രോഗികൾ കുറയുന്നില്ല: കോട്ടയം ജില്ലയില്‍ 1133 പേര്‍ക്ക് കോവിഡ്; 1122 പേർക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെ ; ടെസ്റ്റ് പോസിറ്റിവിറ്റി 12.68
സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 1133 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1122 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ആറ് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 11 പേര് രോഗബാധിതരായി. പുതിയതായി 8931 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 12.68 ശതമാനമാണ്. രോഗം ബാധിച്ചവരില്‍ 473 പുരുഷന്മാരും 490 സ്ത്രീകളും 170 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 194 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1226 പേര് രോഗമുക്തരായി. 7239 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 239172 പേര് […]