play-sharp-fill

വിസ്മയ കേസ്: ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലി ലഭിക്കില്ല; പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയില്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ. ഗതാഗതമന്ത്രി ആൻറണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് ഓഫീസിൽ അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു കിരൺ കുമാർ. […]

രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്കാരത്തിന്റെ പേര് മാറ്റുന്നു; ഇനി മുതൽ ‘മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരം’ എന്നറിയപ്പെടും

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജീവ് ഗാന്ധി ഖേൽ രത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനിമുതൽ ഈ പുരസ്‌കാരം മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന പുരസ്‌കാരം എന്ന പേരിൽ അറിയപ്പെടും. 41 വർഷത്തിനുശേഷം ഇന്ത്യൻ ഹോക്കി ടീം ഒളിമ്പിക്‌സിൽ മെഡൽ നേടിയതിനു പിന്നാലെയാണ് പുരസ്‌കാരത്തിന്റെ പേര് മാറ്റിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. ‘മേജർ ധ്യാൻചന്ദ് ഇന്ത്യയുടെ ഏറ്റവും വലിയ കായികതാരങ്ങളിൽ ഒരാളാണ്. അദ്ദേഹം നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും ഇന്ത്യയിലേക്ക് കൊണ്ടുവന്നു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരത്തിന് അദ്ദേഹത്തിന്റെ പേര് നൽകുന്നത് എന്തുകൊണ്ടും ഉചിതമായ […]

കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; ആലപ്പുഴയിൽ ഹോട്ടൽ നഗരസഭ പൂട്ടിച്ചു; 15 പേർ ചികിത്സ തേടി

സ്വന്തം ലേഖകൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ നിന്ന് കുഴി മന്തി വാങ്ങിക്കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യ വിഷബാധ. ഇരുമ്പുപാലത്തിന് സമീപമുള്ള അൽമിയ എന്ന ഹോട്ടലിൽ നിന്ന് കുഴി മന്തി വാങ്ങിക്കഴിച്ചവർ‍ക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു. കുഴി മന്തിയ്ക്കാപ്പം മയെണൊയ്സ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. തിളപ്പിയ്ക്കാത്ത, ഗുണനിലവാരമില്ലാത്ത ജലം ഉപയോഗിച്ചതാണോ കാരണം എന്നും പരിശോധിച്ചു വരുന്നു. 15 ഓളം പേർ ചികിത്സ തേടി. ആരും തന്നെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടില്ല. ഹോട്ടലിൽ നിന്ന് ശേഖരിച്ച ജലം വണ്ടാനം […]

കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ്; നടപടി പിൻവലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ആരോഗ്യമന്ത്രി; സർക്കാർ ജനങ്ങളെ കളിയാക്കുകയാണ്; ‘കേരള സർക്കാർ പെറ്റി സർക്കാർ’; രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കടയിൽ പോകാൻ വാക്സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോർജ്. രണ്ടാം തരംഗത്തിൽ വകഭേദം വന്ന ഡെൽറ്റ വൈറസാണ് പടരുന്നതെന്നും ജനങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യത സർക്കാരിനുള്ളതു കൊണ്ടാണ് നിബന്ധന കർശനമാക്കിയതെന്നും ആരോഗ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് ജനങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോൾ തടയാനുള്ള ബാദ്ധ്യത പൊലീസിന് ഉണ്ടെന്നും മന്ത്രി പറഞ്ഞു. എന്നാൽ, നടപടിയെ പ്രതിപക്ഷം രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. സർക്കാർ ജനങ്ങളെ കളിയാക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞത്. കേരള […]

കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുന്ന നൂതന ഉപകരണം ‘വൈറോഗാര്‍ഡു’മായി ബയോക്‌സി മെഡികെയര്‍

സ്വന്തം ലേഖകൻ കൊച്ചി: ഹോട്ടലുകള്‍, ഹോസ്പിറ്റലുകള്‍, മാളുകള്‍, ട്രെയിനുകള്‍ തുടങ്ങി മനുഷ്യ സഞ്ചാരമുള്ള വലിയ ഇടങ്ങളില്‍ കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുവാന്‍ സാധിക്കുന്ന നൂതന ഉപകരണമായ വൈറോഗാര്‍ഡ് വിപണിയില്‍. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡോടെക് സൊല്യൂഷ്യന്‍സിന്റെ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വൈറോഗാര്‍ഡ് കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബയോക്‌സി മെഡികെയറാണ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐസിഎംആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) എന്നീ സ്ഥാപനങ്ങള്‍ ടെസ്റ്റ് ചെയ്ത് അംഗീകരിച്ച രാജ്യത്തെ ആദ്യ  സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വൈറോഗാര്‍ഡിന്റെ നിര്‍മ്മാണം. കോവിഡ് വ്യാപന സാധ്യത […]

കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല; സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കടകളിൽ എത്താൻ വാക്സീൻ സർട്ടിഫിക്കറ്റ് നിബന്ധന ഇന്നും കർശനമായി നടപ്പാക്കില്ല. സർക്കാരിന്റെ പുതിയ നിർദേശത്തിൽ വ്യാപാരികളും അസംതൃപ്തരാണ്. ഏതൊക്കെ ഇടങ്ങൾ അടച്ചിടണം എന്നതിൽ ആശയക്കുഴപ്പം തുടരുന്നു. കടയിൽ പോകാൻ സർട്ടിഫിക്കറ്റ് എന്ന നിബന്ധന ഇന്നലെ സംസ്ഥാനത്ത് എവിടെയും കർശനമാക്കിയില്ല. എന്നാൽ, സർക്കാർ നിർദേശിച്ച രേഖകളില്ലാതെ ഇന്നു മുതൽ കടകളിലെത്തിയാൽ പുറത്താക്കുമെന്നാണ്, തിരുവനന്തപുരം ജില്ലാകളക്ടർ ഇന്നലെ പുറത്തിറക്കിയ മുന്നറിയിപ്പ്. രേഖകൾ സംഘടിപ്പിക്കാൻ ശ്രമിച്ചാലും ജനങ്ങൾക്ക് മുന്നിൽ വെല്ലുവിളികളും മാർഗനിർദേശത്തിലെ അശാസ്ത്രീയതകളും ഏറെയാണ്. പുറത്തിറങ്ങാൻ ഇമ്മ്യൂണിറ്റി പാസ് അഥവാ വാക്സിൻ രേഖകൾ, […]

ബ്രിട്ടണു മുന്നിൽ കാലിടറി; ഇന്ത്യക്ക് വെങ്കലം ഇല്ല; പൊരുതി തോറ്റ് വനിത ഹോക്കി ടീം

സ്വന്തം ലേഖകൻ ടോക്യോ: വെങ്കല മെഡൽ നേടാമുള്ള ഉറച്ച ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ബ്രിട്ടണു മുന്നിൽ കാലിടറി. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്. ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി. ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു. കളിയുടെ ആദ്യ മിനിട്ടില്‍ തന്നെ പെനാല്‍ട്ടി കോര്‍ണര്‍ നേടിയെടുക്കാന്‍ ബ്രിട്ടന് സാധിച്ചു. പിന്നാലെ ഗോളെന്നുറച്ച ഒരു ഷോട്ടുതിര്‍ത്തെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത അത് […]

ഏറ്റുമാനൂരിൽ ചായക്കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: പുന്നത്തുറ കറ്റോട് ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി.തോമസി(60) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. കടയുടെ ഷട്ടർ താഴ്ന്നു കടക്കുന്നത് കണ്ട് അകത്തു കയറിയപ്പോഴാണ് മരണ വിവരമറിയുന്നത്. നേരത്തെ ബേക്കറിയും നടത്തിയിരുന്നു. അടുത്ത കാലത്ത് ചായക്കട മാത്രമാണുണ്ടായിരുന്നത്. 2019-ൽ ഇദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു. അതിന്റ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മനോവിഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അതിനിടയിലാണ് ലോക് ഡൗണിനെ തുടർന്ന് വ്യാപാര പ്രതിസന്ധിയിലായിരുന്നു. റീനിയാണ് ഭാര്യ. […]

പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലും; രാത്രിയിൽ ശരീരം മുഴുവൻ എണ്ണ തേച്ച് മുഖംമൂടി ധരിച്ച്‌ മാരകായുധങ്ങളുമായി വീടുകളിലെത്തും; എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധം വച്ച്‌ കീഴ്‌പ്പെടുത്തി കവർച്ച; മലയാളത്താനും പരുത്തിവീരനും വീണ്ടും; പാലക്കാടിനെ ഭീതിയിലാഴ്ത്തി കുറവ സംഘം വീണ്ടും

സ്വന്തം ലേഖകൻ ഒറ്റപ്പാലം: അക്രമകാരികളായ കുറവ സംഘം പാലക്കാടിനെ ഭീതിയിലാക്കുന്നു. വർഷങ്ങൾക്കു മുൻപ് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ കുപ്രസിദ്ധരായ തമിഴ് കുറവ സംഘാംഗങ്ങളാണ് കവർച്ചകൾക്ക് വീണ്ടും എത്തുന്നത്. പകൽ അമ്മിക്കല്ലു കൊത്തലും ആക്രി പെറുക്കലുമായി നടക്കും. ഇതിനിടെ തിരഞ്ഞെടുക്കുന്ന വീടുകൾ രാത്രി കുത്തിത്തുറന്നു കുടുംബാംഗങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തി കവർച്ച നടത്തലായിരുന്നു രീതിയാണ് കുറവ സംഘത്തിന്റേത്. നൂറോളം വരുന്ന കവർച്ചക്കാരാണു കുറുവ സംഘം. ശരീരത്തിൽ മുഴുവൻ എണ്ണതേച്ചു മുഖംമൂടി ധരിച്ച്‌ രാത്രിയിൽ മാരകായുധങ്ങളുമായി വീടുകളിലെത്തും. എതിർക്കാൻ ശ്രമിക്കുന്നവരെ ആയുധം വച്ച്‌ കീഴ്‌പ്പെടുത്തി കവർച്ച നടത്തി മടങ്ങുന്നതാണ് […]

കൊച്ചിയിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 18 വയസ്സുകാരി മരിച്ചു

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം സൗത്തിൽ ഫ്ലാറ്റിൽ പത്താം നിലയിൽ നിന്ന് താഴേക്ക് വീണ് 18 വയസ്സുകാരി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ ആണ് അപകടമുണ്ടായത്. അയറിൻ എന്ന പെൺകുട്ടിയാണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ സംശയം.  അന്വേഷണം ആരംഭിച്ചു.