‘നിമിഷ തെറ്റുകാരിയാണ്. അവളെ ശിക്ഷിക്കണം. ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കട്ടെ; കൊച്ചുമകൾ ഉമ്മുകുൽസുവിനെ താൻ ഇതുവരെ കണ്ടിട്ടില്ല; ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുത്’; നിമിഷയുടെ അമ്മ
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഐസിസിൽ ചേർന്ന മകൾ നിമിഷയുടെ കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കരുതെന്ന് അമ്മ ബിന്ദു. താലിബാന്റെ ഭരണത്തിൽ പെൺകുട്ടികൾ എന്താണ് അനുഭവിക്കുന്നതെന്ന് നമുക്കെല്ലാം അറിയാവുന്നതല്ലേ എന്നും അവർ ചോദിച്ചു. നിമിഷ തെറ്റുകാരിയാണെന്നും, ഇന്ത്യയിലെത്തിച്ച് ഇവിടുത്തെ നിയമപ്രകാരം ശിക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു. കൊച്ചുമകൾ ഉമ്മുകുൽസുവിനെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും, ഇന്ന് അവൾക്ക് അഞ്ച് വയസാകുമെന്നും ബിന്ദു പറയുന്നു. ഒരു തെറ്റും ചെയ്യാത്ത കുഞ്ഞിനെ താലിബാന്റെ കൈകളിലേക്ക് എറിഞ്ഞു കൊടുക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ”നിമിഷ തെറ്റുകാരിയാണ്. ഐഎസിൽ ചേരുക വഴി രാജ്യത്തിനെതിരെ വലിയ കുറ്റമാണ് […]