കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധ; ആലപ്പുഴയിൽ ഹോട്ടൽ നഗരസഭ പൂട്ടിച്ചു; 15 പേർ ചികിത്സ തേടി
സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ നിന്ന് കുഴി മന്തി വാങ്ങിക്കഴിച്ച ഒട്ടേറെപ്പേർക്ക് ഭക്ഷ്യ വിഷബാധ.
ഇരുമ്പുപാലത്തിന് സമീപമുള്ള അൽമിയ എന്ന ഹോട്ടലിൽ നിന്ന് കുഴി മന്തി വാങ്ങിക്കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധ ഏറ്റത്. ഹോട്ടൽ നഗരസഭ ആരോഗ്യ വിഭാഗം പൂട്ടിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഴി മന്തിയ്ക്കാപ്പം മയെണൊയ്സ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. തിളപ്പിയ്ക്കാത്ത, ഗുണനിലവാരമില്ലാത്ത ജലം ഉപയോഗിച്ചതാണോ കാരണം എന്നും പരിശോധിച്ചു വരുന്നു.
15 ഓളം പേർ ചികിത്സ തേടി. ആരും തന്നെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടില്ല. ഹോട്ടലിൽ നിന്ന് ശേഖരിച്ച ജലം വണ്ടാനം മൈക്രോബയോളജി ലാബിൽ പരിശോധനയ്ക്കയച്ചു.
വരും ദിവസങ്ങളിലും ഭക്ഷണ ശാലകളിലെയും ആർ.ഒ പ്ലാൻറുകളിലേയും പരിശോധന ശക്തമാക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ്, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശ് എന്നിവർ പറഞ്ഞു.