play-sharp-fill
കോഴിക്കോട് സി.പി.എം നേതാവിനെ വധിക്കാൻ ക്വട്ടേഷന്‍; മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്

കോഴിക്കോട് സി.പി.എം നേതാവിനെ വധിക്കാൻ ക്വട്ടേഷന്‍; മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കേസ്

സ്വന്തം ലേഖകൻ

കോഴിക്കോട്: സി.പി.എം നേതാവിനെ വധിക്കാൻ ക്വട്ടേഷന്‍ നല്‍കിയെന്ന പരാതിയിന്മേൽ മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ കേസെടുത്തു.

സിപിഎം താമരശേരി ഏരിയ കമ്മിറ്റി അംഗം കെ ബാബുവിന്‍റെ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലീം ലീഗ് നേതാക്കളായ വി. കെ. അബുഹാജി, എം നസീഫ്, കെ കെ ഖാദര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

ക്വട്ടേഷന്‍ എടുത്തതായി പറയപ്പെടുന്ന കൊയിലാണ്ടി സ്വദേശി നബീലിന് എതിരെയും കേസുണ്ട്.

കുറ്റകരമായ ഗൂഡാലോചന, ഭീഷണി എന്നിങ്ങനെ ഐപിസി 506, 120-ബി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

2013ല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അബൂബക്കര്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ക്വട്ടേഷന് പിന്നിലെന്ന് മുന്‍ യൂത്ത് ലീഗ് നേതാവ് കോഴിശേരി മജീദ് വെളിപ്പെടുത്തിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പരാതി ഉയര്‍ന്നതും പൊലീസ് കേസെടുത്തും. പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കൊടുവള്ളി സിഐ അറിയിച്ചു.