ഏറ്റുമാനൂരിൽ ചായക്കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ഏറ്റുമാനൂരിൽ ചായക്കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: പുന്നത്തുറ കറ്റോട് ജങ്ഷനിൽ ചായക്കട നടത്തുകയായിരുന്ന കറ്റോട് കണിയാംകുന്നേൽ കെ.ടി.തോമസി(60) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടയുടെ ഷട്ടർ താഴ്ന്നു കടക്കുന്നത് കണ്ട് അകത്തു കയറിയപ്പോഴാണ് മരണ വിവരമറിയുന്നത്. നേരത്തെ ബേക്കറിയും നടത്തിയിരുന്നു.

അടുത്ത കാലത്ത് ചായക്കട മാത്രമാണുണ്ടായിരുന്നത്. 2019-ൽ ഇദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ച് ഒരു സ്ത്രീയ്ക്ക് പരിക്കേറ്റിരുന്നു.

അതിന്റ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് മനോവിഷത്തിലായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

അതിനിടയിലാണ് ലോക് ഡൗണിനെ തുടർന്ന് വ്യാപാര പ്രതിസന്ധിയിലായിരുന്നു. റീനിയാണ് ഭാര്യ. മക്കൾ : ജെറി, ജിനു.