play-sharp-fill
കേരളാ കോണ്‍ഗ്രസ്സ് (എം) ജന്മദിനം നാളെ; ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പതാക ഉയരും

കേരളാ കോണ്‍ഗ്രസ്സ് (എം) ജന്മദിനം നാളെ; ആയിരത്തിലധികം കേന്ദ്രങ്ങളില്‍ പതാക ഉയരും

സ്വന്തം ലേഖകൻ

കോട്ടയം. കേരളാ കോണ്‍ഗ്രസ്സ് (എം) പാര്‍ട്ടിയുടെ 58 -ാം ജന്മദിനമായ നാളെ (09.10.2021) ചെയര്‍മാന്‍ ജോസ് കെ.മാണിയുടെ നിര്‍ദേശപ്രകാരം ജില്ലയിലെ മണ്ഡലം, വാര്‍ഡ് തലങ്ങളില്‍ ആയിരത്തിലധികം പാര്‍ട്ടി പതാകകള്‍ ഉയര്‍ത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം പറഞ്ഞു.

ഇതിന്റെ മുന്നോടിയായി നാളെ (09.10.2021) രാവിലെ 10 മണിക്ക് കോട്ടയത്തെ കേരളാ കോണ്‍ഗ്രസ്സ് (എം) സംസ്ഥാന കമ്മറ്റി ഓഫീസ് അങ്കണത്തില്‍ ചെയര്‍മാന്‍ ജോസ് കെ.മാണി പതാക ഉയര്‍ത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന് പതാക കൈമാറി ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലാ പ്രസിഡന്റ് നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ക്കും, നിയോജകണ്ഡലം പ്രസിഡന്റുമാര്‍ മണ്ഡലം, വാര്‍ഡ് പ്രസിഡന്റുമാര്‍ക്കും പതാക കൈമാറും. പതാക ഉയര്‍ത്തല്‍ ചടങ്ങ് ഉച്ചയ്ക്ക് ഒരു മണിയോടെ പൂര്‍ത്തിയാവും.

മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പതാക പ്രയാണത്തിന് പോഷകസംഘടനകളായ യൂത്ത് ഫ്രണ്ട് (എം), കെ.എസ്.സി (എം) പ്രവര്‍ത്തകര്‍ അകമ്പടി സേവിക്കും. ദളിത് ഫ്രണ്ട് (എം), വനിതാ കോണ്‍ഗ്രസ്സ് (എം), കെ.ടി.യു.സി (എം), കര്‍ഷകയൂണിയന്‍ (എം), സാംസ്കാരികവേദി തുടങ്ങിയ പോഷകസംഘടനാ നേതാക്കള്‍ പങ്കാളികളാകുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി (ഓഫീസ് ചാർജ്)ജോസഫ് ചാമക്കാല അറിയിച്ചു.