video
play-sharp-fill

ഒൻപത് കോടി രൂപ മുടക്കി പണിത ശാസ്ത്രീ റോഡ് തകർന്നു; പണി പൂർത്തിയായത് രണ്ട് മാസം മുൻപ് മാത്രം; റോഡ് നിർമാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം

സ്വന്തം ലേഖകൻ കോട്ടയം: ഒൻപത് കോടി രൂപ മുടക്കി നവീകരിച്ച ശാസ്ത്രീ റോഡ് തകർന്നു. ദർശനയുടെ എതിർ ഭാഗത്താണ് റോഡ് തകർന്നത്. രണ്ട് മാസം മുൻപ് മാത്രമാണ് റോഡ് പണി പൂർത്തികരിച്ചത്. പണി പൂർത്തിയായത് രണ്ട് മാസം മുൻപ് മാത്രം; റോഡ് നിർമാണത്തിൽ വൻ അഴിമതിയെന്ന് ആരോപണം. നഗരത്തിലെത്തുന്ന ജനങ്ങൾക്ക് ഏറെ പ്രയോജനകരമായ രീതിയിൽ പാർക്കിംഗ് സൗകര്യത്തോടെയാണ് റോഡ് പണി പൂർത്തീകരിച്ചതെങ്കിലും പലയിടത്തും തട്ടുകടകളും, ലോട്ടറി കച്ചവടക്കാരും, ഫ്രൂട്സ് കച്ചവടക്കാരും റോഡ് കൈയ്യേറിയിട്ടുണ്ട്. കൈയ്യേറ്റത്തിന് പുറകേ റോഡ് തകരുക കൂടി ചെയ്തതോടെ യാത്രക്കാർ വലിയ […]

സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ചു; കർഷക പ്രതിഷേധ വേദിയിൽ ബാരിക്കേഡിൽ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയിൽ യുവാവിന്റെ മൃതദേഹം

സ്വന്തം ലേഖകൻ ന്യുഡൽഹി: സിംഗു അതിർത്തിയിലെ കർഷക പ്രതിഷേധ വേദിയിൽ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. കർഷക സമരപന്തലിൽ സമീപത്തെ പോലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തം താളം കെട്ടിയ നിലയിൽ കാണാം. സിഖ് ഗ്രൂപ്പായ നിഹാങ്‌സാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിഖ് വിശുദ്ധഗ്രന്ഥം ഗുരുഗ്രന്ഥ സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആളുകൾ യുവാവിനെ കൊലപ്പടുത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. സംഭവത്തിന് പിന്നാലെ പ്രദേശത്ത് കർഷകരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയർന്നു. പോലീസ് സ്ഥലത്തെത്തി […]

വൃക്ക നൽകിയാൽ മൂന്നു ലക്ഷം രൂപ ലഭിക്കുമെന്നും അത് കുഞ്ഞിന്റെ ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കാമെന്നും പറഞ്ഞു; ചാരിറ്റിയുടെ മറവിൽ യുവതിയുടെ വൃക്ക വിൽക്കാൻ ശ്രമം; പീഡനക്കേസിലെ പ്രതികൾക്കും ബന്ധമെന്നു പോലീസ്

സ്വന്തം ലേഖകൻ കൊച്ചി: പീഡനക്കേസിലെ പ്രതികൾക്ക് അവയവ വിൽപ്പന മാഫിയയുമായി ബന്ധമെന്നു പോലീസ്. വയനാട് സ്വദേശിനിയെ പീഡിപ്പിച്ച കേസിലെ പ്രതികളായ സംഷാദ്,ഫസൽ മെഹമൂദ്,സെയ്ഫു റഹ്മാൻ എന്നിവർക്കാണ് അവയവ വിൽപ്പന മാഫിയയുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയത്. ഇവർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ അവയവദാനം നടക്കില്ലെന്നു ഡോക്ടർ വ്യക്തമാക്കിയതോടെ സഹായ അഭ്യർഥനയുടെ വിഡിയോ നിർമിച്ചു സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു പണം തട്ടാനായിരുന്നു ശ്രമം. ഇതിനു പിന്നാലെയാണ് കഴിഞ്ഞ മാസം 26ന് പരിശോധനയ്ക്കെന്ന പേരിൽ കൊച്ചിയിൽ എത്തിച്ച് പീഡനത്തിന് ഇരയാക്കിയത്. പീഡനക്കേസിൽ, ചാരിറ്റി പ്രവർത്തകൻ എന്ന് അവകാശപ്പെടുന്ന സംഷാദ് വയനാട് […]

