സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുപേർക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ എൻ.ഐ.വിയിൽ നടത്തിയ പരിശോധനയിലാണ് ഇവൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി. ആനയറ സ്വദേശികളായ രണ്ടുപേർക്കും കുന്നുകുഴി, പട്ടം, കിഴക്കേകോട്ട എന്നിവിടങ്ങളിലെ ഒരാൾക്ക് വീതവുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ആനയറ സ്വദേശിനി (35), ആനയറ സ്വദേശിനി (29), കുന്നുകുഴി സ്വദേശിനി (38), പട്ടം സ്വദേശി (33), കിഴക്കേക്കോട്ട സ്വദേശിനി (44) എന്നിവർക്കാണ് സിക്ക വൈറസ് ബാധിച്ചത്. ഇതിൽ നാലുപേരുടെ സാമ്പിളുകൾ രണ്ടു സ്വകാര്യ ആശുപത്രികളിൽനിന്നും […]