play-sharp-fill

കേരളത്തിൽ ശക്തമായ മഴ വരുന്നു; പല ജില്ലകളിലും ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായതോ അതിശക്തമായതോ ആയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. പലയിടങ്ങളിലും മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം. ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ച ജില്ലകള്‍ ജൂലൈ 18: കാസര്‍ഗോഡ് ജൂലൈ 20: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, […]

‘ബ​ക്രീ​ദി​ന് ഇളവ്, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍. ഇ​താ​ണ് സംസ്ഥാനത്തിന്റെ രീതി’: വിവാദ പരാമർശവുമായി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ

ന്യൂ​ഡ​ൽ​ഹി: സംസ്ഥാന സർക്കാർ ബക്രീദിന് അനുവദിച്ച ഇളവിൽ വിവാദ പരാമർശവുമായി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ല്‍​കും, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍ ഇ​താ​ണ് സം​സ്ഥാ​ന​ത്തെ രീ​തി​യെ​ന്ന് അദ്ദേഹം വിമർശിച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​രീ​തി ശ​രി​യ​ല്ലെന്നും, സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്ക് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വും ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​ള​വു​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ഒ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ര്‍ ഡോ​ക്ട​റു​ടെ ബു​ദ്ധി​യും ക​ഴി​വും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് കോ​വി​ഡി​നെ നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ […]

ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടി വരും; കെ.എച്ച്.ആർ.എ

  സംസ്ഥാനത്ത് ചിക്കന്റെ വില കുതിച്ചുയരുന്നത് തടയാൻ സർക്കാർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടി വരുമെന്ന് കേരള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ. രണ്ടാഴ്ചക്കിടയിൽ ഇരട്ടിയോളം വർധനവാണ് ചിക്കന്റെ വിലയിൽ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ചിക്കൻ കൃത്രിമമായി ക്ഷാമം സൃഷ്ടിച്ച് വില അന്യായമായി വർധിപ്പിക്കുന്നതിന് പിറകിൽ അന്യ സംസ്ഥാന ചിക്കൻ ലോബിയാണ്. സംസ്ഥാനത്ത് വിൽക്കുന്ന ചിക്കന്റെ 80 ശതമാനം ഉപഭോക്താക്കളും ഹോട്ടലുകളാണ്. നിലവിൽ ഹോട്ടലുകളിൽ പാഴ്സൽ മാത്രമേ അനുവദനീയമായിട്ടുള്ളൂ. അതുമൂലം പ്രവർത്തന ചിലവ് പോലും കണ്ടെത്താനാവാതെ നട്ടംതിരിയുന്ന ഹോട്ടലുടമകൾക്ക് കടുത്ത തിരിച്ചടിയാണ് ചിക്കന്റെ […]

‘സം​സ്ഥാ​ന​ത്തി​പ്പോ​ൾ ഒ​രു റ​വ​ന്യൂ മ​ന്ത്രി​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ, പ്രി​യ​പ്പെ​ട്ട മ​ന്ത്രി കെ. ​രാ​ജ​ൻ ആ ​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ അ​റി​യു​ന്നു​ണ്ടോ?’ റ​വ​ന്യൂ​മ​ന്ത്രി വകുപ്പിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: മരം മുറിക്കലുമായ് ബന്ധപ്പെട്ട വിവരങ്ങൾ വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ന​ൽ​കി​യ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ ഗു​ഡ് സ​ർ​വീ​സ് എ​ൻ​ട്രി പി​ൻ​വ​ലി​ച്ച​തി​ൽ റ​വ​ന്യൂ​മ​ന്ത്രി വകുപ്പിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സം​സ്ഥാ​ന​ത്തി​പ്പോ​ൾ ഒ​രു റ​വ​ന്യൂ മ​ന്ത്രി​യു​ണ്ടോ? ഉ​ണ്ടെ​ങ്കി​ൽ, പ്രി​യ​പ്പെ​ട്ട മ​ന്ത്രി കെ. ​രാ​ജ​ൻ ആ ​വ​കു​പ്പി​ൽ ന​ട​ക്കു​ന്ന​തൊ​ക്കെ അ​റി​യു​ന്നു​ണ്ടോ​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ചോ​ദി​ച്ചു. അണ്ടര്‍ സെക്രട്ടറിയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ആവശ്യപ്പെട്ടതിനെതിരെയും വി.ഡി സതീശന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയായ ഉദ്യോഗസ്ഥക്ക് […]

ഒ​ളി​മ്പ്യ​ൻ മ​യൂ​ഖ ജോ​ണി ഉ​ന്ന​യി​ച്ച സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന പ​രാ​തി​യി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വി​ല്ലെ​ന്ന് പൊലീസ് ഹൈക്കോടതിയിൽ

