള നേതാക്കളെ സ്വീകരിച്ചത്. ഹിന്ദു ഐക്യവേദി മുൻ ജനറൽ സെക്രട്ടറിയായ കെ.കേശവദാസ് ബി.ജെ.പിയുടെയും സംഘപരിവാർ പ്രസ്ഥാനങ്ങളുടെയും ജില്ലയിലെ മുഖം കൂടിയാണ്. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിലൂടെ എത്തി പൊതുപ്രവർത്തന രംഗത്ത് നിറഞ്ഞു നിന്നിരുന്ന കേശവദാസ് ജില്ലയിൽ ബി.ജെ.പിയുെടയും ഹൈന്ദവ സംഘടനകളുടെയും വളർച്ചയിലെയും ഏകോപനത്തിലെയും നിർണായക കണ്ണിയായിരുന്നു. തൃശൂർ കോർപ്പറേഷനിൽ പ്രാതിനിധ്യമില്ലാതിരിക്കെ ആദ്യ ജനപ്രതിനിധിയെ പൂങ്കുന്നത്ത് നിന്നും വിജയിപ്പിച്ചത് […]

കേരളാ കോണ്‍ഗ്രസ്സ് (എം) ജന്മദിനം നാളെ; ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പതാക ഉയരും

സ്വന്തം ലേഖകൻ കോട്ടയം. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ 58 -ാം ജന്മദിനമായ നാളെ (09.10.2021) ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ മണ്ഡലം, വാര്‍ഡ് തലങ്ങളില്‍ ആയിരത്തിലധികം പാര്‍ട്ടി പതാകകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു. ഇതിന്റെ മുന്നോടിയായി നാളെ (09.10.2021) രാവിലെ 10 മണിക്ക് കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി പതാക ഉയര്‍ത്തും. തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ […]

സ്മാർട്ട് ആകാനൊരുങ്ങി കെ.എസ്.ഇ.ബി; മീറ്റർ റീഡിങ് ഉൾപ്പടെയുള്ള നടപടികൾ ഓൺലൈനാക്കുന്നതോടെ ബോർഡിനുണ്ടാകുന്നത് 7830 കോടി രൂപയുടെ സാമ്പത്തിക ബാധ്യത

സ്വന്തം ലേഖകൻ പത്തനംതിട്ട: സ്മാർട്ട് ആകാനൊരുങ്ങി കെ.എസ്.ഇ.ബി.മീറ്റർ റീഡിങ് ഉൾപ്പടെയുള്ള നടപടികൾ ഓൺലൈനാക്കാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നു. 2025-ഓടെ മാറ്റം സമ്പൂർണമാകും. ഇതോടെ, പ്രീ പെയ്ഡ് വൈദ്യുതി ഉപഭോഗം എന്ന പുതിയ രീതിയും വരും. വൈദ്യുതി വിതരണ മേഖലയിൽ കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ള പരിഷ്‌കരണത്തിന്റെ ഭാഗമായാണ് സ്മാർട്ട് മീറ്ററുകൾ. കെ.എസ്.ഇ.ബി.ക്ക് ഏറെ ഗുണകരമാകുന്ന പദ്ധതിയെന്നാണ് സംസ്ഥാനത്തിന്റെ വിലയിരുത്തലെങ്കിലും അന്തിമനടപടികൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. പുതിയ സ്മാർട്ട് മീറ്ററൊന്നിന് 9000- രൂപയോളം ചെലവുവരും. പുതിയമാറ്റത്തിന് 7830 കോടി രൂപയുടെ സാമ്പത്തിക ബാധ്യത വൈദ്യുതി ബോർഡിനുണ്ടാകും. […]

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുളള രാജ്യമാക്കി മാറ്റുക ലക്ഷ്യം; വിഷൻ തൗസന്റ് ഡെയ്‌സ് പദ്ധതിയുമായി ഐടി മന്ത്രാലയം

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഇന്റർനെറ്റ് ലഭ്യമാക്കാനും, കൂടുതൽ സർക്കാർ സേവനങ്ങൾ ഡിജിറ്റിലാക്കാനും ആയിരം ദിവസത്തെ പദ്ധതിയുമായി ഐടി മന്ത്രാലയം. വിഷൻ തൗസന്റ് ഡെയ്‌സ് എന്ന പേരിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ കണക്റ്റിവിറ്റിയുളള രാജ്യമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഡിജിറ്റൽ ഭരണനിർവഹണ സംവിധാനങ്ങളെ ഏകോപിപ്പിച്ചും സൈബർ നിയമങ്ങളുടെ ലളിതമാക്കിയും ഇന്ത്യയ്ക്ക് ഹൈടെക്ക് കരുത്ത് നേടികൊടുക്കുക എന്നതാണ് പദ്ധതിയിലൂടെ ഐടി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. സർക്കാർ സേവനങ്ങൾക്കായി വിവിധ ആപ്പുകൾ നിലവിലുണ്ടെങ്കിലും ഇതു തമ്മിലുള്ള ഏകോപനം ശരിയായി […]