മാതാപിതാക്കൾ കിടന്നിരുന്ന മുറി പുറത്തു നിന്ന് പൂട്ടി; മകളുടെ മുറിയിൽ കയറി ബ്രേസ്‌ലെറ്റ് അഴിച്ചെടുക്കുന്നതിനിടെ കണ്ണിൽ മുളകുപൊടി വിതറി;പ്രതിയ്ക്കായി തിരച്ചിൽ ഊർജിതമാക്കി പ്രത്യേക അന്വേഷണസംഘം

സ്വന്തം ലേഖകൻ കോഴിക്കോട് : മാതാപിതാക്കളെ മുറിയിൽ പൂട്ടിയിട്ട് മകളുടെ മുഖത്ത് മുളകുപൊടി വിതറി മോഷണം. പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ ലഭിച്ചു. കോഴിക്കോട് വലിയങ്ങാടിയിൽ ഞായറാഴ്ച്ച പുലർച്ചെ നടന്ന മോഷണക്കേസിലെ പ്രതിക്കായി പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കി. വലിയങ്ങാടി ഗണ്ണി സ്ട്രീറ്റിലെ അബ്ദുൽ സലാമിൻറെ വീടിൻറെ ജനലഴി മുറിച്ചുമാറ്റി ഞായറാഴ്ച്ച പുലർച്ചെയാണ് കള്ളൻ അകത്തുകയറിയത്. അബ്ദുൽ സലാമും ഭാര്യയും കിടന്നിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ ശേഷം മകളുടെ മുറിയിൽ കയറി ബ്രേസ്‌ലെറ്റ് അഴിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആണ് ഞെട്ടിയുണർന്ന് കള്ളനെ പിടികൂടിയത്. ഇതിനിടെ മുളകുപൊടി […]

ജനങ്ങൾ ആത്മഹത്യയുടെ വക്കിലെത്തി ജീവിതം നഷ്ടപ്പെട്ട് നിൽക്കുന്ന കാലത്ത് സർക്കാരിന്റെ വക പകൽക്കൊള്ള; ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടി, ലോക്ഡൗൺ കാലത്തെ നിയമലംഘനങ്ങൾ സർക്കാരിന്റെ ഖജനാവ് നിറയ്ക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ജനങ്ങൾ സാമ്പത്തികമായി തകർന്നിരപ്പോൾ പോലും നിയമലംഘനങ്ങളുടെ പേരിൽ സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞെടുത്തത് 154 കോടിയെന്ന് റിപ്പോർട്ട്. ജനങ്ങൾ ആത്മഹത്യയുടെ വക്കിലെത്തി ജീവിതം നഷ്ടപ്പെട്ട് നിൽക്കുന്ന കാലങ്ങളിൽ പിഴ ചുമത്തിയതെന്നുള്ളത് സർക്കാരിന് തന്നെ വലിയ വിമർശനത്തിന് വഴിയൊരുക്കുന്നുണ്ട്. 611851 കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. ഏറ്റവുമധികം കേസുകൾ തിരുവനന്തപുരം ജില്ലയിലാണ്, 1,86,790 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം പിഴ ചുമത്തിയിരിക്കുന്നത്, 22,41,59,800 രൂപ ഇവിടെ നിന്ന് മാത്രം പോലീസിന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ […]

മൊബൈൽ ഫോൺ വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു;അശ്ലീല സന്ദേശം അയച്ച് 17കാരിയെ പീഡിപ്പിക്കാൻ ശ്രമം; 35കാരൻ പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കൽപറ്റ: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 35കാരനായ വെള്ളമുണ്ട കാഞ്ഞായി റഷീദ് ആണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴിയാണ് യുവാവ് പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചത്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി കുട്ടികളുടെ അശ്ലീല വിഡിയോകൾ പൊലീസ് കണ്ടെത്തി. പോക്സോ, ഐ.ടി നിയമങ്ങൾ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ആരോടും മിണ്ടുന്നില്ല; ഭക്ഷണം കഴിക്കുന്നില്ല; കുളിക്കുന്നില്ല; ലഹരിക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ഷാരൂഖാൻ്റെ മകന്‍ ആര്യന്‍ ഖാന്‍ കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖിക മുംബൈ: ആഡംബരക്കപ്പലില്‍ വെച്ച്‌ ലഹരിക്കേസില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ കടുത്ത നിരാശയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ജയിലില്‍ ആരോടും മിണ്ടുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. വേണ്ടത്ര ഭക്ഷണം കഴിക്കുകയോ ആവശ്യത്തിന് വെള്ളം കുടിക്കുകയോ ചെയ്യുന്നില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. ജയില്‍ ടോയ്ലറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഭക്ഷണമൊക്കെ ഒഴിവാക്കുന്നത് എന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് ദിവസമായി ആര്യന്‍ കുളിക്കാതെയാണ് കഴിയുന്നത്. വീട്ടില്‍ നിന്ന് ധരിക്കാനുള്ള ചില വസ്ത്രങ്ങള്‍ക്കൊപ്പം ബെഡ്ഷീറ്റുകളും ആര്യന്‍ ഖാന് ലഭിച്ചുവെന്ന് പറയപ്പെടുന്നു. അവിടെ എത്തിയപ്പോള്‍ ജയില്‍ […]