കൊ​ച്ചി: ഒ​ളി​മ്പ്യ​ൻ മ​യൂ​ഖ ജോ​ണി ഉ​ന്ന​യി​ച്ച സു​ഹൃ​ത്തി​ന്‍റെ പീ​ഡ​ന പ​രാ​തി​യി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വി​ല്ലെ​ന്ന് പൊലീസ്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ല്‍ ശാ​സ്ത്രീ​യ തെ​ളി​വ് ശേ​ഖ​രി​ക്ക​ല്‍ പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നാ​ണ് പൊലീസ് ഹൈ​ക്കോ​ട​തി​യി​ൽ വി​ശ​ദീ​ക​ര​ണം നൽകിയിരിക്കുന്നത്. എ​സ്.പി പൂ​ങ്കു​ഴ​ലിയാണ് റിപ്പോർട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ സ​മ​ര്‍​പ്പി​ച്ച​ത്. 2016ല്‍ ​ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ല്‍ സാ​ഹ​ച​ര്യ​തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് മു​ന്നോ​ട്ട് പോ​കു​ന്ന​ത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മു​ണ്ടെ​ന്നും പ്ര​ത്യേ​ക പൊലീസ് ടീം ​അ​ന്വേ​ഷി​ക്കു​ന്ന​താ​യും എ​സ്.പിയു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അഞ്ചുവര്‍ഷം മുന്‍പത്തെ ടവര്‍ ലൊക്കേഷനോ ഫോണുമായി ബന്ധപ്പെട്ട സാങ്കേതിക വിവരങ്ങളോ ഇപ്പോള്‍ ലഭ്യമല്ല. ആ സാഹചര്യത്തില്‍ പരാതി ശാസ്ത്രീയമായി […]

ചന്ദന മോഷണത്തിനിടെ കാലുതെന്നി കൊക്കയിൽ വീണ് തമിഴ്‌നാട് സ്വ​ദേശി മരിച്ചു: വീണത് 300 അടി താഴ്ചയിലേക്ക്; മൃത​ദേഹം ഉപേക്ഷിച്ച് കൂട്ടാളികൾ ചന്ദനമരവുമായി കടന്നു

മറയൂർ: ചന്ദന മോഷണ ശ്രമത്തിനിടെ യുവാവ് കാലു തെന്നി കൊക്കയിൽ വീണ് മരിച്ചു. തമിഴ്‌നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയംപാടിയിൽ നിന്നുള്ള സതീഷ് (35) ആണ് മരിച്ചത്. മറയൂർ സാൻഡൽ ഡിവിഷനിൽ കാരയൂർ കാടിനുള്ളിലാണ് സംഭവം. പാറയിൽ നിന്ന് കാലുതെന്നി 300 അടി താഴ്ചയിലേക്കു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ ചന്ദനമരവുമായി കടന്നു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് തമിഴ്‌നാട്ടിൽ നിന്നുള്ള നാലംഗ സംഘം ചന്ദനക്കാടിനുള്ളിൽ എത്തിയത്. വനപാലകരുടെ കണ്ണിൽപെടാതെ ചന്ദനം മുറിച്ച്‌ തടി തലച്ചുമടായി കൊണ്ടുപോകുന്നതിനിടെ സംഘത്തിലെ ഒരാൾ കാലുതെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ഊർന്നിറങ്ങിയെത്തിയ […]

കിലുക്കാംപെട്ടിയായിരുന്നു അവൾ.,എല്ലാവരുടേയും കണ്ണിലുണ്ണി.,അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു..വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഓർമ്മകളിൽ കുടുംബം

കിലുക്കാംപെട്ടിയായിരുന്നു അവൾ…എല്ലാവരുടേയും കണ്ണിലുണ്ണി…അവൾക്കിഷ്ടപ്പെട്ട ബിരിയാണിയും, ഐസ്‌ക്രീമും, ചോക്കലേറ്റും വാങ്ങി പേരെഴുതിയ കേക്കിൽ അവളില്ലാതെ നിറകണ്ണുകളുമായ് ആ അച്ഛൻ പിറന്നാൾ കേക്ക് മുറിച്ചു. നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പെൺകുട്ടിയുടെ സഹോദരൻ ആദ്യ കഷണം കേക്ക് വാങ്ങി. കരഞ്ഞു തളർന്നു നിന്ന മാതാവിനെ ബന്ധുക്കൾ താങ്ങിപ്പിടിച്ചാണ് മുറിയിലെത്തിച്ചത്. വണ്ടിപ്പെരിയാറിൽ ക്രൂരമായ പീഡനത്തിന് ഇരയായി മരിച്ച ആറു വയസുകാരിയുടെ പിറന്നാൾ ആയിരുന്നു ഇന്നലെ. വണ്ടിപ്പെരിയാർ ചൂരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ വിയോ​ഗത്തിൽ നീറുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്. ഇന്നലെയായിരുന്നു വണ്ടിപ്പെരിയാറിലെ ആ പെൺകുട്ടിക്ക് ആറ് വയസു തികഞ്ഞത്. അവൾ […]