വാക്‌സിനേഷൻ മുന്നേറിയ പശ്ചാത്തലത്തിൽ മുതിർന്നവരിലെ ആന്റിബോഡി സാന്നിധ്യം 42.7ൽ നിന്നും ഇരട്ടിയായി; കുട്ടികളിൽ സെറോ നിരക്ക് നാൽപ്പത് ശതമാനം; സംസ്ഥാനത്തെ കോവിഡ് സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളം സ്വന്തം നിലയ്ക്ക് നടത്തിയ കോവിഡ് സെറോ സർവ്വേ ഫലം ഇന്ന് പുറത്തുവിട്ടേക്കും. സർവ്വേ പൂർത്തിയായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 14 ജില്ലകളിൽ മുപ്പതിനായിരത്തിലധികം പേരിൽ നടത്തിയ കൊവിഡ് പ്രതിരോധ ആന്റിബോഡി പരിശോധനാ ഫലമാണ് ഇന്ന് പുറത്തുവിടുന്നത്. സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ കുട്ടികളിലെ സെറോ പഠനവും പ്രസിദ്ധീകരിച്ചേക്കും. 18 വയസിന് മുകളിലുള്ളവരിൽ 82 ശതമാനത്തിലധികവും കുട്ടികളിൽ നാൽപ്പത് ശതമാനവുമാണ് സെറോ നിരക്കെന്ന് നേരത്തെ സൂചനകൾ പുറത്തു വന്നിരുന്നു. വാക്‌സിനേഷൻ മുന്നേറിയ പശ്ചാത്തലത്തിലാണ് മുതിർന്നവരിലെ ആന്റിബോഡി സാന്നിധ്യം 42.7ൽ നിന്നും […]

ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ല; ക്ലാസ് തുടങ്ങുന്ന സമയവും അവസാനിക്കുന്ന സമയവും വിവിധ ക്ലാസിന് വ്യത്യസ്തമായിരിക്കണം; ഉച്ച ഭക്ഷണം സ്കൂളുകളിൽ നിന്ന് തന്നെ; സംസ്ഥാനത്തെ സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ മാർഗരേഖ ഇന്ന്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ മഹാമാരിയിലൽ അടഞ്ഞുക്കിടന്നിരുന്ന സ്ഥാപനങ്ങൾക്കും കച്ചവടശാലകൾക്കുമെല്ലാം ഇളവുകൾ കേരളസർക്കാർനൽകിയെങ്കിലും സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.എന്നാൽ സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് സംബന്ധിച്ചുള്ള അന്തിമ മാർഗരേഖ ഇന്ന് പുറത്തിറിക്കും. ഇന്നലെ പുറത്തിറക്കാൻ ആലോചിച്ചെങ്കിലും മുഖ്യമന്ത്രിയുടെ അംഗീകാരം വൈകിയതാണ് ഇന്നത്തേക്ക് മാറ്റാൻ കാരണം. സ്‌കൂൾ തുറക്കാനിരിക്കെ കൊവിഡ് പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളടങ്ങുന്നതാണ് മാർഗരേഖ. ആദ്യം നൽകിയ നിർദേശം മാറ്റി ഉച്ച ഭക്ഷണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ എന്നാണ് നിലവിൽ പരിഗണിക്കുന്നത്. ശനിയാഴ്ച പ്രവർത്തി ദിവസം ആയിരിക്കും. ബാച്ച് […]

പരാതിക്കാരോട് മാന്യമല്ലത്ത പെരുമാറ്റം; തെന്മലയിൽ പരാതിക്കാരനെ മർദ്ദിച്ച കേസ്; സി ഐ ക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ തെന്മല: തെന്മലയിൽ പരാതിക്കാരനെ മർദ്ദിച്ച കേസിൽ സി ഐ ക്ക് സസ്പെൻഷൻ. കേസിൽ പരാതിയുടെ രസീത് ചേദിച്ച രാജീവനെ സിഐ വിശ്വംഭരൻ മുഖത്തടിക്കുകയായിരുന്നു. തുടർന്നാണ് അധികൃതർ സി.ഐ ക്ക് സസ്പെൻഷൻ നൽകിയത്. പരാതിക്കാരോട് മാന്യമല്ലത്ത പെരുമാറ്റം കണക്കിലെടുത്താണ് നടപടി. സിഐയ്ക്ക് എതിരായ ഡി വൈ എസ് പി റിപ്പോർട്ട് പുകഴ്ത്തിയത് വിവാ​ദമായിരന്നു. ഹൈക്കോടതി തെന്മല വിഷയത്തിൻ പോലീസിനെ വിമർശിച്ചു. ഫെബ്രുവരി മൂന്നിനാണ് പരാതി നൽകിയതിൻറെ രസീത് ചേദിച്ചതിന് തെൻമല സിഐ വിശ്വംഭരൻ രാജീവിൻറെ കരണത്തടിച്ചത്. ഇത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചെന്ന് മനസിലാക്കിയ […]