എം.എസ്.എഫ്. നേതാക്കളുടെ സ്ത്രീവിരുദ്ധ പരാമര്‍ശം; ‘ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല’; പരസ്യ ഖേദ പ്രകടനവുമായി എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്;നേതാക്കള്‍ക്ക് എതിരായ പരാതി പിന്‍വലിക്കില്ലെന്ന് ഹരിത
സ്വന്തം ലേഖകൻ കോഴിക്കോട്: എം.എസ്.എഫ്. നേതാക്കള്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ച് എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്. ലീഗ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് ഫെയ്‌സ്ബുക്കിലൂടെ പരസ്യമായി ഖേദപ്രകടനവുമായി പി.കെ. നവാസ് എത്തിയത്. ആരോപണ വിധേയരായ നേതാക്കള്‍ ഫെയ്‌സ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ചാല്‍ മതിയെന്ന തീരുമാനമായിരുന്നു ഇന്ന് നേതൃത്വം കൈക്കൊണ്ടത്. ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല. യോഗത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. […]