നാളെ മുതൽ 3 ദിവസത്തേക്ക് കടകൾ തുറക്കും; എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവ രാത്രി 8 വരെ; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗൺ

തിരുവനന്തപുരം: ലോക്ഡൗൺ ഇളവുകളുമായി സംസ്ഥാനത്ത് വരുന്ന മൂന്ന് ദിവസത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ തുറന്നതിന് പിന്നിൽ വ്യാപാരികളുടെ കടുത്ത സമ്മർദം. ഇളവുകൾ പ്രകാരം സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ക്ഡൗൺ തുടരുമെങ്കിലും നാളെ ലോക്കഡൗൺ ഉണ്ടായിരിക്കുകയില്ല. ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാന സർക്കാർ തുടർച്ചയായി മൂന്ന് ദിവസങ്ങളിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ടിപിആർ നിരക്ക് 15 വരെയുള്ള എ,ബി,സി വിഭാഗത്തിലുള്ള പ്രദേശങ്ങളിൽ അവശ്യസാധന കടകൾക്കു പുറമേ തുണിക്കട, ചെരിപ്പുകട, ഇലക്‌ട്രോണിക് കട, ഫാൻസി കട, സ്വർണക്കട എന്നിവയും രാത്രി 8 വരെ തുറക്കാം. ഇവിടെ പലചരക്ക്, പഴം, പച്ചക്കറി, മീൻ, […]

​ബക്രീദ് ഇളവ്: സംസ്ഥാനത്ത് 3 ദിവസം കടകൾ തുറക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവുകൾ. എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിലാണ് ഇളവുകൾ അനുവദിക്കുക. ട്രിപ്പിൾ ലോക്ഡൗൺ ഉള്ള ഡി വിഭാഗത്തിൽ ഇളവുകൾ ഉണ്ടായിരിക്കില്ല. മൂന്നു ദിവസങ്ങളിൽ എ,ബി, സി വിഭാഗങ്ങളിൽപെടുന്ന മേഖലകളിൽ പലചരക്ക്, പഴം, പച്ചക്കറി, മീൻ, ഇറച്ചി, ബേക്കറി എന്നീ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം. കൂടാതെ തുണിക്കട, ചെരുപ്പ് കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നൽകിയിട്ടുണ്ട്. […]

സ്ത്രീ​ധ​നം സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കാൻ ബോ​ധ​വ​ത്ക​ര​ണം തുടങ്ങേണ്ടത് വിദ്യാർത്ഥികളിൽ നിന്ന്; സ്ത്രീ​ധ​നം വാങ്ങില്ലെന്ന സ​ത്യ​പ്ര​സ്താ​വ​ന ഒപ്പിട്ടു വാങ്ങിക്കണം: നിർദ്ദേശവുമായി ഗ​വ​ർ​ണ​ർ

കൊ​ച്ചി: സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും അ​തി​നു​ള്ള ന​ട​പ​ടികൾ സ​ർ​വ​ക​ലാ​ശാ​ലാ​യി​ൽ പ്ര​വേ​ശ​നം നേ​ടു​മ്പോ​ൾ ത​ന്നെ ആ​രം​ഭി​ക്ക​ണ​മെന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​വേ​ശ​ന സ​മ​യ​ത്തും ബി​രു​ദം ന​ൽ​കു​ന്ന​തി​ന് മു​മ്പും സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന സ​ത്യ​പ്ര​സ്താ​വ​ന ഒ​പ്പി​ട്ട് വാ​ങ്ങ​ണം. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും ഇ​തേ​രീ​തി പി​ന്തു​ട​ര​ണ​മെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ഗ​സ്റ്റ് ഹൗ​സി​ൽ വൈ​സ് ചാ​ൻ​സി​ല​ർ​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ന് ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ൻറെ സാ​മൂ​ഹ്യ​വും സാ​മ്പ​ത്തി​ക​വും സം​സ്‌​കാ​രി​ക​വു​മാ​യ മ​ണ്ഡ​ല​ത്തി​ൽ സ്ത്രീ​ക​ൾ വ​ലി​യ സം​ഭാ​വ​ന​യാ​ണ് ന​ൽ​കു​ന്ന​ത്. സ്ത്രീ​ധ​നം ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ത് സ്ത്രീ​ക​ളു​ടെ […]