സംസ്ഥാനത്ത് ഇന്ന് 9246 പേര്‍ക്ക് കോവിഡ്; 96 മരണങ്ങൾ; 771 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; 10,952 പേർ രോഗമുക്തി നേടി

സ്വന്തം ലേഖിക തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 9246 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1363, എറണാകുളം 1332, തൃശൂര്‍ 1045, കോട്ടയം 838, കോഴിക്കോട് 669, കൊല്ലം 590, ഇടുക്കി 582, ആലപ്പുഴ 513, കണ്ണൂര്‍ 505, പത്തനംതിട്ട 490, പാലക്കാട് 455, മലപ്പുറം 437, വയനാട് 249, കാസര്‍ഗോഡ് 178 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 88,733 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി […]

രാജ്യത്താദ്യം ; വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി വയനാട് ; ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും പ്രത്യേകം ദുരന്തനിവാരണ പദ്ധതിയും, പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി റെസ്‌പോൺസ് ടീമും

സ്വന്തം ലേഖകൻ വയനാട്: വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതികൾക്ക് തുടക്കം കുറിക്കാനൊരുങ്ങി വയനാട് ജില്ല. രാജ്യത്താദ്യമായാണ് ഇത്തരത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ദുരന്തനിവാരണ പദ്ധതി ആരംഭിക്കുന്നത്. ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ 17 കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ വിനോദസഞ്ചാര കേന്ദ്രത്തിനും പ്രത്യേകം ദുരന്തനിവാരണ പദ്ധതിയും, പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി റെസ്‌പോൺസ് ടീമും ഉണ്ടായിരിക്കും. കൂടാതെ ഓരോ പ്രദേശത്തെയും ഭൂമിശാസ്‍ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങളും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. നിലവിൽ ഇതിന്റെ ഭാഗമായി സേഫ് ടൂറിസം ക്യാംപയിനും ജില്ലയിൽ ആരംഭിച്ചു. വിനോദ […]

പത്താം ക്ലാസിലെ വൈരാ​ഗ്യം തീർത്തത് പ്ലസ് വണിലെ പരീക്ഷയ്ക്കിടെ; നടു റോഡിൽ വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്

സ്വന്തം ലേഖകൻ കോഴിക്കോട്: പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്. കോഴിക്കോട് കൊടുവള്ളിയിലാണ് സംഭവം. പ്ലസ് വൺ പരീക്ഷ കഴിഞ്ഞു മടങ്ങുന്ന വിദ്യാർത്ഥികൾ തമ്മിൽ അടികൂടുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. വിദ്യാർഥികളെ നിലത്തിട്ട് ചവിട്ടുന്നതും പലരും കൈയിൽ വടികളുമായി നിൽക്കുന്നതിന്റേയും അടക്കമുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കരുവൻപൊയിൽ ഹയർസെക്കൻഡറി സ്‌കൂളിലേയും കൊടുവള്ളി ഹയർ സെക്കൻഡറി സ്‌കൂളിലേയും പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. പത്താം ക്ലാസിൽ ഒരുമിച്ച് പഠിച്ചിരുന്നവർ തമ്മിലുണ്ടായിരുന്ന വൈരാഗ്യവും സംഘർഷവുമാണ് വലിയൊരു കൂട്ടത്തല്ലിൽ കലാശിച്ചത്. വിദ്യാർത്ഥികൾ പരീക്ഷക്കായി സ്‌കൂളിലെത്തുമ്പോൾ […]