play-sharp-fill

കൊടകര കുഴൽപ്പണക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകും, മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ല; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിനായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ബുധനാഴ്ച ഹാജരാകും. തൃശൂർ പോലീസ് ക്ലബിൽ രാവിലെ പത്തരയ്ക്കാണ് ഹാജരാകുക. ഈ മാസം ആറിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു എങ്കിലും സുരേന്ദ്രൻ ഹാജരായിരുന്നില്ല. ബി.ജെ.പി ഭാരവാഹി യോഗം കാരണമാണ് ചോദ്യം ചെയ്യലിൽ എത്താതിരുന്നത് എന്നാണ് സുരേന്ദ്രൻ നൽകുന്ന വിശദീകരണം. മടിയിൽ കനമില്ലാത്തതിനാൽ ഭയമില്ലെന്നും, കൊടകര കേസുൾപ്പടെ ഏതുകേസിലും താൻ ഹാജരാകുമെന്നും സുരേന്ദ്രൻ പറഞ്ഞു. ബി ജെ പി നേതാക്കൾക്കെതിരെ മൊഴിനൽകാൻ സ്വർണക്കടത്തുകേസിലെ പ്രതി സരിത്തിനു മേൽ ജയിൽ ഉദ്യോഗസ്ഥർ […]

”കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ല, തെലങ്കാന നൽകിയ വാഗ്ദാനങ്ങൾ കേട്ടാൽ ഇവിടെയുള്ള ഒരു വ്യവസായി പോലും ബാക്കി ഉണ്ടാകില്ല”: കിറ്റക്സ് എം.ഡി

കൊച്ചി: കേരളത്തിൽ ഇനി ഒരിക്കലും ഒരു രൂപ പോലും മുടക്കില്ലന്ന് കിറ്റക്സ് എം.ഡി സാബു ജേക്കബ്. തെലുങ്കാനയിൽ ആദ്യഘട്ടത്തിൽ ആയിരം കോടിരൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നതെന്നും, അതിനുള്ള ഉറപ്പ് സർക്കാരിന് നൽകിയിട്ടുണ്ടെന്നും സാബു ജേക്കബ് പറഞ്ഞു. രണ്ടാഴ്ചക്കുള്ളിൽ ബാക്കി കാര്യങ്ങൾ തീർപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ തന്നെ സഹായിച്ച എം.എൽ.എ മാർക്കും അദ്ദേഹം നന്ദി പറഞ്ഞു. താൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കുന്നത്തുനാട് എം എൽ എയോടാണ്. കൂടാതെ എറണാകുളം ജില്ലയിൽ തന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച നാല് എം എൽ എമാരും ഒരു എം […]

ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി; ഒന്നര വയസുകാരന് ദാരുണാന്ത്യം

കാസർകോട്: ശ്വാസനാളത്തിൽ വണ്ട് കുടുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. കാസർകോട് നുള്ളിപ്പാടി ചെന്നിക്കരയിൽ സത്യേന്ദ്രന്റെയും രഞ്ജിനിയുടേയും മകൻ അൻവേദ്(ഒന്നര വയസ്സ്) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് ശ്വസിക്കാൻ തടസ്സം നേരിടുകയായിരുന്നു. വൈകാതെ കുഞ്ഞ് മരിക്കുകയും ചെയ്തു. എന്നാൽ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ശ്വാസനാളത്തിൽ വണ്ട് കുടുങ്ങിയതായി കണ്ടെത്തിയത്.

ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച ഇരുപത്തിരണ്ടുകാരി മരിച്ചു ; ഭർത്തൃമാതാവിന്റെ പീഡനമെന്ന് ആരോപണം

കൊല്ലം: ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യക്കു ശ്രമിച്ച ഇരുപത്തിരണ്ടുകാരി മരിച്ചു. പടിഞ്ഞാറേ കൊല്ലം കന്നിമേൽച്ചേരി പുളിഞ്ചിക്കൽവീട്ടിൽ സതീഷിന്റെ ഭാര്യ അനുജയാണ് മരിച്ചത്. മരണത്തിന് പിന്നിൽ ഭർത്തൃമാതാവിന്റെ പീഡനമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രം​ഗത്ത് എത്തി. ജൂൺ 30നായിരുന്നു സംഭവം. രാത്രി ജോലി കഴിഞ്ഞെത്തിയ സതീഷും അനുജയും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേത്തുടർന്ന് അനുജ മുറിയിൽക്കയറി വാതിലടച്ചു. ഇടയ്ക്ക് തർക്കങ്ങളുണ്ടാകുമ്പോൾ അനുജ വാതിലടച്ചു കിടക്കാറുള്ളതിനാൽ സതീഷ് ഇത് കാര്യമാക്കിയില്ല. ഇയാൾ രാത്രി പന്ത്രണ്ടുമണിയോടെ വാതിലിൽത്തട്ടി വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് ജനൽപ്പാളി വഴി നോക്കുമ്പോൾ അനുജ തൂങ്ങിനിൽക്കുന്നതാണ് കണ്ടത്. ഉടൻതന്നെ വാതിൽ […]

കോവിഡിന്റെ പിടിയിൽ നൂറാം പിറന്നാൾ, മൂത്രത്തിലെ അണുബാധയാൽ വീണ്ടും ആശുപത്രിയിലേക്ക്..ആയുർവേ​ദ കുലപതിയുടെ അവസാന നാളുകൾ…

മലപ്പുറം: കേരളത്തിന്റെ ആയുർവേ​ദ കുലപതി എന്ന് അറിയപ്പെടുന്ന കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പത്മഭൂഷൺ ഡോ. പികെ വാരിയർ വിടപറഞ്ഞത് വൈദ്യശാസ്ത്രത്തിന് അനേകം സംഭാവനകൾ നൽകികൊണ്ട്. കോവിഡിന്റെ പിടിയിൽ ആയിരിക്കെ കഴിഞ്ഞ ജൂൺ 8ന് തന്റെ നൂറാം പിറന്നാളും ആഘോഷിച്ച അദ്ദേഹം പിന്നീട് കോവിഡിൽ നിന്ന് മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും ഇന്ന് ഉച്ചയ്ക്ക് 12.25- ഓടെ മരണം സംഭവിച്ചു. ഇടവ മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ‍ജനിച്ച അദ്ദേഹത്തിന്റെ […]